Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇന്തോനേഷ്യയില്‍ ഭൂചലനം: 35 മരണം; അനവധിപേര്‍ക്ക് പരിക്ക്

മരണം കൂടിയേക്കാം. രണ്ടായിരത്തോളം പേര്‍ ജീവന്‍ രക്ഷിക്കാന്‍ വീടുവിട്ടു. ആശുപത്രികളും വീടുകളും ബഹുനിലക്കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞു. ഭൂചലനത്തോടെ പലയിടങ്ങളിലും മണ്ണിടിച്ചിലുമുണ്ടായി. അതേസമയം, സുനാമി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 16, 2021, 12:00 pm IST
inWorld

ജക്കാര്‍ത്ത: വിമാന ദുരന്തത്തിന്റെ നടുക്കം മാറും മുന്‍പ് ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം. സുലവേസി  ദ്വീപിലെ മമജു നഗരത്തില്‍  ഇന്നലെ  പുലര്‍ച്ചെ ഒന്നരയോടെയുണ്ടായ ഭൂചലനത്തില്‍  കുറഞ്ഞത് 35 പേരെങ്കിലും മരിച്ചു. അറുനൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരം.  

മരണം കൂടിയേക്കാം. രണ്ടായിരത്തോളം പേര്‍ ജീവന്‍ രക്ഷിക്കാന്‍ വീടുവിട്ടു. ആശുപത്രികളും വീടുകളും ബഹുനിലക്കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞു. ഭൂചലനത്തോടെ പലയിടങ്ങളിലും മണ്ണിടിച്ചിലുമുണ്ടായി. അതേസമയം, സുനാമി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല.

റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ചലനത്തിന്റെ പ്രഭവ കേന്ദ്രം  മമജു നഗരത്തില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെ വടക്കു പടിഞ്ഞാറു ഭാഗത്ത് പത്തു കിലോമീറ്റര്‍ ആഴത്തിലാണ്. ആറേഴു സെക്കന്റോളം ശക്തമായ കുലുക്കം അനുഭവപ്പെട്ടതായും ജനങ്ങള്‍ വീടുവിട്ട് ഓടിയതായും മുന്നൂറിലേറെ വീടുകള്‍ തകര്‍ന്നതായും അധികൃതര്‍ അറിയിച്ചു. അനവധി വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിയിട്ടുണ്ട്. ഇവരെ പൂര്‍ണ്ണമായും പുറത്തെടുത്തു കഴിഞ്ഞാല്‍ മാത്രമേ മരണമെത്രയെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ.

ജനങ്ങള്‍ ഉറങ്ങിക്കിടക്കുന്ന സമയത്താണ്  ഭൂചലനം അനുഭവപ്പെട്ടത് എന്നതിനാല്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ വളരെക്കൂടുതല്‍ പേരുണ്ടാകാം. മനക്കര ആശുപത്രിയുടെ എട്ടു നിലക്കെട്ടിടം പൂര്‍ണമായും നിലംപൊത്തി. ഇതിനടിയില്‍ നൂറുകണക്കിന് പേരുണ്ടാകാമെന്നാണ് ആശങ്ക. മിത്ര ആശുപത്രിയും തകര്‍ന്നു. അഞ്ചു നഴ്‌സുമാരും നിരവധി രോഗികളും  കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലുണ്ടെന്നാണ്  സൂചന. 24 മണിക്കൂറിനുള്ളില്‍ നിരവധി ചെറിയ ചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജനസാന്ദ്രതയേറിയ,  ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ദ്വീപാണ് സുലവേസി.

വ്യാഴാഴ്ചയും സാമാന്യം ശക്തമായ, റിക്ടര്‍ സ്‌കെയിലില്‍ 5.8 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 2018ലുണ്ടായ ഭൂചലനത്തില്‍ ഇന്തോനേഷ്യയില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഇന്തോനേഷ്യയിലെ ശ്രീ വിജയ എയര്‍വേയ്‌സിന്റെ ബോയിങ്ങ് വിമാനം കടലില്‍ തകര്‍ന്നു വീണ് 62 പേര്‍ മരിച്ചത്.

Tags: Indonesia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

India

ഇന്തോനേഷ്യ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന മോദി; ഈ വീഡിയോ വെച്ച് കോണ്‍ഗ്രസിന്റെ ചീപ് വിമര്‍ശനം; കോണ്‍ഗ്രസിനെ പഞ്ഞിക്കിട്ട് പ്രതിപക്ഷം

പ്രംബാനന്‍ ക്ഷേത്രം (ഇടത്ത്) ഇന്തോനേഷ്യയിലെ പ്രംബാനന്‍ ക്ഷേത്രത്തിലെ അപൂര്‍വ്വമായ ശിവവിഗ്രഹം (വലത്ത്)
India

ഇന്തോനേഷ്യയിലെ 1,200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുനരുദ്ധരിക്കാന്‍ ഇന്ത്യ; ശിവലിംഗത്തിന് പകരം ശിവവിഗ്രഹമുള്ള ക്ഷേത്രം; നല്‍കുക 65 കോടി

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

India

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

പുതിയ വാര്‍ത്തകള്‍

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.