Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിയെ കുറിച്ചുളള പരാമര്‍ശം: ഗ്രൂപ്പ് പോരിനൊടുവില്‍ കെ. സുധാകരന് വഴങ്ങി നേതാക്കള്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 6, 2021, 11:15 am IST
in Kerala

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായിയെകുറിച്ചുളള പരാമര്‍ശവുമായി ബന്ധപ്പെട്ട് കെ. സുധാകരനെതിരെ രംഗത്ത് വന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം കെ. സുധാകരന് വഴങ്ങി. സുധാകരന്റെ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയതും പിന്നീട് പിന്മാറിയതുമെല്ലാം കോണ്‍ഗ്രസില്‍ ഏതാനും നാളുകളായി നടന്നു കൊണ്ടിരിക്കുന്ന ഗ്രൂപ്പ് പോരിന്റെ തുടര്‍ച്ച. 

തലശേരിയില്‍ നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രിയെ ”ചെത്തുകാരന്റെ മകന്‍” എന്ന് സുധാകരന്‍ വിശേഷിപ്പിച്ചതിനെതിരേ കോണ്‍ഗ്രസിലെ നിരവധി നേതാക്കള്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, രമേശ് ചെന്നിത്തല, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയ നേതാക്കളാണ് സുധാകരന്റെ അഭിപ്രായത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനത്തിനെതിരെ സുധാകരന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും കോണ്‍ഗ്രസിലെ ഒരു വിഭാഗം തന്നെയാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്നും നേതാക്കളുടെ ഗൂഢാലോചന താന്‍ പുറത്ത് കൊണ്ടു വരുമെന്നും വ്യക്തമാക്കിയിരുന്നു.  

സുധാകരന് പിന്തുണയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഇന്നലെ രംഗത്തെത്തി. നാടന്‍ ശൈലിയിലുള്ള പ്രയോഗമാണ് സുധാകരന്‍ നടത്തിയത്. പിണറായിക്കെതിരായ പരാമര്‍ശം ജാതീയമല്ലെന്നും അദ്ദേഹം പറഞ്ഞു. സുധാകരന്‍ പറഞ്ഞത് മുഖ്യമന്ത്രിയുടെ ധാരാളിത്തത്തെക്കുറിച്ചാണെന്നും സുധാകരന്‍ ആരെയും ആക്ഷേപിക്കുന്ന ആളാണെന്ന് കരുതുന്നില്ലെന്നും പറഞ്ഞ് പ്രതിപക്ഷ നേതാവ് ചെന്നിത്തല വിഷയത്തില്‍ മലക്കം മറിഞ്ഞു.  

ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ ആവട്ടെ ഫേസ്ബുക്കിലൂടെ പരസ്യമായി സുധാകരനോട് ക്ഷമാപണവും നടത്തി. മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടത്തിയ ചെത്തുകാരന്റെ മകന്‍ പരാമര്‍ശത്തില്‍ സുധാകരന്‍ മാപ്പ് പറയണമെന്ന്  ഷാനിമോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടിരുന്നു. ഷാനിമോള്‍ക്കെതിരേ ശക്തമായ ഭാഷയില്‍ സുധാകരനും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്ക് എതിരായ വിവാദപരാമര്‍ശത്തില്‍ പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു കെ. സുധാകരന്‍.  

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുടെ അടക്കം മണ്ഡലങ്ങളിലും ജില്ലകളിലും യുഡിഎഫ് പൂര്‍ണ്ണമായും പരാജയപ്പെട്ടപ്പോള്‍ സുധാകരന്‍ നേതൃത്വം നല്‍കുന്ന കണ്ണൂരില്‍ മാത്രമായിരുന്നു അല്‍പ്പമെങ്കിലും കോണ്‍ഗ്രസ് പിടിച്ചു നിന്നത്. മറ്റെല്ലാ കോര്‍പ്പറേഷനുകളും കൈവിട്ടപ്പോള്‍ കണ്ണൂര്‍ മാത്രമാണ് യുഡിഎഫിന് ലഭിച്ചിരുന്നത്. അതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ സുധാകരന്‍ അപ്രമാദിത്വം സ്ഥാപിച്ചു തുടങ്ങിയിരുന്നു. ഇതിന് പിന്നാലെ സുധാകരനെ കെപിസിസി അധ്യക്ഷനാക്കുന്നുവെന്ന വാര്‍ത്തകളും പുറത്തു വന്നിരുന്നു. 

താന്‍ കെപിസിസി പ്രസിഡണ്ട് പദം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സുധാകരന്‍ സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ സുധാകരന്റെ അധ്യക്ഷ സ്ഥാനത്തേക്കുളള കടന്നു വരവിനെ ഒരു വിഭാഗം നേതാക്കള്‍ തടയിടുകയുണ്ടായി. ഇതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്‌ട്രീയത്തില്‍ സുധാകരന്റെ പ്രതിച്ഛായയ്‌ക്ക് മങ്ങലേറ്റിരുന്നു.    

മുഖ്യമന്ത്രിയെ കുറിച്ചുളള പരാമര്‍ശവുമായി ബന്ധപ്പെട്ട് നേതാക്കള്‍ വഴങ്ങിയതോടെ വീണ്ടും സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ സുധാകരന്‍ തന്റെ മേല്‍ക്കൈ ഉറപ്പിച്ചിരിക്കുകയാണ്. സുധാകര വിരുദ്ധരായ നേതാക്കളാണ് വിവാദത്തിന് പിന്നിലെന്നും തന്റെ അധ്യക്ഷ പദവിയിലേക്കുളള നീക്കത്തിന് തടയിടാനുളള ശ്രമത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ വിവാദമെന്നും സുധാകരന്‍ പറയുമ്പോഴും പാര്‍ട്ടിക്കുളളില്‍ ശ്രദ്ധിക്കപ്പെടാന്‍ സുധാകരന്‍ തന്നെയുണ്ടാക്കിയതാണോ വിവാദമെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. 

സുധാകരന് പിന്തുണയേറിയെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിഷയത്തില്‍ അയഞ്ഞതെന്നാണ് വിവരം. വിവാദത്തിന് പിന്നില്‍ പാര്‍ട്ടിയിലുള്ള ചിലര്‍ തന്നെയെന്ന് സുധാകരന്‍ സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. ഹൈക്കമാന്‍ഡ് പ്രതിനിധിക്കും പ്രതിപക്ഷ നേതാവിനും ഷാനിമോള്‍ ഉസ്മാനും എതിരായ വിമര്‍ശനങ്ങളിലും ഉറച്ചു നില്‍ക്കുകയും ചെയ്തിരുന്നു. എന്നിട്ടും നേതാക്കള്‍ സുധാകരന് വഴങ്ങുകയായിരുന്നു. ഇതോടെ വിവാദത്തിന് താല്‍ക്കാലിക ശമനം ഉണ്ടായെങ്കിലും സുധാകരനും സുധാകര വിരുദ്ധരും തമ്മിലുളള കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് വരും ദിവസങ്ങളിലും കനക്കുമെന്നുറപ്പാണ്.

Tags: Pinarayi VijayancongressK.Sudhakaran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

Kerala

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

Kerala

വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും മലപ്പുറത്തും ഫ്ളക്സ്, ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍

Kerala

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

Kerala

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.