Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സച്ചിദാനന്ദസ്വരൂപമായ ആത്മാവ്

14 ലോകങ്ങളുള്‍പ്പടെ എല്ലാ മടങ്ങുന്ന സമഷ്ടി ജഗത്തിനെയാണ് ബ്രഹ്മാണ്ഡമെന്ന് പറയുന്നത്. വ്യഷ്ടിയായ ജീവന്‍ പിണ്ഡാണ്ഡമാണ്. ഇവ രണ്ടിനേയും വിട്ട് ബ്രഹ്മാനുഭൂതിയെ നേടണം. ഈ ശരീരം വെറും മലഭാണ്ഡമാണ്. മലം നിറച്ച നല്ലൊരു ഭാണ്ഡക്കെട്ട് തന്നെ. ചുമക്കുന്നത് മലമാണെങ്കില്‍ പിന്നെ അതില്‍ എത്ര താല്പര്യമുണ്ടാകും. അതിനെ വെറും നിസ്സാരമായി തള്ളിക്കളയണം.

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Feb 12, 2021, 05:00 am IST
inSamskriti

ശ്ലോകം 289

സ്വപ്രകാശമധിഷ്ഠാനം  

സ്വയംഭൂയ സദാത്മനാ

ബ്രഹ്മാണ്ഡമപി പിണ്ഡാണ്ഡം  

ത്യജ്യതാം മലഭാണ്ഡവത്

നിങ്ങള്‍ തന്നെ സ്വയം പ്രകാശവും സര്‍വാധിഷ്ഠാനവുമായ ബ്രഹ്മമായിത്തീര്‍ന്ന് ബ്രഹ്മാണ്ഡത്തേയും പിണ്ഡാണ്ഡത്തേയും മലഭാണ്ഡം പോലെ നന്നായി വെടിയണം. ശുദ്ധ ചൈതന്യമാണ് എല്ലാറ്റിനും അധിഷ്ഠാനമായിരിക്കുന്നത്. സ്വയം പ്രകാശകവുമാണ്. ഇതിനെ സ്വന്തം സ്വരൂപമായി സാക്ഷാത്കരിക്കണം. നമ്മളിലുള്ള ചൈതന്യത്തിന്റെ സാന്നിദ്ധ്യം കൊണ്ടാണ് സ്ഥൂല സൂക്ഷ്മ കാരണ ശരീരങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ചൈതന്യം ശരീരത്തില്‍ പ്രകടമാകുന്നില്ലെങ്കില്‍ ആ ശരീരം മരിച്ചു എന്നറിയണം. എല്ലാ ശരീരങ്ങളിലും കുടികൊള്ളുന്നതിനാലാണ് ശുദ്ധ ചൈതന്യത്തിനെ സര്‍വ അധിഷ്ഠാനമെന്ന് പറയുന്നത്.

14 ലോകങ്ങളുള്‍പ്പടെ എല്ലാ മടങ്ങുന്ന സമഷ്ടി ജഗത്തിനെയാണ് ബ്രഹ്മാണ്ഡമെന്ന് പറയുന്നത്. വ്യഷ്ടിയായ ജീവന്‍ പിണ്ഡാണ്ഡമാണ്. ഇവ രണ്ടിനേയും വിട്ട് ബ്രഹ്മാനുഭൂതിയെ നേടണം. ഈ ശരീരം വെറും മലഭാണ്ഡമാണ്. മലം നിറച്ച നല്ലൊരു ഭാണ്ഡക്കെട്ട് തന്നെ. ചുമക്കുന്നത് മലമാണെങ്കില്‍ പിന്നെ അതില്‍ എത്ര താല്പര്യമുണ്ടാകും. അതിനെ വെറും നിസ്സാരമായി തള്ളിക്കളയണം.

ഒരു മടിയും കൂടാതെ മലീമസമായ ബ്രഹ്മാണ്ഡത്തേയും പിണ്ഡാഡത്തേയും ദൂരെ വെടിയുക തന്നെ വേണം.

ശ്ലോകം 290

ചിദാത്മനി സദാനന്ദേ  

ദേഹാരൂഢാമഹം ധിയം

നിവേശ്യ ലിംഗമുത്സൃജ്യ

കേവലോ ഭവ സര്‍വ്വദാ

ദേഹം ഞാനാണെന്ന തോന്നല്‍ വെടിഞ്ഞ് സച്ചിദാനന്ദ സ്വരൂപിയായ ആത്മാവാണ് ഞാന്‍ എന്ന ഭാവം നിലനിര്‍ത്തുക. ലിംഗ ശരീരത്തെ വിട്ട് എല്ലായ്‌പ്പോഴും പൂര്‍ണ്ണാത്മാവായി നിലകൊള്ളണം.

ശരീരവുമായി നമുക്ക് വളരെയധികം താദാത്മ്യമുണ്ട്. ഞാന്‍ ശരീരം തന്നെയാണെന്ന ഉറച്ച ധാരണയിലാണ് നമ്മുടെ ജീവിതം. ഇത് വെറും തെറ്റിദ്ധാരണയാണ്. അത് മാറി സച്ചിദാനന്ദ സ്വരൂപമായ ആത്മാവാണ് ഞാന്‍ എന്ന ഭാവന ഉറയ്‌ക്കണം.

ഉണരുമ്പോള്‍, അതുവരെ ഉണ്ടെന്ന് തോന്നിയ സ്വപ്‌നശരീരം വെറും തോന്നലെന്ന് ബോധ്യമാകും. സ്വപ്‌നശരീരവുമായുള്ള താദാത്മ്യത്തിന് ഉറക്കമുണരും വരെ മാത്രമേ നിലനില്‍പ്പുള്ളൂ. സ്വപ്‌നാഭിമാനിയെ  പിന്നെ കണ്ടു കിട്ടില്ല. സ്വപ്‌നഭിമാനി സ്വപ്‌നശരീരത്തോടു കൂടി ജാഗ്രത്തിലേക്ക് കടക്കുമ്പോള്‍ സ്വപ്‌ന മനസ്സും സ്വപണ്ടണ്ടണ്ട്‌നശരീരവും ജാഗ്രത് മനസ്സിലും ജാഗ്രത് ശരീരത്തിലും വിലയം പ്രാപിക്കും. ഇതു  പോലെ ദേഹമാണ് ഞാന്‍ എന്ന തോന്നല്‍ വെടിഞ്ഞ് ആത്മസ്വരൂപമായി മാറണം. കേവല സച്ചിദാനന്ദ സ്വരൂപമാണത്. കേവലം എന്നാല്‍ ദേശം കാലം എന്നിവ കൊണ്ട് പരിമിതപ്പെടാത്തതാണ്.അത് അദ്വയവുമാണ്. സജാതീയമായും വിജാതീയമായും സ്വഗതവുമായ ഭേദങ്ങളൊന്നും ഇല്ലാത്തതാണന്ന് അറിയണം.

ആത്മജ്ഞാനത്താല്‍ അജ്ഞാനം നശിക്കുമ്പോള്‍ കൈവല്യം സഹജമായി വെളിവായി വിളങ്ങുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.