Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബ്രാഞ്ച് സെക്രട്ടറിക്കെതിരായ അക്രമം: സിപിഎം സംഘത്തെ അറസ്റ്റ് ചെയ്തത് നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെ മറികടന്ന്

അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്ന കള്ള പ്രചാരണമാണ് സിപിഎം നേതൃത്വം തുടക്കം മുതല്‍ പ്രചരിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2021, 10:26 am IST
inKerala

കണ്ണൂര്‍: മട്ടന്നൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരായ ഇടവേലിക്കല്‍ സ്വദേശികളായ കെ. പ്രനീഷ് (22), സി.കെ. രോഹിത് (27), പുലിയങ്ങോട്ടെ പ്രബിന്‍ (26), പഴശ്ശിയിലെ സുധീഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത് സിപിഎം നേതൃത്വത്തിന്റെ സമ്മര്‍ദ്ദവും ഭീഷണിയും അതിജീവിച്ച്.  

കഴിഞ്ഞ 13 നാണ് ബൈക്കുകളിലെത്തിയ സംഘം രാജേഷിനെ അക്രമിച്ചത്. അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്ന കള്ള പ്രചാരണമാണ് സിപിഎം നേതൃത്വം തുടക്കം മുതല്‍ പ്രചരിപ്പിച്ചത്. സിപിഎമ്മിനെ അന്ധമായി പിന്‍തുണയ്‌ക്കുന്ന ചില പോലീസ് ഉദ്യോഗസ്ഥരും ആര്‍എസ്എസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടത്തുകയായിരുന്നു. പോലീസിനെ ഉപയോഗിച്ച് ഒരു കെട്ടുകഥയുണ്ടാക്കാനുള്ള ശ്രമമാണ് തുടക്കത്തില്‍ തന്നെയുണ്ടായത്. 

രാജേഷിനെ കൊണ്ട് പ്രദേശത്തെ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പേര് പറയിപ്പിച്ചാണ് കേസുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റുണ്ടായത്. മച്ചൂര്‍ മലയിലെ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. നിരപരാധികളെ അറസ്റ്റ് ചെയ്ത് കള്ളക്കേസില്‍ കുടുക്കുന്നതിനെതിരെ ബിജെപി നേതാക്കള്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. എന്നാല്‍ കസ്റ്റഡിയിലെടുത്ത ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന നിലപാടാണ് സിഐ സ്വീകരിച്ചത്. ഇയാള്‍ക്കെതിരെ പരമാവധി തെളിവുകള്‍ കെട്ടിച്ചമയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും പോലീസിന് ഒന്നും കണ്ടെത്താനായില്ല.

രണ്ട് ദിവസമാണ് ആര്‍എസ്എസ് പ്രവര്‍ത്തകനെ തുടര്‍ച്ചയായി ചോദ്യം ചെയ്തത്. പിന്നീട് സിപിഎം നേതൃത്വത്തിന്റെ ഭീഷണിയും ഇടപെടലും വകവെയ്‌ക്കാതെ ചില പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ ശക്തമായ അന്വേഷണമാണ് യഥാര്‍ത്ഥ പ്രതികളെ പുറത്ത് കൊണ്ടു വന്നത്. പോലീസ് ഉദ്യോഗസ്ഥന്‍മാരായ മട്ടന്നൂര്‍ ഐപി കൃഷ്ണന്‍, എഎസ്‌ഐ രാജീവന്‍, ഷിജു, ഗിരീഷ്, റാഫി, സരിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.  

അറസ്റ്റിലായ സിപിഎം ക്രിമിനല്‍ സംഘം നേരത്തെയും നിരവധി അക്രമം നടത്തിയതായി ആരോപണമുയര്‍ന്നിട്ടുണ്ട്. നേരത്തെ മട്ടന്നൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ സച്ചിനെ വാഹനം തടഞ്ഞ് അക്രമിച്ചിരുന്നു. ബോബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വാഹനം അക്രമിച്ചപ്പോള്‍ സച്ചിന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഈ കേസിലെ പ്രതികളെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇടവേലിക്കലില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രഞ്ജിത്തിന്റെ സഹോദ രിയെ ആശുപ്രത്രിയില്‍ കൊണ്ടുപോകാന്‍ വന്ന വാഹനം തടഞ്ഞു നിര്‍ത്തി വണ്ടി അക്രമിക്കുകയും രഞ്ജിത്തിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.  

ബ്രാഞ്ച് സെക്രട്ടറി രാജേഷിനെ അക്രമിച്ചതിന് സമാനമായ അക്രമമാണ് കാലങ്ങളായി മട്ടന്നൂരില്‍ നടന്നു വരുന്നത്. ഏകപക്ഷീയമായി സിപിഎം അക്രമം നടത്തുന്ന പ്രദേശമാണ് മട്ടന്നൂര്‍. പല കേസുകളിലും പോലീസ് അന്വേഷണം നടത്താറുണ്ടെങ്കിലും സിപിഎം സംഘത്തിലേക്കെത്തുമ്പോള്‍ അന്വേഷണം പാതിവഴിയില്‍ അവസാനിക്കും. പ്രദേശത്ത് നടന്ന നിരവധി അക്രമ സംഭവങ്ങളില്‍ പങ്കുള്ളവരാണ് ഇപ്പോള്‍ ബ്രാഞ്ച് സെക്രട്ടറിയെ അക്രമിച്ച കേസില്‍ അറസ്റ്റിലായിട്ടുള്ളതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ റിമാന്റില്‍ കഴിയുന്ന നാലുപേരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ നിരവധി അക്രമക്കേസുകള്‍ക്ക് തുമ്പുണ്ടാകുമെന്ന് ബിജെപി മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് രാജന്‍ പുതുക്കുടി പറഞ്ഞു.

Tags: cpmkannurarrestattack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകയെ നിശബ്ദയാക്കി ജയ്ശങ്കർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.