Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

വീണ്ടും മദ്യമയക്കുമരുന്ന് മാഫിയയുടെ കേന്ദ്രമായി തൊണ്ടിക്കുഴ കനാല്‍ അക്വഡേറ്റ് പാലം

മേല്‍പ്പാലത്തിന് മുകളിലൂടെ ബൈക്കുകള്‍ മാത്രമാണ് നിലവില്‍ കടന്ന് പോകാനാകുക. രാത്രിയായാല്‍ കാല്‍നടയാത്രക്കാരുമില്ല. ഇത് മുതലെടുത്താണ് ആളുകളെത്തുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2021, 10:28 am IST
inIdukki
പിടികൂടിയ എല്‍എസ്ഡി സ്റ്റാംപ്, എംഡിഎംഎ, കഞ്ചാവ് എന്നീ ലഹരി വസ്തുക്കള്‍

പിടികൂടിയ എല്‍എസ്ഡി സ്റ്റാംപ്, എംഡിഎംഎ, കഞ്ചാവ് എന്നീ ലഹരി വസ്തുക്കള്‍

തൊടുപുഴ: മദ്യ-മയക്കുമരുന്ന് മാഫിയയുടെ സ്വൈര്യവിഹാര കേന്ദ്രമായി തൊണ്ടിക്കുഴയിലെ എംവിഐപിയുടെ കനാല്‍ അക്വഡേറ്റ് പാലം. വെള്ളം ഒഴുകിപോകുന്നതിനായി ഏതാണ്ട് 120 മീറ്ററോളം നീളത്തില്‍ നിര്‍മ്മിച്ച ഇവിടം ഇന്ന് നാട്ടുകാര്‍ക്ക് പേടി സ്വപ്നമാകുകയാണ്.  

ഇടവെട്ടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പ്പെട്ട സ്ഥലമാണിത്. സമീപത്തെ സ്‌കൂളില്‍ ഇവിടെ എത്തുന്നവര്‍ മദ്യ ലഹരിയില്‍ ആക്രമണം നടത്തുന്നതും നാശം വരുത്തി വെയ്‌ക്കുന്നതും മുമ്പ് പതിവ് സംഭവമായിരുന്നു. ചുറ്റുമതില്‍ കെട്ടിയതിന് പിന്നാലെയും ഇത് തുടര്‍ന്നതോടെ പോലീസ് പരിശോധന ശക്തമായിരുന്നു.

മുമ്പ് നിരവധി തവണ പാലത്തില്‍ നിന്ന് എക്സൈസും പോലീസും കേസുകള്‍ പിടികൂടിയിട്ടുമുണ്ട്. കൊറോണയ്‌ക്ക് പിന്നാലെ പരിശോധന നിലച്ചത് മുതലെടുത്താണ് മറ്റ് സ്ഥലങ്ങളില്‍ നിന്ന് ചെറുപ്പക്കാര്‍ ഇവിടെ എത്തുന്നത്. ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്‍കാന്‍ ഇടവെട്ടി, പട്ടയംകവല കേന്ദ്രീകരിച്ച് നിരവധി പേരാണ് പ്രവര്‍ത്തിക്കുന്നത്.  

മേല്‍പ്പാലത്തിന് മുകളിലൂടെ ബൈക്കുകള്‍ മാത്രമാണ് നിലവില്‍ കടന്ന് പോകാനാകുക. രാത്രിയായാല്‍ കാല്‍നടയാത്രക്കാരുമില്ല. ഇത് മുതലെടുത്താണ് ആളുകളെത്തുക. മദ്യപാനികളുടെ കേന്ദ്രമായതിനാല്‍ ഭയന്നിട്ട് ഈ വഴി പോകാന്‍ ആരും തയ്യാറാകുകയുമില്ല.

രാത്രി 8ന് ശേഷം ഇവിടെ എത്തുന്നവര്‍ പാത്രിരാത്രി വരെ ഇവിടെ തുടരും. ഇതിന് ശേഷം വലിയ ശബ്ദത്തില്‍ വാഹനം ഓടിക്കുന്നതും പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ധാരാളം മദ്യക്കുപ്പികളും സിറിഞ്ചുകളും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പാലത്തിന് മുകളിലാകെ മാലിന്യം നിറഞ്ഞ് കിടക്കുകയുമാണ്.  

സംഭവത്തില്‍ പോലീസ് പരിശോധന ശക്തമാക്കമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചാലംകോട് എന്‍എസ്എസ് ഓഫീസിന് സമീപത്ത് കൂടി ഉള്ളിലേക്ക് പോകുന്ന റോഡിലടക്കം ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ വെച്ച് കഞ്ചാവ് പോലുള്ളവയുടെ വില്‍പ്പനയും തകൃതിയാണ്.  

പരിശോധന നടത്തും: എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍

പാലത്തിന് മുകള്‍ ഭാഗം സ്ഥിരമായും ഇത്തരക്കാര്‍ എത്തുന്ന മേഖലയാണെന്ന് തൊടുപുഴ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സുധീപ് കുമാര്‍ പറഞ്ഞു. സ്ഥലത്ത് വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പെട്രോളിങ്ങ് ശക്തമാക്കും: എസ്ഐ 

തൊണ്ടിക്കുഴയിലും പരിസര പ്രദേശത്തും പരിശോധന ശക്തമാക്കുമെന്ന് തൊടുപുഴ എസ്ഐ ബൈജു പി. ബാബു പറഞ്ഞു. എക്സൈസുമായി ആലോചിച്ച് വേണമെങ്കില്‍ സംയുക്തമായും പരിശോധന നടത്തും. ഈ പാലത്തിലൂടെ ആളുകള്‍ പ്രവേശിക്കുന്നത് തടയണമെന്ന് കാട്ടി എംവിഐപിക്ക് കത്ത് നല്‍കുന്ന കാര്യവും ആലോചനയിലുണ്ടെന്നും എസ്ഐ പറഞ്ഞു.

Tags: drugBridge
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

Kerala

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

Kerala

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.