Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സംഘടനയില്‍ മതതീവ്രവാദ സംഘടനകള്‍ നുഴഞ്ഞ് കയറുന്നു; മാവോയിസ്റ്റുകളില്‍ ഒരു വിഭാഗം കീഴടങ്ങാന്‍ നീക്കം

പ്രദേശത്തെ കോളനികള്‍ കേന്ദ്രീകരിച്ചാണ് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. കേളനി നിവാസികള്‍ തന്നെയാണ് ഇവര്‍ക്ക് സംരക്ഷണം നല്‍കിയതും ആവശ്യമായ സഹായങ്ങള്‍ എത്തിച്ച് കൊടുത്തതും. നേരത്തെ പോരാട്ടം അയ്യന്‍കാളിപ്പട തുടങ്ങിയ സംഘടനകളാണ് ഇവര്‍ക്ക് പിന്തുണ നല്‍കിയിരുന്നത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jan 22, 2021, 10:29 am IST
inKannur

കണ്ണൂര്‍: കേരള കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍ ഒളിവില്‍ കഴിയുന്ന മാവോയിസ്റ്റുകളില്‍ ചിലര്‍ സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങാന്‍ നീക്കം നടത്തുന്നു. ഇതു സംബന്ധിച്ച് ചില മാവോയിസ്റ്റ് നേതാക്കള്‍ പ്രാഥമിക ചര്‍ച്ച നടത്തിയതായാണ് വിവരം. മാവോയിസ്റ്റ് നേതാക്കളില്‍ ചിലര്‍ കൊല്ലപ്പെട്ടതും അറസ്റ്റിലായതും അതോടൊപ്പം സംഘടനയില്‍  മതതീവ്രവാദ സംഘടനകള്‍ നുഴഞ്ഞ് കയറിയതുമാണ് നേതാക്കളില്‍ ചിലരെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുതെന്നാണ് വിവരം. കീഴടങ്ങുന്നത് സംബന്ധിച്ച് മാവോയിസ്റ്റ് സംഘടനയ്‌ക്കകത്തും വ്യത്യസ്തമായ അഭിപ്രായമാണുള്ളതെന്നാണ് സൂചന.

കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് കേരളത്തില്‍ പ്രധാനമായും മാവോയിസ്റ്റുകള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതില്‍ സമീപകാലത്തായി കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് വയനാട്, കണ്ണൂര്‍ ജില്ലകളിലെ മലയോര മേഖലയിലാണ് മാവോയിസ്റ്റുകളുടെ പ്രധാന കേന്ദ്രം. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍, അമ്പായത്തോട് പ്രദേശങ്ങളില്‍ മാവോയിസ്റ്റുകള്‍ ആയുധങ്ങളുമായി പ്രത്യക്ഷപ്പെട്ട് പരസ്യമായി പ്രകടനം വിളിക്കുന്നതും പോസ്റ്ററുകളൊട്ടിക്കുന്നതും പതിവായിരുന്നു.  

പ്രദേശത്തെ കോളനികള്‍ കേന്ദ്രീകരിച്ചാണ് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. കേളനി നിവാസികള്‍ തന്നെയാണ് ഇവര്‍ക്ക് സംരക്ഷണം നല്‍കിയതും ആവശ്യമായ സഹായങ്ങള്‍ എത്തിച്ച് കൊടുത്തതും. നേരത്തെ പോരാട്ടം അയ്യന്‍കാളിപ്പട തുടങ്ങിയ സംഘടനകളാണ് ഇവര്‍ക്ക് പിന്തുണ നല്‍കിയിരുന്നത്. എന്നാല്‍ സമീപകാലത്തായി മതഭീകര സംഘടനകള്‍ മാവോയിസ്റ്റ് സംഘങ്ങളില്‍ സജീവമാവുകയും അതു വഴി കോളനികളില്‍ സാന്നിധ്യമുറപ്പിക്കാനുള്ള ശ്രമങ്ങളും നടത്തി. 

മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിയും നിത്യോപയോഗ സാധനങ്ങള്‍ സൗജന്യമായി നല്‍കിയുമാണ് മതഭീകര സംഘടനകള്‍ കോളനികളില്‍ സ്വാധീനമുറപ്പിച്ചത്. മാവോയിസ്റ്റുകളും മതഭീകര സംഘടനകളും ഒന്നിച്ച് നിന്നാണ് സമീപകാലത്ത് കോളനികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചത്. കോളനി നിവാസികള്‍ക്ക് സഹായം നല്‍കുന്നതു പോലെ തന്നെ മാവോയിസ്റ്റുകള്‍ക്കും പണവും സംരക്ഷണവും നല്‍കുന്നതും മതഭീകരവാദ സംഘടനകളാണ്. കോളനി കേന്ദ്രീകരിച്ച് മതപരിവര്‍ത്തനം നടത്തുന്നതിനാണ് മതഭീകരവാദികള്‍ ഈ ബന്ധത്തെ ഉപയോഗിച്ചത്. ഒരു വിഭാഗത്തെ മാവോയിസ്റ്റ് ബന്ധം അവസാനിപ്പിക്കുന്നതിന് പ്രേരിപ്പിക്കുന്ന ഘടകം മതതീവ്രവാദികളുമായുള്ള ബന്ധമാണെന്നാണ് സൂചന.

മാവോയിസ്റ്റ് പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ട് മുഖ്യധാരയിലെത്തുന്നവര്‍ക്ക് നേരത്തെ പിണറായി സര്‍ക്കാര്‍ സാമ്പത്തിക സഹായവും വീടുമുള്‍പ്പടെയുള്ള സൗകര്യങ്ങള്‍ വാഗ്ദാനം നല്‍കിയിരുന്നു. മാവോയിസത്തിന്റെ കെണിയിലകപ്പെട്ടുപോയവര്‍ക്ക് അതില്‍ നിന്ന് തിരികെ വരുന്നതിന് വേണ്ടിയാണ് പദ്ധതി പ്രഖ്യാപിച്ചതെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. മാവോയിസ്റ്റുകളെ എ, ബി, സി എന്നിങ്ങനെ മൂന്നായി തരംതിരിച്ചാണ് സഹായ ധനം നല്‍കാന്‍ തീരുമാനിച്ചത്. സംഘടനാ തലപ്പത്തുള്ളവരെയാണ് എ കാറ്റഗറിയില്‍ പെടുത്തിയത്. ഇവര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കാനും മറ്റുള്ളവര്‍ക്ക് മൂന്നു ലക്ഷം രൂപവരെ നല്‍കാനുമാണ് തീരുമാനിച്ചിരുന്നത്. ഇപ്പോള്‍ ചില മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തീരുമാനിച്ചത് ഈ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണോയെന്ന് വ്യക്തമല്ല.

Tags: kannurSurrenderമാവോയിസ്റ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.