Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ബിസിനസ് ആര്‍ട്ടാണ് ; ജന്മനാ കിട്ടിയവര്‍ എവിടെപ്പോയാലും ശോഭിക്കും. പ്രതിസന്ധികള്‍ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ പ്രാപ്തിയുണ്ടാകും

നന്നാവണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചവരെല്ലാം നന്നായിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2021, 10:58 am IST
inBusiness

1987ല്‍ ഗള്‍ഫിലേക്ക് പോയില്ലായിരുന്നെങ്കില്‍ ഞാന്‍ തൃശൂരില്‍ ഒരു ഷോപ്പുമായി ചിലപ്പോ ഇരുന്നു പോയേനെയെന്ന് ജോയ് ആലുക്കാസ് ബിസിനസ് വോയ്സിനോട് പറയുന്നു

ബിസിനസ് വളര്‍ച്ചയില്‍ ഏറ്റവും നിര്‍ണായകമായത് അബുദാബിയിലേക്ക് പോകാനെടുത്ത തീരുമാനമായിരുന്നു. 1987ല്‍ യുഎഇയിലേക്ക് പോയില്ലായിരുന്നെങ്കില്‍ ഞാന്‍ തൃശൂരില്‍ ഒരു ഷോപ്പുമായി ചിലപ്പോ ഇരുന്നു പോയേനേ. പരമാവധി തൃശൂര്‍ റൗണ്ട് വരെ പോകും. അന്നത്തെ തൃശൂരില്‍ യാതൊരു ആളും അനക്കവും ഉണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. ബിസിനസ് ആക്റ്റിവിറ്റികളൊന്നും കാര്യമായി നടക്കുന്നുണ്ടായിരുന്നില്ല. ഞാനും ആ സംവിധാനത്തിന്റെ ഭാഗമായിപ്പോയേനേ.

വളരാനുള്ള മികച്ച അവസരമാണ് അബുദാബിയില്‍ ലഭിച്ചത്. ഗള്‍ഫിനൊപ്പം വളരാന്‍ സാധിച്ചു എന്നത്‌നി ര്‍ണായകമായി. നല്ല വളക്കൂറുള്ള മണ്ണില്‍ വളര്‍ന്നാലല്ലേ നല്ല കായ്ഫലമുണ്ടാകൂ. സാഹചര്യങ്ങള്‍ തന്നെയാണ് ആരുടെയും വളര്‍ച്ചയ്‌ക്ക് അടിസ്ഥാനം. ഏത് പ്രൊഫഷന്‍ ആയാലും നല്ല സ്ഥലത്ത് ചെന്നുപെട്ടാല്‍ നന്നായി വരും.

   കേരളത്തിലാണ് ബിസിനസ് ആരംഭിച്ചതെങ്കിലും വൈകാതെ കോയമ്പത്തൂരിലേക്ക് നീങ്ങി. അവിടത്തെ സാധ്യതകള്‍ വളരെ വേഗം തിരിച്ചറിയാന്‍ സാധിച്ചു

കോഴിക്കോടും ഞങ്ങള്‍ക്ക് ബിസിനസുണ്ടായിരുന്നു. ഗള്‍ഫില്‍ നിന്നുള്ള കസ്റ്റമേഴ്‌സ് സ്വര്‍ണം വാങ്ങാനെത്തും. അവരുടെ പത്രാസും മറ്റുമെല്ലാം കണ്ടാണ് അവിടേക്ക് പോകാനുള്ള മോഹമുണ്ടായത്. വലിയ കൂട്ടു കുടുംബമാണ് ഞങ്ങളുടേത്. വിദേശത്തേക്ക് ബിസിനസ് ചെയ്യാന്‍ പോയപ്പോള്‍ വളര്‍ച്ചയാണ് കാണാനായത്. അക്കാലത്ത് അവിടെത്തിയ എല്ലാവരും ആ ട്രെന്‍ഡിനൊപ്പം വളര്‍ന്നു, എംഎ യൂസഫലി, സണ്ണി വര്‍ക്കി, ഡോ. ആസാദ് മൂപ്പന്‍, ബി ആര്‍ ഷെട്ടി എന്നിങ്ങനെ ധാരാളം ആളുകള്‍. ഇവര്‍ക്കൊക്കെ നാട്ടിലും ബിസിനസ് ചെയ്യാമായിരുന്നോ എന്ന് ചോദിച്ചാല്‍ ഇവിടെ അത്തരമൊരു അവസരം കാണുന്നുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഗ്രോത്ത് ഉള്ളിടത്തേക്ക് നീങ്ങാന്‍ മടിയൊന്നും കാട്ടേണ്ടതില്ല. നന്നാവണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചവരെല്ലാം നന്നായിട്ടുണ്ട്.

ബിസിനസ് ഒരു ആര്‍ട്ടാണ്

സംരംഭകനാവാന്‍ അടിസ്ഥാനപരമായി ഒരു ടാലന്റ് വേണമെന്ന് ഞാന്‍ കരുതുന്നു. പാട്ടു പാടുന്നത് ഒരു കലയാണ്, ചിലര്‍ക്കത് ജന്മനാ ലഭിക്കും. ചിത്രം വരയ്‌ക്കുന്നതും എഴുത്തുമെല്ലാം കലയാണ്. അതുപോലെ തന്നെ ബിസിനസും ഒരു ആര്‍ട്ടാണെന്ന് ഞാന്‍ കരുതുന്നു. ആ ആര്‍ട്ട് ജന്മനാ കിട്ടിയവര്‍ എവിടെപ്പോയാലും ബിസിനസില്‍ ശോഭിക്കും

സംരംഭകത്വം

സംരംഭകത്വത്തില്‍ ലക്ഷ്യബോധം പ്രധാനമാണ്. സംരംഭം നമ്മുടെ നാട്ടില്‍ അനുയോജ്യമല്ലെങ്കില്‍ അത് ചെയ്യാതിരിക്കുന്നത് തന്നെയാണ് നല്ലത്. ഒഴുക്കിനെതിരെ നീന്തിയാല്‍ കരയ്‌ക്കെത്താന്‍ സാധ്യത കുറവാണെന്നത് മനസിലാക്കണം. സംരംഭത്തിന് പറ്റിയ സ്ഥലത്ത് പോയി അത് യാഥാര്‍ത്ഥ്യമാക്കുക. ലോകം ഇന്നൊരു തുറന്ന വിപണിയാണ്, എവിടേക്കും യാത്ര ചെയ്യാനുള്ള അവസരമുണ്ട്.

സംരംഭകത്വത്തില്‍ ലക്ഷ്യബോധം പ്രധാനമാണ്. സംരംഭം നമ്മുടെ നാട്ടില്‍ അനുയോജ്യമല്ലെങ്കില്‍ അത് ചെയ്യാതിരിക്കുന്നത് തന്നെയാണ് നല്ലത്

അടുത്ത ലക്ഷ്യം

വെട്ടിപ്പിടിക്കണം എന്നൊരു ആഗ്രഹം തുടക്കത്തില്‍ തന്നെ ഉണ്ടായിരുന്നു. ഗള്‍ഫില്‍ നിന്ന് പിന്നീട് കൂടുതല്‍ രാജ്യങ്ങളിലേക്ക് ഷോറൂമുകള്‍ വ്യാപിപ്പിച്ചപ്പോഴെല്ലാം ഒറ്റയ്‌ക്ക് തന്നെയാണ് അതിനായി അധ്വാനിച്ചത്. ഭാഷയുടെയടക്കം പരിമിതികള്‍ എനിക്കുണ്ടായിരുന്നു. അത്യാവശ്യം ഹിന്ദിയും ഇംഗ്ലീഷുമെല്ലാം പിന്നീട് പഠിച്ചെടുത്തു, നമ്മുടെ കാര്യങ്ങള്‍ നടത്താനുള്ള ഭാഷ.

കേരളത്തിലാണ് ബിസിനസ് ആരംഭിച്ചതെങ്കിലും വൈകാതെ കോയമ്പത്തൂരിലേക്ക് നീങ്ങി. അവിടത്തെ സാധ്യതകള്‍ വളരെ വേഗം തിരിച്ചറിയാന്‍ സാധിച്ചു. പിന്നെ ഇതര സംസ്ഥാനങ്ങളിലാണ് ഫോക്കസ് ചെയ്തത്.

മലയാളികള്‍ കൂടുതലുള്ള ലണ്ടന്‍, യുഎസ്, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലേക്കെല്ലാം എത്തി. എന്റെ ഓഫീസിലിരിക്കുന്ന ഒരു ക്ലോക്കില്‍ ഓസ്‌ട്രേലിയയിലെ സമയമാണ് കാണിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ബിസിനസ് ആരംഭിക്കുകയെന്ന ലക്ഷ്യമാണ് അത് ഓര്‍മിപ്പിക്കുന്നത്. മരണം വരെയും കര്‍മനിരതനായി മുന്നോട്ടു പോകണമെന്ന ആശയക്കാരനാണ് ഞാന്‍.

പ്രതിസന്ധികള്‍

പ്രതിസന്ധികള്‍ വേണം, കുറഞ്ഞത് ഒരു പ്രതിസന്ധിയെങ്കിലും ഉണ്ടാവണം. അത് കൈകാര്യം ചെയ്യുമ്പോഴാണ് നമുക്ക് കൂടുതല്‍ പ്രാപ്തിയുണ്ടാവുക.

കെ എസ് ശ്രീകാന്ത്

(ബിസിനസ് വോയ്സ് അസിസ്റ്റന്റ് എഡിറ്റര്‍)

Tags: ബിസിനസ് വോയ്‌സ്ജോയ് ആലുക്കാസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്ന് ജോയ് ആലൂക്കയ്‌ക്കെതിരെ കേന്ദ്രത്തിന് കത്തെഴുതിയത് വിഎസ്; 2011ലേ ഐബിയുടെ നോട്ടം ജോയ് ആലുക്കയ്‌ക്ക് മേല്‍ പതിഞ്ഞിരുന്നു

Kerala

തീവ്രവാദത്തിന് ഫണ്ട് ചെയ്യുന്ന ജ്വല്ലറി ഗ്രൂപ്പുകള്‍ കേരളത്തിലുണ്ട്; ജോയ് ആലുക്കാസില്‍ മാത്രമല്ല, എല്ലാവര്‍ക്കും പിടി വീഴും: അഡ്വ. ജയശങ്കര്‍

India

ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ 305 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി; നടപടി ഹവാല ഇടപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്

Business

പരസ്യങ്ങളുടെ രസതന്ത്രം തേടി അരുണ്‍ രാജ് കര്‍ത്ത;വിശ്വാസ്യത തന്നെ പ്രധാനം

Business

ഇനിയുള്ള 10 വര്‍ഷം ചരിത്രം തിരുത്തിയാകും ഇന്ത്യയുടെ വളര്‍ച്ച; പ്രിന്‍സ് ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.