Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

യു.എസ് പേറ്റൻറ് കരസ്ഥമാക്കി ബയോടെക്നോളജി – മൈക്രോബയോളജി വിഭാഗം; കണ്ണൂർ സർവകലാശാലയ്‌ക്ക് അന്താരാഷ്‌ട്ര അംഗീകാരം

കഴിഞ്ഞ പത്ത് വർഷത്തെ കഠിനാധ്വാനത്തിൻറെ ഫലമായിട്ടാണ് പ്രൊഫ. ഡോ. എ സാബു, പ്രൊഫ. ഡോ. എം ഹരിദാസ്, ഡോ. പ്രശാന്ത് ശങ്കർ എന്നിവരടങ്ങുന്ന സംഘം ക്യാൻസർ കോശങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഫാറ്റി ആസിഡ് സിൻതെയ്സിൻറെ (എഫ്എഎസ്) പ്രവർത്തനത്തെ തടയുന്ന എൻസെയിം ഇൻഹിബിറ്ററിനെ (രാസാഗ്നി പ്രതിരോധം) രൂപപ്പെടുത്തിയെടുത്തത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jan 6, 2021, 07:20 am IST
inKerala

കണ്ണൂർ: ക്യാൻസർ ചികിത്സയ്‌ക്ക് സഹായകമായേക്കാവുന്ന കണ്ടുപിടിത്തത്തോടെ അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് കണ്ണൂർ സർവകലാശാലയുടെ ബയോടെക്നോളജി ആൻഡ്  മൈക്രോബയോളജി വിഭാഗം. യുണൈറ്റഡ് സ്റ്റേറ്റ്സ് പേറ്റൻറ് ആൻഡ് ട്രേഡ് മാർക്ക് ഓഫീസിൽ നിന്ന് ലഭിച്ച പേറ്റൻറിൻറെ പകർപ്പ് ബയോടെക്നോളജി ആൻഡ്  മൈക്രോബയോളജി വിഭാഗം പ്രൊഫ. ഡോ. എ സാബു കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് കൈമാറി.

കഴിഞ്ഞ പത്ത് വർഷത്തെ കഠിനാധ്വാനത്തിൻറെ ഫലമായിട്ടാണ് പ്രൊഫ. ഡോ. എ സാബു, പ്രൊഫ. ഡോ. എം ഹരിദാസ്, ഡോ. പ്രശാന്ത് ശങ്കർ എന്നിവരടങ്ങുന്ന സംഘം ക്യാൻസർ കോശങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഫാറ്റി ആസിഡ് സിൻതെയ്സിൻറെ (എഫ്എഎസ്) പ്രവർത്തനത്തെ തടയുന്ന എൻസെയിം ഇൻഹിബിറ്ററിനെ (രാസാഗ്നി പ്രതിരോധം) രൂപപ്പെടുത്തിയെടുത്തത്.

കേരളത്തിലെ ഒരു ഗവേഷണ ലബോറട്ടറി കണ്ടെത്തിയ കാൻസർ വിരുദ്ധ സാധ്യതയുള്ള ജൈവശാസ്ത്രപരമായ ഏതെങ്കിലും സംയുക്തത്തിന് ഇതിന് മുമ്പ് യുഎസ് പേറ്റന്റ് നൽകിയിട്ടില്ല, എഫ്എഎസ് ഇൻഹിബിറ്ററിനെ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത മരുന്നുകൾക്ക് നിലവിൽ ഉപയോഗിക്കുന്ന മരുന്നുകളേക്കാൾ മികച്ച ഗുണങ്ങളുണ്ടാകാം, കുറച്ച് പാർശ്വഫലങ്ങളെ ഉണ്ടാകു എന്നത് പോലുള്ള പല ഗുണങ്ങളും കാൻസർ ചികിത്സയ്‌ക്ക് പുതിയ പ്രതീക്ഷ നൽകുന്നുവെന്ന് ഗവേഷക സംഘം മേധാവി പ്രൊഫ. എം. ഹരിദാസ് പറഞ്ഞു.

നിലവിലെ കണ്ടുപിടിത്തത്തിന് യു‌എസ് പേറ്റൻറ് ലഭിച്ചത് കണ്ണൂർ സർവകലാശാലയ്‌ക്ക് ഗവേഷണ മേഖലയിലെ മുൻ‌നിര പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള മികച്ച അവസരമാണ് നൽകിയിരിക്കുന്നതെന്ന് ഡോ. എ സാബു പറഞ്ഞു. കേന്ദ്ര സർക്കാറിൻറെ മിനിസ്ട്രി ഓഫ് എർത്ത് സയൻസിൻറെ സാമ്പത്തിക സഹായത്തോടെയാണ് ഗവേഷണം പൂർത്തിയാക്കിയത്.

കണ്ണൂരിലെ ഏഴര കടപ്പുറത്ത് നിന്ന് ശേഖരിച്ച ഫോർമിഡിയം എന്ന സൈനോ ബാക്ടീരിയയിൽ (നീല ഹരിത ആൽഗകൾ) നിന്ന് വേർതിരിച്ചെടുക്കുന്ന തന്മാത്രയ്‌ക്ക് ഫോർമിഡിൻ എന്നാണ് പേരിട്ടിരിക്കുന്നത്. ക്യാൻസറിന് പുറമെ ക്ഷയം, അമിതവണ്ണം കുറയ്‌ക്കൽ എന്നിവയ്‌ക്കും സഹായകമാകുന്ന രീതിയിൽ തന്മാത്ര രൂപപ്പെടുത്തുന്ന ഗവേഷണ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് ഡോ. പ്രശാന്ത് ശങ്കർ പറഞ്ഞു. മലബാറിൻറെ തീരപ്രദേശങ്ങളിലെ ജൈവസമ്പത്തിന് ഇത്തരം ഗവേഷണ സാധ്യതകൾ ഏറെയാണ്. വേണ്ടവിധം പ്രയോജനപ്പെടുത്തിയാൽ സമൂഹത്തിന് ഏറെ മുതൽക്കൂട്ടായിമാറുമെന്നും പ്രശാന്ത് അഭിപ്രായപ്പെട്ടു.

സിൻഡിക്കേറ്റംഗം ഡോ. വി.പി.പി മുസ്തഫ, ബയോടെക്നോളജി ആൻഡ്  മൈക്രോബയോളജി വിഭാഗം മേധാവി ഡോ. ഇ. ജയദേവി വാര്യർ, റിസേർച്ച് ഡയറക്ടർ ഡോ. ജോബി. കെ ജോസ്, രജിസട്രാർ ഇൻചാർഡ് മൊഹമ്മദ് ഇ.വി.പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

    

Tags: kannurUniversity
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.