Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

നാം നേടിയെടുത്ത സ്വാതന്ത്ര്യം; ഭാരതീയ കിസാന്‍ സംഘ് കേരള ഘടകം റിപ്പബ്ലിക് ദിനം ഭാരതമാതാ ദിനമായി ആചരിക്കുന്നു

പുകള്‍പെറ്റ പാശ്ചാത്യ അധിനിവേശത്തെ പടപൊരുതി തോല്‍പ്പിച്ച ഈ നാട്ടിലെ വീരാംഗനമാരെക്കുറിച്ച് ചോദിച്ചാല്‍ റാണി ലക്ഷ്മിബായി എന്ന ഒറ്റപ്പേരില്‍ അവസാനിക്കുന്നതാണ് ഇന്നത്തെ ചരിത്ര വിദ്യാഭ്യാസം. ദക്ഷിണഭാരതത്തില്‍ വെള്ളക്കാരന്റെ ആയുധപ്പുരയ്‌ക്ക് തീവച്ച് നൂറുകണക്കിന് ബ്രിട്ടീഷ് പടയാളികളെ കൊന്നൊടുക്കി സ്വയം പ്രാണാഹുതി നടത്തിയ വേലുനാച്ചിയമ്മാളുടെ സേനാനായികയായിരുന്ന കുയിലി എന്ന ധീരവനിതയെ എത്രപേര്‍ക്ക് അറിയാം? സ്ത്രീ വിമോചനത്തിന്റെ കാഹളം മുഴക്കിയ കിത്തൂരിലെ റാണി ചന്നമ്മയെ നാം കേള്‍ക്കാതെ പോയതിന്റെ കാരണം എന്തായിരിക്കും. വംഗനാടിന്റെ ആത്മാഭിമാനം കാക്കാന്‍ ആയുധമേന്തി പോരാടി വീരമൃത്യുവരിച്ച പ്രീഥിലത വഡേദറിന്റെ ചരിത്രം വിസ്മരിക്കപ്പെട്ടത് വേദനാജനകമല്ലെ? പിറന്ന നാടിന്റെ അഭിമാനം സംരക്ഷിക്കാന്‍ ഈ വിധം പോരാടി മരിച്ച ആയിരക്കണക്കിന് ധീരവനിതകളുടെ ത്യാഗോജ്വല ചരിത്രമുറങ്ങുന്ന നാട്ടില്‍ മതവിധ്വംസകതയും ആര്‍പ്പോ വിളികളുമായി ഫെമിനിസം പല്ലിളിച്ചു കാട്ടുന്നതിന്റെ യഥാര്‍ത്ഥ കാരണം സ്വന്തം ഭൂതകാലത്തെക്കുറിച്ചുള്ള ശരിയായ അറിവ് ലഭിക്കാത്തതിനാലാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 25, 2021, 05:31 am IST
in Article

പ്രത്യാശയുടെ സ്വതന്ത്ര വിഹായസ്സില്‍ നിത്യതയുടെ മൂവര്‍ണ പതാക ജനാധിപത്യത്തിനു തണലായി നിലകൊള്ളുന്ന ചിത്രം ഏതൊരു ഭാരതീയനും അഭിമാനദായകമാണല്ലോ. സ്വാഭിമാനതയുടെ വര്‍ത്തമാനകാലത്തിന് പിറകില്‍, പിറന്ന നാടിന്റെ വിമോചനത്തിനായി ജീവനും ജീവിതവും ഹോമിച്ച പരശതം വീരാത്മാക്കളുടെ ബലിപീഠത്തിലാണ് സ്വാതന്ത്ര്യത്തിന്റെ രാഷ്‌ട്രസൗധം തലയുയര്‍ത്തി നില്‍ക്കുന്നത്.  

ചിന്തകള്‍ക്കു തീ പടര്‍ന്ന ഇന്നലെകളുടെ പോരാട്ടത്തിന്റെ പൂര്‍ണ്ണതയില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം പിറവി കൊണ്ടപ്പോള്‍, ചരിത്രത്തെ ചിറകെട്ടി നിര്‍ത്തിയും ചിലരെ അമാനുഷിക അവതാരങ്ങളാക്കി ചിത്രീകരിച്ചും നാടിന്റെ യഥാര്‍ത്ഥ ചരിത്രം കുടുംബ മഹിമയുടെയും രാഷ്‌ട്രീയ തല്‍പ്പരതയുടെയും പറ്റുപുസ്തകമായി വക്രീകരിക്കപ്പെട്ടതിനു ഹൃദയവേദനയോടെ സാക്ഷിയായവരാണ് ഓരോ ഭാരതീയനും. സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ഹോമാഗ്നിയില്‍ ഹവിസായി തീര്‍ന്നിട്ടും ചരിത്രത്താളുകളില്‍ അക്ഷരങ്ങളാകാതെ പോയ ധീരദേശാഭിമാനികളെ അറിയാനും അറിയിക്കാനുമുള്ള പ്രേരണയാണ് ഈ കാലഘട്ടം നമ്മളില്‍ നിന്നും പ്രതീക്ഷിക്കുന്നത്.  

സൂര്യനസ്തമിക്കാത്തതെന്ന് കപട ചരിത്രകാരന്മാര്‍ സ്തുതി പാടാറുള്ള ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധിനിവേശത്തെ കാടിനും കാട്ടാറിനും കാവല്‍ നിന്നിരുന്ന വനവാസി ഗോത്ര സമൂഹത്തെയും നാട്ടിന്‍പുറങ്ങളിലെ സാധാരണ ജനതയേയും ചേര്‍ത്തു നിര്‍ത്തി പുരളിമലയെ കോരിത്തരിപ്പിച്ച പോര്‍ക്കലിയമ്മയുടെ ഉപാസകന്‍ കേരളവര്‍മ്മ വീരപഴശിയുടെ നേതൃത്വത്തിലുള്ള സൈന്യം ഉജ്ജ്വല പോരാട്ടത്തിലൂടെ ചെറുത്തു തോല്‍പ്പിച്ചു. പത്മനാഭദാസന്‍ വീര മാര്‍ത്താണ്ഡവര്‍മ്മയുടെ ധീരോദാത്തമായ പോരാട്ടവും, വേലുത്തമ്പിയെ പോലെയുള്ള ദേശാഭിമാനികള്‍ വീരാഹുതി നടത്തിയതുമായ നിരവധി വര്‍ഷങ്ങളുടെ ഇതിഹാസ തുല്യമായ ചരിത്രങ്ങളെ അരികുവത്ക്കരിക്കുകയും തമസ്‌കരിക്കുകയും ചെയ്യുന്നു. 1857ലെ സായുധ വിപ്ലവ സമരമാണ് ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരമെന്ന് ഇന്നത്തെ തലമുറ പാഠപുസ്തകത്തിലൂടെ വായിച്ചറിയുമ്പോള്‍, അതിനും എത്രയോ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ മണ്ണിനെ രണഗാഥകളാല്‍ കുളിരണിയിച്ച വീരപഴശിയേപ്പോലെയുള്ള മഹാരഥന്മാര്‍ നടത്തിയ പോരാട്ടം എന്തായിരുന്നു എന്ന ചോദ്യം ഓരോ ദേശഭക്തനിലും പ്രതിധ്വനിച്ചുകൊണ്ടേയിരിക്കും.  

ചുരുക്കം ചില വ്യക്തികള്‍ നിരാഹാരമിരുന്നും അഹിംസാവ്രതമനുഷ്ഠിച്ചുമാണ് ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയത് എന്ന പ്രയോഗത്തിലൂടെ ഒരു ജനതയുടെ ദേശാഭിമാനബോധത്തെ അടിച്ചമര്‍ത്തി സ്വന്തം നാടിന്റെ സ്വാതന്ത്ര്യം ബ്രിട്ടീഷുകാര്‍ ഔദാര്യപൂര്‍വ്വം വച്ചുനീട്ടിയതാണെന്ന തെറ്റായ സന്ദേശമാണ് ആധുനിക ചരിത്ര രചനയുടെ പിന്നിലുള്ളത്.  

നമുക്ക് സ്വാതന്ത്ര്യം ലഭിച്ചതല്ല. മറിച്ച് നാം സ്വാതന്ത്ര്യം നേടിയെടുത്തതാണ്. ചരിത്രപുസ്തകങ്ങളില്‍ അയിത്തം കല്‍പ്പിച്ചു ബോധപൂര്‍വ്വം അകറ്റി നിര്‍ത്തപ്പെട്ട അധികമാരാലും അറിയപ്പെടാതെ പോയ സഹസ്രവീരരുടെ ആത്മാര്‍പ്പണത്തിന്റെ കൂടി ഫലമായാണ് നമ്മുടെ നാട് സ്വാതന്ത്ര്യം നേടിയത്. സായുധ വിപ്ലവത്തിലൂടെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടി വെറും പതിനെട്ട് വയസ്സ് പ്രായത്തില്‍ തൂക്കുകയര്‍ വരിച്ച ഖുദിറാം ബോസിനെയും ഹെമു കലാനിയെയും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം സങ്കുചിതവത്കൃതമായിരുന്നു നമ്മുടെ ചരിത്ര രചന. കടലിന്റെ മക്കളോട് ചേര്‍ന്ന് നടത്തിയ ഉപ്പ് സത്യഗ്രഹം അറിയപ്പെടുകയും, അതേ സമയത്ത് കാടിന്റെ മക്കള്‍ നടത്തിയ വനസത്യഗ്രഹം വിസ്മൃതിയിലാണ്ടതും ഏതു താല്‍പര്യത്തിന്റെ ഭാഗമായിരിക്കുമെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

പുകള്‍പെറ്റ പാശ്ചാത്യ അധിനിവേശത്തെ പടപൊരുതി തോല്‍പ്പിച്ച ഈ നാട്ടിലെ വീരാംഗനമാരെക്കുറിച്ച് ചോദിച്ചാല്‍ റാണി ലക്ഷ്മിബായി എന്ന ഒറ്റപ്പേരില്‍ അവസാനിക്കുന്നതാണ് ഇന്നത്തെ ചരിത്ര വിദ്യാഭ്യാസം. ദക്ഷിണഭാരതത്തില്‍ വെള്ളക്കാരന്റെ ആയുധപ്പുരയ്‌ക്ക് തീവച്ച് നൂറുകണക്കിന് ബ്രിട്ടീഷ് പടയാളികളെ കൊന്നൊടുക്കി സ്വയം പ്രാണാഹുതി നടത്തിയ വേലുനാച്ചിയമ്മാളുടെ സേനാനായികയായിരുന്ന കുയിലി എന്ന ധീരവനിതയെ എത്രപേര്‍ക്ക് അറിയാം? സ്ത്രീ വിമോചനത്തിന്റെ കാഹളം മുഴക്കിയ കിത്തൂരിലെ റാണി ചന്നമ്മയെ നാം കേള്‍ക്കാതെ പോയതിന്റെ കാരണം എന്തായിരിക്കും. വംഗനാടിന്റെ ആത്മാഭിമാനം കാക്കാന്‍ ആയുധമേന്തി പോരാടി വീരമൃത്യുവരിച്ച പ്രീഥിലത വഡേദറിന്റെ ചരിത്രം വിസ്മരിക്കപ്പെട്ടത് വേദനാജനകമല്ലെ? പിറന്ന നാടിന്റെ അഭിമാനം സംരക്ഷിക്കാന്‍ ഈ വിധം പോരാടി മരിച്ച ആയിരക്കണക്കിന് ധീരവനിതകളുടെ ത്യാഗോജ്വല ചരിത്രമുറങ്ങുന്ന നാട്ടില്‍ മതവിധ്വംസകതയും ആര്‍പ്പോ വിളികളുമായി ഫെമിനിസം പല്ലിളിച്ചു കാട്ടുന്നതിന്റെ യഥാര്‍ത്ഥ കാരണം സ്വന്തം ഭൂതകാലത്തെക്കുറിച്ചുള്ള ശരിയായ അറിവ് ലഭിക്കാത്തതിനാലാണ്.

സ്വാതന്ത്ര്യസമര ചരിത്രം ചില വ്യക്തികളിലേക്കും സങ്കുചിത താല്‍പര്യങ്ങളിലേക്കും ചുരുങ്ങിപ്പോവുകയും വികലമാക്കപ്പെട്ട ചരിത്രത്തിന്റെ തിരുശേഷിപ്പുകളുടെ പലിശ കൈപ്പറ്റി സ്വാതന്ത്ര്യാനന്തരമുള്ള ഇന്ത്യന്‍ ജനാധിപത്യം കുടുംബവത്കൃതവും വിഗ്രഹവത്കൃതവുമാക്കപ്പെട്ടതിലൂടെ സഫലമാകാതെ പോയ നിരവധി കുടുംബങ്ങളുടെ ത്യാഗത്തിനും കണ്ണീരിനും മറുപടി പറയാനുള്ള ബാധ്യത ഈ വൈകിയ വേളയില്‍ നാം ഓരോരുത്തരിലും വന്നു ചേര്‍ന്നിരിക്കുകയാണ്. തമസ്‌ക്കരിക്കപ്പെട്ട ഇന്നലെകളുടെ കാലടിപ്പാടുകള്‍ കണ്ടെത്തി അവയെ വരും തലമുറയ്‌ക്കു മുന്നില്‍ സ്വാഭിമാനം വരച്ചുകാട്ടാന്‍ കാലം നമ്മോട് ആവശ്യപ്പെടുകയാണ്.

രാഷ്‌ട്രബോധവും ദേശഭക്തിയുമുള്ള തലമുറയെ സൃഷ്ടിക്കാന്‍ തയ്യാറാകുമ്പോള്‍ സ്വന്തം നാടിന്റെ പാരമ്പര്യത്തിലും പൈതൃകത്തിലും സ്വയം അഭിമാനികളായിത്തീരാന്‍ കൂടി നമുക്ക് സാധിക്കണം. കര്‍ഷകനും തൊഴിലാളിയും ചെരുപ്പുകുത്തിയും വനവാസിയും അധ്യാപകനും വിദ്യാര്‍ത്ഥിയും വീട്ടമ്മയുമെല്ലാം ചോരയും വിയര്‍പ്പും ഒഴുക്കി നേടിയ ഈ നാടിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും മുറുകെ പിടിക്കാന്‍ ഇന്നിന്റെ അവകാശികളായ നാം തയ്യാറാകുമ്പോള്‍ അതിനു നമ്മെ നയിക്കുന്ന പ്രേരണ ഇന്നലെകള്‍ ഉച്ചത്തിലോതിയ ”ഭാരത് മാതാ കീ ജയ്” എന്ന ഒറ്റ മന്ത്രം മാത്രമായിരിക്കട്ടെ…

എം. ശശിഭൂഷണമേനോന്‍

ഭാരതീയ കിസാന്‍ സംഘ്, സംസ്ഥാന അധ്യക്ഷന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍രാജിനെ ജാതീയമായി അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് കോടതി, വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

India

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

Kerala

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

Kerala

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

India

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

പുതിയ വാര്‍ത്തകള്‍

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

ഇറാന്‍ വീഴുന്നതോടെ അടുത്ത ഇറാനാകാന്‍ തുര്‍ക്കി, ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴിയെ തകര്‍ത്ത് സ്വന്തം വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കി

പാമ്പ് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കടിയേറ്റാലോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല,ലൈസന്‍സിക്കെതിരായ കേസ് പൂരം തകര്‍ക്കാനുള്ള നീക്കമെന്ന് ആക്ഷേപം

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

വേനല്‍ച്ചൂട് വര്‍ദ്ധിച്ചു: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.