Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് വര്‍ധന 1880 രൂപ മാത്രം

പുതിയ നിര്‍ദേശമനുസരിച്ച് 28 ശതമാനം ക്ഷാമ ബത്ത കുടിശിക കൂടി ലയിപ്പിച്ചാണ് 23000 രൂപയാക്കിയത്. യഥാര്‍ഥത്തില്‍ വര്‍ധിക്കുന്നത് 1880 രൂപയായിരിക്കും. ഇതോടെ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച രണ്ട് ക്ഷാമ ബത്ത വര്‍ധനയും ജീവനക്കാര്‍ക്ക് ലഭിക്കില്ല. ഏറ്റവും ഉയര്‍ന്ന ശമ്പളത്തില്‍ എത്തുമ്പോള്‍ 1820 രൂപയുടെ വര്‍ധന പോലും ഉണ്ടാകില്ല.

അനീഷ് അയിലം by അനീഷ് അയിലം
Jan 30, 2021, 04:43 pm IST
in Kerala

തിരുവനന്തപുരം: പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ ജീവനക്കാരുടെ കണ്ണില്‍ പൊടിയിടാന്‍. ഏറ്റവും കുറഞ്ഞ ശമ്പളത്തില്‍ വര്‍ധിച്ചത് 1880 രൂപ മാത്രം. ക്ഷാമ ബത്തയില്ല. സര്‍വീസ് വെയിറ്റേജും ഒഴിവാക്കി. വിരമിക്കല്‍ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കാനും നിര്‍ദേശം താഴെത്തട്ടിലുള്ളവരുടെ അടിസ്ഥാന ശമ്പളം 16,500 ആയിരുന്നു. ഇതിനൊപ്പം 28 ശതമാനം ക്ഷാമ ബത്തയായ 4620 രൂപയും കൂടി ചേര്‍ത്ത് 21120 രൂപയായിരുന്നു അടിസ്ഥാന ശമ്പളം.

പുതിയ നിര്‍ദേശമനുസരിച്ച് 28 ശതമാനം ക്ഷാമ ബത്ത കുടിശിക കൂടി ലയിപ്പിച്ചാണ്  23000 രൂപയാക്കിയത്. യഥാര്‍ഥത്തില്‍ വര്‍ധിക്കുന്നത് 1880 രൂപയായിരിക്കും. ഇതോടെ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച രണ്ട് ക്ഷാമ ബത്ത വര്‍ധനയും ജീവനക്കാര്‍ക്ക് ലഭിക്കില്ല. ഏറ്റവും ഉയര്‍ന്ന ശമ്പളത്തില്‍ എത്തുമ്പോള്‍ 1820 രൂപയുടെ വര്‍ധന പോലും ഉണ്ടാകില്ല. 2019 ജൂലൈ വരെയുള്ള 11 ശതമാനം ക്ഷാമ ബത്ത കുടിശികയും അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിച്ചു. ഇനി ക്ഷാമ ബത്ത ലഭിക്കണമെങ്കില്‍ സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിക്കണം. മാത്രമല്ല സര്‍വീസ് (സര്‍വീസ് വെയിറ്റേജ്) കണക്കാക്കിയുള്ള ശമ്പള വര്‍ധനയും ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 15 ശതമാനം വരെ ലഭിച്ചിരുന്നു. വാര്‍ഷിക ഇന്‍ഗ്രിമെന്റ് പല സ്‌റ്റേജിലും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറച്ചിട്ടുമുണ്ട്.  

അഞ്ചു വര്‍ഷത്തിനിടെ അടിസ്ഥാന ശമ്പളത്തില്‍ 10 ശതമാനം വര്‍ധന മാത്രമാണ് നിര്‍ദേശിച്ചിട്ടുള്ളത്. ശമ്പള പെന്‍ഷന്‍ വര്‍ധനകള്‍ക്ക് 2019 ജൂലൈ ഒന്നു മുതലുള്ള മുന്‍കാല പ്രാബല്യവും നല്‍കി. ഇതോടെ ഒരു വര്‍ഷം സര്‍ക്കാരിന് 4810 കോടിയുടെ അധിക ബാധ്യതയുണ്ടാകും. എന്നാല്‍ ഈ തുക 2022നു ശേഷം നല്‍കിയാല്‍ മതിയെന്ന നിര്‍ദേശവും ശമ്പള പരിഷ്‌കരണ കമ്മീഷന്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഇതോടെ ശമ്പള വര്‍ധനയുടെ കുടിശിക അടുത്ത സര്‍ക്കാരിന്റെ ചുമലിലായിരിക്കും. വിരമിക്കലിന് ഒരു വര്‍ഷം കൂടി നീട്ടി നല്‍കുന്നത് പെന്‍ഷന്‍ പ്രായം ഒരു വര്‍ഷം വര്‍ധിപ്പിക്കുന്നതിന് തുല്യമാണ്. മാത്രമല്ല, അഞ്ച് വര്‍ഷത്തില്‍ നടത്തേണ്ട ശമ്പള പരിഷ്‌കരണം 2026ല്‍ മതിയെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.  കെ. മോഹന്‍ദാസ് ചെയര്‍മാനായ പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ഇന്നലെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. ഇത് സംബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.  

നിര്‍ദേശങ്ങള്‍ ഇങ്ങനെ:

  • ശമ്പളം

അടിസ്ഥാന ശമ്പളത്തില്‍ 10 ശതമാനം വര്‍ധന. ഏറ്റവും കുറഞ്ഞ ശമ്പളം 23,000 രൂപ. ഏറ്റവും കൂടിയത്് 166800. ഇന്‍ക്രിമെന്റ് 700 മുതല്‍ 3400 വരെ. ഹൗസ് റെന്റ് അലവന്‍സ് (എച്ച്ആര്‍എ) കുറവ് 1200ഉം കൂടിയത് 10000 രൂപയും. എച്ച്ആര്‍എ വര്‍ധിപ്പിച്ചതോടെ സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ് നിര്‍ത്തലാക്കി. മറ്റ് അലവന്‍സുകളില്‍ 10 ശതമാനം വര്‍ധന.

  • പെന്‍ഷന്‍

കുറഞ്ഞ പെന്‍ഷന്‍ 11500 രൂപ, കൂടിയ പെന്‍ഷന്‍ 83400. കുടുംബ പെന്‍ഷന്‍ 11500 – 50040. ഡിസിആര്‍ജി പരിധി 17 ലക്ഷമാക്കി ഉയര്‍ത്തി. 80 വയസ്സ് കഴിഞ്ഞവര്‍ക്ക് പ്രതിമാസം 1000 രൂപ അധികം. പത്തു മാസ ശമ്പളത്തിന്റെ ശരാശരിക്ക് പകരം അവസാനം വാങ്ങിയ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍. കുടുംബ പെന്‍ഷന്‍ വാങ്ങുന്ന മാനസിക വൈകല്യമുള്ള കുട്ടികള്‍ക്ക് പൂര്‍ണ പെന്‍ഷന്‍. പെന്‍ഷന്‍ ആനുകൂല്യമില്ലാതെ വിരമിക്കുന്നവര്‍ക്കുള്ള എക്‌സ് ഗ്രേഷ്യ അലവന്‍സ് 5 ലക്ഷമാക്കി ഉയര്‍ത്തി.

  • ലീവ്

കിടപ്പിലാകുന്ന മാതാപിതാക്കളെയും 3 വയസ്സു വരെയുള്ള കുട്ടികളെയും സംരക്ഷിക്കാന്‍ ഒരു വര്‍ഷം വരെ പേരന്റ്, ചൈല്‍ഡ്  കെയര്‍ ലീവ്. ഇക്കാലയളവില്‍ 40 ശതമാനം ശമ്പളം. പിതൃത്വ അവധി 10 ദിവസത്തില്‍നിന്ന് 15 ദിവസമാക്കി. ദത്തെടുക്കുന്നതിനും പിതൃത്വ അവധി ബാധകം.

പാര്‍ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍ഏറ്റവും കുറഞ്ഞ ശമ്പളം 11500, കൂടിയത് 22970. ആര്‍ജിതാവധി ശേഖരണം 150 ആക്കി ഉയര്‍ത്തി. സ്റ്റേറ്റ് ലൈഫ്, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍. കുറഞ്ഞ പെന്‍ഷന്‍ 5750, കൂടിയത് 11485.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കള്ളന്‍ വിജയന്‍’ ലേഖനത്തില്‍ പാര്‍ട്ടി വിരുദ്ധതയില്ല, അനുയോജ്യമായ തലക്കെട്ട് -കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി എഡിറ്റര്‍

Kerala

തിരുവനന്തപുരത്ത് ബാറിലെ സംഘര്‍ഷത്തിനിടെ പൊള്ളലേറ്റ ഒരാള്‍ മരിച്ചു

India

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

Kerala

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചു വിട്ടവര്‍ക്ക് 5 മാസത്തെ ശമ്പളം കൂടി നല്‍കും

Kerala

ആരിഫ് ഹുസൈന്റെ പരിപാടിയിൽ ഉദ്ഘാടനകനായി ഇസ്ലാം പണ്ഡിതൻ ജലാലുദ്ദീൻ ഉസ്താദ് : നേരത്തെ പേര് പറയാതിരുന്നത് സ്വമതത്തിലെ തീവ്ര വിശ്വാസികളെ ഭയന്ന്

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം: കെ എസ് യുവിന്റെ എതിര്‍പ്പ് തളളി മുഖ്യമന്ത്രി

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

“പിസ്റ്റളുകളും ബോംബുകളുമല്ല, ഇന്ന് ലഖ്‌നൗവിൽ ബ്രഹ്മോസ് നിർമ്മിക്കുകയാണ് “: ബരാബങ്കിയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

പാറ്റപാർട്ടിയുടെ പാലർമെൻ്റ് മാർച്ചിനിടെ പോലീസിന് നേരെ ആക്രമണം; ദൽഹി പോലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

സിഎഎ വിരുദ്ധ കലാപത്തിന് തുല്യം ; ജന്തർമന്തറിന് സമീപത്ത് കല്ലുകൾ നിറച്ച ട്രക്ക് കണ്ടെത്തി ; പിന്തുണച്ച ഡിംപിൾ യാദവിനെ കസ്റ്റഡിയിലെടുത്തുവെന്ന് സൂചന

കാർഗിൽ രക്തസാക്ഷികളെ ഹിന്ദുക്കൾക്ക് കൈമാറി, കേണൽ ഷേർഖാന്റെ മൃതദേഹം ഏറ്റുവാങ്ങിയത് ഇന്ത്യ പറഞ്ഞിട്ട് ; രക്തസാക്ഷികളെ പാകിസ്ഥാൻ അപമാനിച്ചു: മൗലാന ഡീസൽ

എല്‍ഡിഎഫ് ഭരിക്കുന്ന വണ്ടന്‍മേട് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്, ബാങ്ക് എട്ടുകോടി നഷ്ടത്തിലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.