Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഹൈമവതി കാമ്പസില്‍ വീണ്ടും തിരിച്ചെത്തിയോ? വിജനമായ കാമ്പസിലെ ഹൈമവതിക്കുളത്തിന് സമീപം നിലവിളികളും പാട്ടുമെന്ന്

മാസങ്ങളായി ആളനക്കമില്ലാതെ കിടക്കുന്ന കാമ്പസിലെ ഹൈമവതിക്കുളത്തിന് സമീപത്തു നിന്ന് നട്ടുച്ചസമയത്തും രാത്രിയിലും ഒറ്റപ്പെട്ട പാട്ടും നിലവിളികളും പതിവായതോടെയാണ് പേടിപ്പെടുത്തുന്ന പഴയ കഥകള്‍ നാട്ടുകാരുടെ മനസ്സില്‍ വീണ്ടും ചേക്കേറിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2021, 01:04 pm IST
inThiruvananthapuram

തിരുവനന്തപുരം: കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസിലെ ഹൈമവതിക്കുളത്തില്‍ നിന്ന് എന്നെന്നേക്കുമായി കുടിയിറക്കപ്പെട്ടുവെന്നുകരുതിയ ‘ഹൈമവതിയെന്ന’ യക്ഷി വീണ്ടും തിരിച്ചെത്തിയോ എന്ന് സംശയം. ഇതോടെ കാമ്പസിലെ ക്വാര്‍ട്ടേഴ്സുകളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ മനസ്സില്‍ ‘ഹൈമവതിപ്പേടി’ തിരികെയെത്തി. മാസങ്ങളായി ആളനക്കമില്ലാതെ കിടക്കുന്ന കാമ്പസിലെ ഹൈമവതിക്കുളത്തിന് സമീപത്തു നിന്ന് നട്ടുച്ചസമയത്തും രാത്രിയിലും ഒറ്റപ്പെട്ട പാട്ടും നിലവിളികളും പതിവായതോടെയാണ് പേടിപ്പെടുത്തുന്ന പഴയ കഥകള്‍ നാട്ടുകാരുടെ മനസ്സില്‍ വീണ്ടും ചേക്കേറിയത്.

എന്നാല്‍, ഇപ്പോഴത്തെ സംഭവത്തിന് പിന്നില്‍ സാമൂഹ്യവിരുദ്ധരാണെന്നും ഇവരുടെ സൈ്വര വിഹാരത്തിന് തടസം വരാതിരിക്കാന്‍ ചിലരുടെ ഭാവനയില്‍ തെളിഞ്ഞ പദ്ധതിയാണ് ഹൈമവതിയെ വീണ്ടും കുളത്തിലെത്തിച്ചുള്ള ഭയപ്പാട് സൃഷ്ടിക്കല്‍ എന്നുമാണ് ഒരു വിഭാഗത്തിന്റെ കണ്ടെത്തല്‍.

ഏതാനും ആഴ്ചകളായി പണ്ടത്തെപ്പോലുള്ള അപസ്വരങ്ങള്‍ ആ ഭാഗത്തുനിന്ന് ഉയരുന്നതായി ആക്ഷേപം ഉണ്ടായതിനെ തുടര്‍ന്ന് കാമ്പസിലെ സുരക്ഷാ ചുമതലയുള്ള ജീവനക്കാര്‍ അസമയങ്ങളിലെത്തി പരിശോധന നടത്തി. നാട്ടുകാരുടെ ആവലാതിയില്‍ കഴമ്പുണ്ടെങ്കിലും പുറത്തുനിന്നുള്ള ആരെയും കണ്ടെത്താനായില്ലെന്നും സാക്ഷ്യപ്പെടുത്തുന്നു. അതിനു ശേഷം ജീവനക്കാര്‍ ഇപ്പോള്‍ ആ ഭാഗത്തേക്ക് എത്തിനോക്കാറില്ല.

പണ്ടെങ്ങോ ക്യാമ്പസിന്റെ ഒരു ഭാഗത്തുള്ള കുളത്തില്‍ മുങ്ങിമരിച്ച ഹൈമവതിയെന്ന യുവതിയുടെ പ്രേതം ഇന്നും അവിടെ അലഞ്ഞുതിരിഞ്ഞു നടക്കുന്നു എന്നായിരുന്നു വിശ്വാസം. 1950 കളില്‍ അവിടെ താമസിച്ചിരുന്ന ഒരു ബ്രാഹ്മണകുടുംബത്തിലെ യുവതിയായിരുന്നു ഹൈമവതി. അന്യജാതിക്കാരനായ ഒരു യുവാവുമൊത്തുള്ള പ്രണയം ഹൈമവതിയുടെ വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്നാണ് ഹൈമവതിയുടെ ദുരൂഹ മരണം ഉണ്ടാകുന്നത്.

ആഗ്രഹം പൂര്‍ത്തിയാക്കാതെ മരിച്ച അവളുടെ പ്രേതം യക്ഷിയായി ആ കാടുകളില്‍ ചുറ്റിത്തിരിയുന്നുവെന്നും കാര്യവട്ടം കാമ്പസിലെ ഹോസ്റ്റലില്‍ താമസിക്കുന്നവര്‍അസമയങ്ങളില്‍ കാട്ടില്‍ നിന്ന് ഒരു സ്ത്രീയുടെ നിലവിളി കേട്ടിരുന്നു എന്നൊക്കെയാണ് പ്രചരിച്ച കഥകള്‍. നവീകരണത്തിലൂടെ കുളത്തിലെ നിഗൂഢതകള്‍ മാറ്റി ഒരിക്കലും വറ്റാത്ത ശുദ്ധജല സ്രോതസ്സായി ഹൈമവതിക്കുളത്തെ അധികൃതര്‍ മാറ്റിയിരുന്നു. കാട് മൂടിക്കിടന്ന ചിറയും പരിസരവും വിദ്യാര്‍ത്ഥി സൗഹൃദ നോളജ് പാര്‍ക്കാക്കുകയും സംസ്ഥാന കാലാവസ്ഥാ വ്യതിയാന വകുപ്പില്‍ നിന്ന് 15 ലക്ഷം ചെലവഴിച്ച് ചിറയും പരിസരവും നവീകരിക്കുകയും ചെയ്തു.

നവീകരണ ഘട്ടത്തില്‍ കരാറെടുത്തവര്‍ക്ക് ഏറെ ദുരിതങ്ങള്‍ നേരിടേണ്ടിവന്നു. പട്ടാപ്പകല്‍ പോലും ആരും കടന്നുചെല്ലാത്ത ഇവിടെ ജോലിക്ക് തദ്ദേശീയരായ തൊഴിലാളികള്‍ ആരും താല്പര്യം പ്രകടിപ്പിച്ചില്ല. തുടര്‍ന്ന് തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നുള്ള തൊഴിലാളികളെയാണ് ജോലിക്കായി നിയോഗിച്ചത്. ഓരോ ദിവസവും പണിക്കെത്തുന്ന തൊഴിലാളികള്‍ പണി ആരംഭിച്ച് അധികം വൈകാതെതന്നെ യക്ഷിക്കഥകള്‍ കേട്ട് പേടിച്ച് പണി ഉപേക്ഷിച്ച് പോയതിനാല്‍ ജോലിക്ക് ആളെ കിട്ടാതായതോടെ കരാറുകാരന്‍ രണ്ട് ഹിറ്റാച്ചി എത്തിച്ച് പണികള്‍ തുടങ്ങിയെങ്കിലും ഏറെ വൈകാതെ അത് രണ്ടും കുളത്തിലെ ചെളിയില്‍ മുങ്ങിത്താണു തകരാറിലായി.

പിന്നീട് ഏറെ പണിപ്പെട്ടാണ് അവ രണ്ടും കരയ്‌ക്കെത്തിച്ചത്. രഹസ്യമായി പൂജാകര്‍മ്മങ്ങള്‍ നടത്തിയ ശേഷമാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനായത്. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

Tags: കോളേജ്Kerala UniversityHaimavathi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

Kerala

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു
Article

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാളെ കൊള്ളയടിക്കാന്‍ ശ്രമം, കര്‍ണാടകയില്‍ ചില്ലിന് നേരെ മുട്ടയെറിഞ്ഞു

സര്‍ക്കാര്‍ സ്‌കൂള്‍ വരാന്തയിലിരുന്ന് മദ്യപിക്കുന്ന വിദ്യാര്‍ത്ഥിനികള്‍; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

അറബ് യുവതി കോഴിക്കോട്ടെ ഹോട്ടലില്‍ മരിച്ച നിലയില്‍

അന്ന് മന്മോഹൻ പറഞ്ഞു ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകൾ ; ഏഴു പതിറ്റാണ്ട് ഭരിച്ചവര്‍ക്ക് സാധിക്കാത്തത് ഒരൊറ്റ പതിറ്റാണ്ട് കൊണ്ട് സാധിച്ച് ബിജെപി

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

യെമനിലെ ഹൂതികള്‍ സൗദി അറേബ്യയ്ക്ക് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആരാംകോയുടെ ഉപകമ്പനിയിലെ എണ്ണശുദ്ധീകരണശാലയ്ക്ക് തീപിടിക്കുന്നു (ഇടത്ത്) എര്‍ദോഗാനും ഷെഹ്ബാസ് ഷെരീഫും (വലത്ത്)

സൗദി എണ്ണശുദ്ധീകരണശാലയ്‌ക്ക് നേരെ ‍ഹൂതി ആക്രമണം; ഇസ്ലാമിക നാറ്റോയ്‌ക്ക് കരണത്തടി; സൗദിയെ സഹായിക്കാന്‍ പാകിസ്ഥാനുമില്ല, തുര്‍ക്കിയുമില്ല

കോൺഗ്രസിൽ നിന്നാൽ അഭിമാനത്തിന് മുറിവേൽക്കുമെന്ന് പറഞ്ഞ പ്രിയങ്ക : ഇന്ന് മെലോണിയെ പറഞ്ഞപ്പോഴും കേട്ട് നിന്ന് ആസ്വദിച്ച കോൺഗ്രസ് വനിതാ നേതാക്കൾ

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

സുകുമാരൻ നായരെ വിമർശിച്ചതിന് പിന്നാലെ അനൂപിന്റെ സഹോദരഭാര്യയ്‌ക്ക് ട്രാൻസ്ഫർ ; എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അനൂപ് ആണെന്ന് രാജശ്രീ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.