Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീരാമ ക്ഷേത്ര നിര്‍മാണ സമര്‍പ്പണ നിധിശേഖരണം ഇന്നു മുതല്‍; മൂന്നിന് ഗവര്‍ണര്‍ സമര്‍പ്പിക്കും; ഏഴിന് സമ്പൂര്‍ണ ഗൃഹ സമ്പര്‍ക്കം

വിശ്വാസികള്‍ ഒത്തു ചേര്‍ന്ന് 108 തവണ ശ്രീരാമ ജയരാമ ജയജയ രാമ മന്ത്രം മുഴക്കി, വീടുകളും ക്ഷേത്രങ്ങളും സ്ഥാപനങ്ങളും കയറിയിറങ്ങി ക്ഷേത്ര നിര്‍മാണ സന്ദേശം അറിയിച്ച് വിശ്വാസികളെ പങ്കുചേര്‍ക്കും. ഫെബ്രുവരി ഏഴിന് സമ്പൂര്‍ണ സമ്പര്‍ക്ക യജ്ഞമാണ്. അന്ന് 14,200 കേന്ദ്രങ്ങളില്‍ സമ്പര്‍ക്കം നടത്തി 14 ലക്ഷം ഗൃഹങ്ങളില്‍ രാമക്ഷേത്ര നിര്‍മാണത്തില്‍ വിശ്വാസികളെ പങ്കെടുപ്പിക്കും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 31, 2021, 04:38 pm IST
inKerala

കൊച്ചി: അയോധ്യയില്‍ ശ്രീരാമ ക്ഷേത്ര നിര്‍മാണത്തിന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിനു വേണ്ടിയുള്ള നിധി ശേഖരണം ഇന്ന് തുടങ്ങും. കാലത്ത് ആറു മുതല്‍ വൈകിട്ട് ആറു വരെ ക്ഷേത്രങ്ങളും പൊതു സ്ഥലങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന ധന സ്വീകരണ പരിപാടിയില്‍ സംന്യാസിമാര്‍, വിശ്വഹിന്ദു പരിഷത്, ഹിന്ദു സംഘടനാ ഭാരവാഹികള്‍, ക്ഷേത്രകാര്യ സമിതികള്‍, വിശിഷ്ട വ്യക്തികള്‍, തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് സംസ്ഥാന ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. ദിവസവും രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ശേഖരണം.

വിശ്വാസികള്‍ ഒത്തു ചേര്‍ന്ന് 108 തവണ ശ്രീരാമ ജയരാമ ജയജയ രാമ മന്ത്രം മുഴക്കി, വീടുകളും ക്ഷേത്രങ്ങളും സ്ഥാപനങ്ങളും കയറിയിറങ്ങി ക്ഷേത്ര നിര്‍മാണ സന്ദേശം അറിയിച്ച് വിശ്വാസികളെ പങ്കുചേര്‍ക്കും. ഫെബ്രുവരി ഏഴിന് സമ്പൂര്‍ണ സമ്പര്‍ക്ക യജ്ഞമാണ്. അന്ന് 14,200 കേന്ദ്രങ്ങളില്‍ സമ്പര്‍ക്കം നടത്തി 14 ലക്ഷം ഗൃഹങ്ങളില്‍ രാമക്ഷേത്ര നിര്‍മാണത്തില്‍ വിശ്വാസികളെ പങ്കെടുപ്പിക്കും. രസീതു നല്‍കി, ഉത്തരവാദിത്വത്തോടെ നടത്തുന്ന നിധി ശേഖരണം സമ്പര്‍ക്ക സാമഗ്രികള്‍ തീരും വരെ തുടരും. ഫെബ്രുവരി ഏഴിന് ശേഷം സംസ്ഥാനത്തെ കോളനികള്‍ സന്ദര്‍ശിച്ച് രാമസന്ദേശം എത്തിക്കും.

ഫെബ്രുവരി മൂന്നിന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാമക്ഷേത്ര നിര്‍മാണ സംഭാവന സമര്‍പ്പിക്കും. രാജ്ഭവനില്‍  വിഎച്ച്പി അന്താരാഷ്‌ട്ര സെക്രട്ടറി ജനറല്‍ മിലിന്ദ്  പരാന്ദെ, ട്രസ്റ്റ് സംസ്ഥാന ഭാരവാഹികളായ ജി. മാധവന്‍ നായര്‍, ടി.പി. സെന്‍കുമാര്‍, സ്വാമി സദ്‌സ്വരൂപാനന്ദ സരസ്വതി, എസ്. സേതുമാധവന്‍, വി.ആര്‍. രാജശേഖരന്‍ എന്നിവര്‍ നിധി ഏറ്റുവാങ്ങും.

നിധി ശേഖരണ ഉദ്ഘാടന ദിവസമായ ഇന്ന് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പരിപാടി. തിരുവനന്തപുരത്ത് പാറക്കോവിലില്‍ ജി. മാധവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ടയില്‍ ശാന്താനന്ദാശ്രമത്തിലെ ദേവി ജ്ഞാനാഭനിഷ്ഠയും എരുമേലിയില്‍ സ്വാമി സദ്‌സ്വരൂപാനന്ദയും പങ്കെടുക്കും. സംന്യാസി ശ്രേഷ്ഠര്‍, സ്വാഗത സംഘം ഭാരവാഹികള്‍, ക്ഷേത്രോപദേശക സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ ഉദ്ഘാടനം ചെയ്യും.

Tags: rammandirAyodhya
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.