Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തുലാമഴയെ ഓര്‍മ്മിപ്പിച്ച് നഗരത്തിലും പരിസര പ്രദേശത്തും കനത്ത മഴ: പേര് അന്വര്‍ത്ഥമാക്കി ‘തൊടുപുഴ’

ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിക്കുന്നുണ്ട്. മറ്റിടങ്ങളില്‍ ഇടത്തരം മഴയോ ചാറ്റല്‍ മഴയോ കിട്ടിയേക്കാം. ഉച്ചകഴിഞ്ഞോ വൈകിട്ടോ ആകും മഴ സാധ്യത കൂടുതല്‍.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Jan 6, 2021, 10:47 am IST
in Idukki
തൊടുപുഴ നഗരത്തില്‍ ഇന്നലെ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് റോഡില്‍ വെള്ളമുയര്‍ന്നുണ്ടായ ഗതാഗത കുരുക്ക്. ഭീമ ജങ്ഷനില്‍ നിന്നുള്ള കാഴ്ച

തൊടുപുഴ നഗരത്തില്‍ ഇന്നലെ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് റോഡില്‍ വെള്ളമുയര്‍ന്നുണ്ടായ ഗതാഗത കുരുക്ക്. ഭീമ ജങ്ഷനില്‍ നിന്നുള്ള കാഴ്ച

തൊടുപുഴ: അപ്രതീക്ഷിതമായി എത്തിയ കനത്ത മഴയില്‍ തൊടുപുഴ നഗരം പുഴയായി. തുലാമഴയുടെ രീതിയിലെത്തിയ മഴയില്‍ ശക്തമായ ഇടിമിന്നലുമുണ്ടായി.  ഇന്നലെ വൈകിട്ട് നാല് മണിയോടെ ആരംഭിച്ച ശക്തമായ മഴ ഒരു മണിക്കൂറോളം നീണ്ടു നിന്നു. ഇതോടെയാണ് ഓടകള്‍ നിറഞ്ഞ് നഗരത്തിലെ പല റോഡുകളും തോടായി മാറിയത്. നിരവധി തൊടുകള്‍  

പുഴയില്‍ ചേരുന്ന തൊടുപുഴ അങ്ങനെ ആ പേര് വീണ്ടും അന്വര്‍ത്ഥമാക്കി. നിരവധി കടകളിലും വെള്ളം കയറി നാശനഷ്ടമുണ്ടായി. ഇതിനൊപ്പം ബൈക്കുകളും ഓട്ടോറിക്ഷകളും വെള്ളം കയറി നിന്നുപോയി. ഒന്നര മണിക്കൂറോളം നഗരത്തില്‍ പലയിടത്തും ഗതാഗത കുരുക്കുമുണ്ടായി. കാലങ്ങളായി ഇത്തരത്തില്‍ മഴയെത്തുമ്പോള്‍ റോഡുകള്‍ വെള്ളക്കെട്ടായി മാറിയിട്ടും നടപടി എടുക്കാതെ നഗരസഭ പൊതുമരാമത്ത് അധികൃതര്‍ മൗനം പാലിക്കുകയാണ്.

ഭീമാ ജങ്ഷനിലാണ് ഏറ്റവും വലിയ ഗതാഗത കുരുക്കുണ്ടായത്. മൂന്നും കൂടുന്ന കവലയുള്ള ഇവിടെ വര്‍ഷങ്ങളായി വെള്ളക്കെട്ട് തുടരുകയാണ്. സമീപത്തെ കടകള്‍ക്കും നിരവധി വാഹനങ്ങള്‍ക്കും നാശമുണ്ടായി. റോഡില്‍ വെള്ളം കുറവുള്ള വശം ചേര്‍ന്ന് തെറ്റായ ദിശയില്‍ വാഹനങ്ങള്‍ എത്തിയതോടെ ഇവിടം കുരിക്കിലായി. നിരവധി പേരാണ് മറുവശം കടക്കാനാകാതെ സമീപത്തെ വ്യാപാര സ്ഥാപനമായ ആദം സ്റ്റാറില്‍ കുടുങ്ങിയത്.  

പ്രസ്‌ക്ലബിന് സമീപം, മാര്‍ക്കറ്റ് റോഡ്, കാഞ്ഞിരമറ്റം കവല, മങ്ങാട്ടുകവല- കാരിക്കോട് റോഡ്, പാലാ റോഡ്, മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പരിസരം, മണക്കാട് ജങ്ഷന്‍, പഴയ ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ വെള്ളമുയര്‍ന്നു.  

ചെറിയൊരു മഴ പെയ്താല്‍ പോലും തൊടുപുഴ നഗരത്തിലെ ഓടകള്‍ നിറഞ്ഞ് വെള്ളക്കെട്ടുണ്ടാകുന്നത് പതിവാണ്. ചെളിയും മാലിന്യവും നിറഞ്ഞ ഓടകള്‍ വൃത്തിയാക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് തുടര്‍ച്ചയായുള്ള വെള്ളക്കെട്ടിന് കാരണം. പലയിടത്തും ഓടയുടെ വലിപ്പം കുറവും അനധികൃത കൈയേറ്റങ്ങളും ഉണ്ടായിട്ടും അധികൃതര്‍ ഇവ കണ്ടില്ലെന്ന് നടിക്കുകയാണ്.  

കച്ചവടക്കാര്‍ക്ക് ഇരുട്ടടി

കൊവിഡ് 19 കാരണം കച്ചവടം കുറഞ്ഞ ബുദ്ധിമുട്ടിലായ വ്യാപാരികള്‍ക്ക് ഇരുട്ടടിയായി മാറുകയാണ് അടിക്കടിയുണ്ടാകുന്ന വെള്ളക്കെട്ട്. കടയില്‍ വെള്ളം കയറി സാധനങ്ങള്‍ നശിക്കുന്നത് പതിവായിരിക്കുകയാണ്. ഓടകള്‍ വൃത്തിയാക്കണമെന്ന് പലതവണ  

പൊതുമരാമത്ത്-നഗരസഭാ അധികൃതരോട് പരാതി പറഞ്ഞുമടുത്തിരിക്കുകയാണ് വ്യാപാരികള്‍. ഇന്നലെ വെള്ളക്കെട്ടുണ്ടായ കാഞ്ഞിരമറ്റം കവലയിലെ കലുങ്ക് ഉയര്‍ത്തി പണിയുന്നതിന്് എംഎല്‍എ ഫണ്ടില്‍ നിന്ന് എട്ട് ലക്ഷം അനുവദിച്ചതാണ്. എന്നാല്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇതുവരെ നിര്‍മാണം ആരംഭിക്കാന്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.  

അപ്രതീക്ഷിതമായി കനത്തമഴ എത്തിയതോടെ വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച വിവിധ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും ദുരിതത്തിലായി. നിരവധി വിദ്യാര്‍ത്ഥികളും കുടയില്ലാത്തതിനാല്‍ വീട്ടിലെത്താന്‍ വൈകി. മഴക്കോട്ട് ഇല്ലാത്തതിനാല്‍ ഇരുചക്ര വാഹന യാത്രക്കാരും ബുദ്ധിമുട്ടിലായി.

ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പരക്കെ മഴയ്‌ക്ക് സാധ്യത. കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം ഇടുക്കിയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിക്കുന്നുണ്ട്. മറ്റിടങ്ങളില്‍ ഇടത്തരം മഴയോ ചാറ്റല്‍ മഴയോ കിട്ടിയേക്കാം. ഉച്ചകഴിഞ്ഞോ വൈകിട്ടോ ആകും മഴ സാധ്യത കൂടുതല്‍. ചിലയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയും ലഭിക്കും. വരും ദിവസങ്ങളിലും ജില്ലയില്‍ ഇടത്തരം മഴ സാധ്യത നിലവിലുണ്ട്.

Tags: idukkiThodupuzhaRain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബുധനാഴ്ചയും ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

Kerala

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

News

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.