Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

വറുതിയിലായ വെളിച്ചപ്പാടന്മാര്‍ക്ക് ആശ്വാസമായി വയനാട്ടുകുലവന്‍ തറവാടുകളിലെ ‘പുതിയൊടുക്കല്‍’

വര്‍ഷത്തില്‍ ഒരിക്കല്‍ കുടുംബാംഗങ്ങളുടെ ഒത്തുചേരലിന്റെ സ്പന്ദനസുഖം കൊവിഡ് നിബന്ധനകളില്‍ പാടേ നഷ്ടപ്പെട്ടുപോകുന്നുവെന്ന പരാതി ഉയരുന്നുണ്ടെങ്കിലും തൊണ്ടച്ചന്മാര്‍ക്ക് പുത്തരി വിളമ്പാന്‍ സാധിച്ചതില്‍ അവര്‍ തൃപ്തരാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2021, 11:28 am IST
inKasargod
പുതിയൊടുക്കലിന് മുന്നോടിയായി നിവേദ്യത്തിനുള്ള അവല്‍ ഇടിച്ചുണ്ടാക്കുന്ന നോറ്റിരിക്കുന്ന സ്ത്രീകള്‍

പുതിയൊടുക്കലിന് മുന്നോടിയായി നിവേദ്യത്തിനുള്ള അവല്‍ ഇടിച്ചുണ്ടാക്കുന്ന നോറ്റിരിക്കുന്ന സ്ത്രീകള്‍

പാലക്കുന്ന്: പാലക്കുന്ന് കഴകത്തിലെ  122  വയനാട്ടുകുലവന്‍ തറവാടുകളില്‍ വാര്‍ഷിക പുതിയൊടുക്കല്‍ (പുത്തരി കൊടുക്കല്‍) അടിയന്തിരം അതാത് തറവാട് കമ്മിറ്റികള്‍ക്ക് സൗകര്യപ്രദമായ  ദിവസങ്ങളില്‍ ആചരിച്ചു വരികയാണിപ്പോള്‍. നിലവിലെ സാഹചര്യത്തില്‍ ചടങ്ങില്‍ മാത്രമൊതുക്കി ഈ വാര്‍ഷിക പുത്തരികൊടുക്കല്‍ ചടങ്ങ് തറവാട് അംഗങ്ങളിലും പ്രത്യേകം ക്ഷണിക്കപ്പെട്ട ചുരുക്കം ചില സമീപവാസികളിലും ഒതുങ്ങിയപ്പോള്‍ തറവാട് വളപ്പില്‍ ആളും ആരവവും ഇല്ലാതായി.  

വര്‍ഷത്തില്‍ ഒരിക്കല്‍  കുടുംബാംഗങ്ങളുടെ ഒത്തുചേരലിന്റെ സ്പന്ദനസുഖം കൊവിഡ് നിബന്ധനകളില്‍ പാടേ നഷ്ടപ്പെട്ടുപോകുന്നുവെന്ന പരാതി ഉയരുന്നുണ്ടെങ്കിലും തൊണ്ടച്ചന്മാര്‍ക്ക് പുത്തരി വിളമ്പാന്‍ സാധിച്ചതില്‍ അവര്‍ തൃപ്തരാവുകയാണ്. ഒരു വര്‍ഷമായി വയനാട്ടുകുലവന്‍ തെയ്യം കെട്ടുത്സവങ്ങളും മറ്റും നടക്കാതിരിക്കുമ്പോള്‍  വരുമാനമില്ലാതെ വറുതിയിലായ വെളിച്ചപ്പാടന്മാര്‍ക്കും മറ്റു സഹായികള്‍ക്കും തറവാടുകളിലെ പുത്തരി കൊടുക്കല്‍ ചടങ്ങ് മാത്രമാണിപ്പോള്‍ തെല്ലൊരാശ്വാസം.

തുലാപത്തിനു ശേഷമാണ് ജില്ലയില്‍ തീയ സമുദായ എട്ടില്ലം തറവാടുകളില്‍ പുത്തരി അടിയന്തിരത്തിന് തുടക്കം കുറിക്കുന്നുന്നത്. വിഷുവിനു മുന്‍പായി മിക്കയിടത്തും ഇതു പൂര്‍ത്തിയാകും. അടവിതരണവും തുടര്‍ന്ന് നടത്തുന്ന സമൂഹ സദ്യയും പരിമിതമാകുമ്പോഴും വര്‍ഷത്തില്‍ നടത്തുന്ന ഈ ചടങ്ങ് ഏറെ കൃത്യതയോടെ പൂര്‍ത്തിയാക്കാന്‍ തറവാട് ഭാരവാഹികള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. പുത്തരിക്കു ശേഷം നേര്‍ച്ചയായി നടത്തുന്ന ‘കൈവീത്’ ചിങ്ങം വരെ നടത്താം.      

ആള്‍ക്കൂട്ടം വേണ്ടെന്നുവെച്ചാലും പുത്തരി അടിയന്തിര ചടങ്ങുകളില്‍ വെളിച്ചപ്പാടന്മാരുടെ സാന്നിധ്യം നിര്‍ണായകമാണ്. പുത്തരി അടിയന്തിരങ്ങളില്‍ നിന്ന് കിട്ടുന്ന പ്രതിഫലം മാത്രമാണിവര്‍ക്ക് ഇപ്പോള്‍ തെല്ലൊരാശ്വാസമെന്ന് ‘വിഷ്ണു മൂര്‍ത്തി വയനാട്ടുകുലവന്‍ വെളിച്ചപ്പാടന്‍ പരിപാലന സംഘം’ ജില്ലാ പ്രസിഡന്റ് അരവിന്ദന്‍ കാസര്‍കോട് പറയുന്നു. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് സഹായം  കിട്ടിയില്ലെങ്കില്‍ ജില്ലയിലെ നൂറോളം വരുന്ന വെളിച്ചപ്പാടന്മാര്‍ മുഴുപട്ടിണിയിലാകുമെന്ന് അദ്ദേഹം ആശങ്കപ്പെടുന്നു.  

രാത്രിയിലെ അട വിതരണവും സമൂഹ പുത്തരി സദ്യ വിളമ്പലും പരിമിതപ്പെടുത്തുമെങ്കിലും ചടങ്ങുകള്‍ എല്ലാം കൃത്യതയോടെ പൂര്‍ത്തിയാക്കാന്‍ തറവാട് ഭാരവാഹികള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

Tags: വയനാട്‌Velichappadu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

Kerala

മഴ: വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

India

മോദി പരാമര്‍ശം അനുകൂല വിധി തന്നില്ലെങ്കില്‍ ജനപ്രതിനിധിയായ താനില്ലാതെ വയനാട്ടിലെ ജനങ്ങള്‍ വല്ലാതെ കഷ്ടപ്പെടുമെന്ന് രാഹുല്‍ ഗാന്ധി

Kerala

നിലമ്പൂരില്‍ ഗോത്രജനതയുടെ സമരം: ഇവിടെ ഒരു സര്‍ക്കാരുണ്ടോ? അന്‍വര്‍ ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല

പുതിയ വാര്‍ത്തകള്‍

കന്യാകുമാരി തൃപ്പരപ്പിന് സമീപം കോതയാറില്‍ 300 കിലോ ഭാരമുള്ള ഭീമന്‍ മുതല പിടിയിലായി, 7 മാസത്തിലേറെ നീണ്ട നാട്ടുകാരുടെ ആശങ്കയ്‌ക്ക് വിരാമം

തൃശൂര്‍ നഗരത്തില്‍ വന്‍ മോഷണം,ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.