Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ലക്ഷ്യബോധം

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Feb 14, 2021, 05:00 am IST
inSamskriti

മക്കളേ,  

ജീവിതത്തില്‍ വിജയം ആഗ്രഹിക്കാത്തവര്‍ വിരളമായിരിക്കും. എന്നാല്‍ വളരെക്കുറച്ചുപേര്‍ മാത്രമേ  ജീവിതവിജയത്തിന്റെ സംതൃപ്തി അനുഭവിക്കുന്നുള്ളു. മറ്റുള്ളവര്‍ ജീവിതത്തില്‍ വീണ്ടും വീണ്ടുംപരാജയങ്ങളേറ്റുവാങ്ങിനിരാശയിലാണ്ടു ജീവിതം നയിക്കുന്നു.ഇതിനുപ്രധാന കാരണം ലക്ഷ്യത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണയില്ലാത്തതും,ലക്ഷ്യം നേടിയെടുക്കുന്നതിനുവേണ്ട മാനസികവും ശാരീരികവുമായ തയ്യാറെടുപ്പ് ഇല്ലാത്തതുമാണ്.  

പരാജയപ്പെടുന്ന പലരും സ്വന്തം പരാജയം  ന്യായീകരിക്കാന്‍ ഇങ്ങനെ വാദിക്കാറുണ്ട്,മറ്റുള്ളവര്‍ക്ക് വിജയിക്കാന്‍ തക്ക സൗകര്യങ്ങളുണ്ടായിരുന്നു. എനിക്ക് ഇതൊന്നുമുണ്ടായിരുന്നില്ല. മാത്രമല്ല, പല പല തടസ്സങ്ങളും നിരന്തരം വന്നുകൊണ്ടിരുന്നു. ഇത്തരം ഒഴിവുകഴിവുകള്‍ വാസ്തവത്തില്‍ നമ്മുടെ ലക്ഷ്യബോധത്തിന്റെയും ഇച്ഛാശക്തിയുടെയും കുറവാണ് കാണിക്കുന്നത്. ഏതു കാര്യത്തിലും വിജയിക്കണമെങ്കില്‍ മാര്‍ഗ്ഗവിഘ്‌നങ്ങളെ തരണംചെയ്യാനുള്ള ഇച്ഛാശക്തിയും പ്രയത്‌നവും ഉണ്ടാകണം.  

എഞ്ചിനീയറാകണം, ഡോക്ടറാകണം, എന്നൊക്കെ ആഗ്രഹമുള്ള കുട്ടികള്‍ ലക്ഷ്യബോധത്തോടെ ശരിക്കു പഠിക്കുന്നു. ലക്ഷ്യബോധം വരുന്നതോടെ ജീവിതത്തില്‍ ഒരു ചിട്ട തനിയെ വരുന്നു. ലക്ഷ്യബോധമുള്ളവരെ സാഹചര്യങ്ങള്‍ തടസ്സപ്പെടുത്തിയാലും അവര്‍ അതിനെ അതിജീവിക്കും.  

ഒരിക്കല്‍ ഒരു അമ്മയും  മകനും ഉത്സവം കാണാന്‍ പോയി. ഉത്സവപ്പറമ്പിന്റെ മദ്ധ്യത്തില്‍ വിശാലമായ വേദിയില്‍ സംഗീതനൃത്തപരിപാടികള്‍ അരങ്ങേറുന്നു. അതിനുചുറ്റുമായി അനേകം ഭക്ഷണശാലകളും, വസ്ര്തങ്ങളും ആഭരണങ്ങളും കളിപ്പാട്ടങ്ങളും മറ്റും വില്‍ക്കുന്ന കടകളുമുണ്ട്. അമ്മയുടെ കൈപിടിച്ച് കൊച്ചുകുട്ടിയും അതെല്ലാം കൗതുകത്തോടെ നോക്കിനടന്നു. അല്പനേരത്തേക്ക് അവര്‍ക്ക് മകനെക്കുറിച്ചുള്ള ശ്രദ്ധ നഷ്ടപ്പെട്ടു. പെട്ടെന്ന് തിരിഞ്ഞുനോക്കിയപ്പോള്‍ മകനെ കണ്ടില്ല. അവര്‍ ഉത്കണ്ഠയോടെ ചുറ്റുപാടും നോക്കി. അവിടെയെങ്ങും അവനെ കാണാനില്ല. അവര്‍ പരിഭ്രാന്തയായി ഉത്സവപ്പറമ്പിന്റെ മുക്കിലും മൂലയിലും മകനെ തിരഞ്ഞുകൊണ്ടിരുന്നു. അപ്പോള്‍ അവരുടെ മനസ്സില്‍ ഒരേയൊരു ചിന്തയേ ഉണ്ടായിരുന്നുള്ളു, ‘എന്റെ മകന്‍ എവിടെ?’. തനിക്കു ചുറ്റും അരങ്ങേറുന്ന സംഗീതവും നൃത്തവുമൊന്നും അവര്‍ അറിഞ്ഞതേയില്ല. എല്ലാ ദൃശ്യങ്ങളും കണ്ണില്‍ പതിയുന്നുണ്ടായിരുന്നു. എന്നാല്‍ ഒന്നും കണ്ടില്ല. ഇതുപോലെ ലക്ഷ്യബോധം ഉള്ളവരുടെ മനസ്സില്‍ പ്രതികൂലചിന്തകള്‍ക്കും തടസ്സങ്ങള്‍ക്കും ഒരു സ്ഥാനവുമുണ്ടാവില്ല. എന്തു ത്യാഗം സഹിക്കാനും അവര്‍ തയ്യാറാകും. ഇത്തരം ലക്ഷ്യബോധം ഉണ്ടാകണമെങ്കില്‍ ലക്ഷ്യത്തിന്റെ മൂല്യം ആദ്യം മനസ്സിലാക്കണം.  

ജീവിതത്തില്‍ നമുക്ക് സാധിക്കേണ്ടത് എന്താണെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ വളര്‍ത്തിയെടുക്കുകയാണ് ആദ്യം വേണ്ടത്. അതോടൊപ്പം ആ ലക്ഷ്യത്തെക്കുറിച്ചുള്ള നിരന്തര ബോധവുമുണ്ടാകണം. ഇതു രണ്ടുമുണ്ടായാല്‍ മറ്റുള്ള ഗുണങ്ങളെല്ലാം സ്വാഭാവികമായി വന്നുചേരും. ലക്ഷ്യബോധം ഉറയ്‌ക്കുമ്പോള്‍ ലക്ഷ്യപ്രാപ്തിക്കു തടസ്സമായ ദുശ്ശീലങ്ങളും, ദൗര്‍ബ്ബല്യങ്ങളും കൊഴിഞ്ഞുപോകുന്നു. ലക്ഷ്യം നേടിയെടുക്കുവാന്‍ ആവശ്യമായ സകലഗുണങ്ങളും ക്രമേണ വന്നുചേരുന്നു. അതിനാല്‍ ഉറച്ച ലക്ഷ്യബോധംതന്നെയാണ് പരമപ്രധാനം.

മനുഷ്യജീവിതത്തിന്റെ യഥാര്‍ത്ഥലക്ഷ്യം ആത്മസാക്ഷാത്കാരമാണെന്ന് ആദ്ധ്യാത്മികശാസ്ര്തങ്ങള്‍ പറയുന്നു. ഈ സത്യം ഉള്‍ക്കൊണ്ട് ജീവിതം സാര്‍ത്ഥകമാക്കാന്‍ നമുക്കു കഴിയട്ടെ.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.