Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപിയെ തടഞ്ഞ് അധികാരം പിടിക്കാന്‍; ഇടത്, വലത് എസ്ഡിപിഐ സഖ്യം

ആലപ്പുഴ തിരുവന്‍വണ്ടൂരില്‍ കോണ്‍ഗ്രസിന്റെ പിന്തുണയില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തി. വിവാദമായതോടെ പ്രസിഡന്റ് രാജിവച്ചു. അഞ്ച് സീറ്റുള്ള ഏറ്റവും വലിയ കക്ഷിയായ ബിജെപിയെ തടയാനാണ് നാലു സീറ്റുള്ള എല്‍ഡിഎഫും മൂന്നു സീറ്റുള്ള യുഡിഎഫും ഒത്തുകളിച്ചത്. സ്വതന്ത്രന് ഒരു സീറ്റുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 31, 2020, 12:24 pm IST
inKerala

കൊച്ചി: ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റാനും  ഭരണം പിടിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫ് – യുഡിഎഫ് – എസ്ഡിപിഐ സഖ്യം.  പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിലാണ് പലയിടങ്ങളിലെയും അവിശുദ്ധ സഖ്യം പുറത്തുവന്നത്. നാണക്കേടായതോടെ, ചിലയിടങ്ങളില്‍ അവിഹിത സഖ്യത്തിലൂടെ ലഭിച്ച സ്ഥാനങ്ങള്‍ രാജിവച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയെ തടയാന്‍ തെരഞ്ഞെടുപ്പില്‍ സിപിഎം, കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയിരുന്നു.  

ആലപ്പുഴ തിരുവന്‍വണ്ടൂരില്‍  കോണ്‍ഗ്രസിന്റെ പിന്തുണയില്‍  എല്‍ഡിഎഫ് അധികാരത്തിലെത്തി. വിവാദമായതോടെ  പ്രസിഡന്റ് രാജിവച്ചു. അഞ്ച് സീറ്റുള്ള ഏറ്റവും വലിയ കക്ഷിയായ ബിജെപിയെ തടയാനാണ് നാലു സീറ്റുള്ള  എല്‍ഡിഎഫും മൂന്നു സീറ്റുള്ള  യുഡിഎഫും ഒത്തുകളിച്ചത്. സ്വതന്ത്രന് ഒരു സീറ്റുണ്ട്.  

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നാട്ടിലും സമീപ പഞ്ചായത്തായ മാന്നാറിലും കോണ്‍ഗ്രസ് ഇടതുപക്ഷത്തിന് വോട്ട് ചെയ്തു.  ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തില്‍ യുഡിഎഫ് പിന്തുണയോടെ എല്‍ഡിഎഫ് അംഗം പ്രസിഡന്റായി. ആറ് ബിജെപി അംഗങ്ങളും ഒരു സ്വതന്ത്രനും വിട്ടു നിന്നു. യുഡിഎഫ് വലിയ കക്ഷിയായ മാന്നാര്‍ ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫ് അംഗം പ്രസിഡന്റായി. ഒരു കോണ്‍ഗ്രസ് അംഗം എല്‍ഡിഎഫിനാണ് വോട്ട് ചെയ്തത്. ഇവിടെ യുഡിഎഫ് ഒമ്പത്, എല്‍ഡിഎഫ് എട്ട്, ബിജെപി ഒന്ന് എന്നാണ് കക്ഷി നില.

ബിജെപിയെ തോല്‍പിക്കാന്‍ കൊല്ലം പോരുവഴിയില്‍ എസ്ഡിപിഐയും എല്‍ഡിഎഫും യുഡിഎഫും ഒത്തു ചേര്‍ന്നു. ആകെയുള്ള പതിനെട്ട് സീറ്റില്‍ അഞ്ച് വീതം സീറ്റുകളുമായി എന്‍ഡിഎ, എല്‍ഡിഎഫ്, യുഡിഎഫ് തുല്യ ശക്തികളായിരുന്നു. മൂന്നു സീറ്റുള്ള  എസ്ഡിപിഐ രണ്ട് വോട്ട് യുഡിഎഫിനും ഒരു വോട്ട് എല്‍ഡിഎഫിനും നല്‍കി. അതോടെ യുഡിഎഫിന് ഏഴും എല്‍ഡിഎഫിന് ആറും അംഗങ്ങളായി. അഞ്ച് അംഗങ്ങളുമായി ബിജെപി പുറത്തായി. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ മൂന്ന് വോട്ടും യുഡിഎഫിന് നല്‍കി.

പത്തനംതിട്ടയിലെ കോട്ടാങ്ങലില്‍ അഞ്ചു സീറ്റുള്ള എന്‍ഡിഎയെ അകറ്റാന്‍ എല്‍ഡിഎഫും (അഞ്ച് സീറ്റ്)  എസ്ഡിപിഐയും (ഒരു സീറ്റ്) ഒത്തു ചേര്‍ന്നു. പ്രസിഡന്റ് സ്ഥാനം നേടിയ എല്‍ഡിഎഫ് പിന്നീട്  രാജിവച്ചു.  

തൃശൂര്‍ അവിണിശേരി ഗ്രാമപഞ്ചായത്തിലും  എന്‍ഡിഎയെ തടയാന്‍ കോണ്‍ഗ്രസ് – സിപിഎം നാടകമായിരുന്നു. എന്‍ഡിഎക്ക് ആറും എല്‍ഡിഎഫിന് അഞ്ചും യുഡിഎഫിന് മൂന്നും സീറ്റുകളാണുള്ളത്.  യുഡിഎഫ് അംഗങ്ങള്‍ എല്‍ഡിഎഫിന് വോട്ട് ചെയ്തു. ഇതോടെ എന്‍ഡിഎയുടെ ആറു വോട്ടിനെ മറി കടന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് എട്ടു വോട്ടു ലഭിച്ചു. സത്യപ്രതിജ്ഞയ്‌ക്ക് ശേഷം പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ചു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഇതേ നാടകം ആവര്‍ത്തിച്ചു. ബിജെപിയുടെ തുടര്‍ ഭരണം തടയാനുള്ള നാടകമാണ് യുഡിഎഫും എല്‍ഡിഎഫും ചേര്‍ന്ന് നടത്തിയത്.

കാസര്‍കോട്ട് എന്‍ഡിഎയും യുഡിഎഫും ഒപ്പത്തിനൊപ്പമായ  മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലും കുമ്പള പഞ്ചായത്തിലും എസ്ഡിപിഐ പിന്തുണയോടെ യുഡിഎഫ് ഭരണം പിടിച്ചു. ബിജെപി വലിയ കക്ഷിയായ മീഞ്ച പഞ്ചായത്തില്‍ യുഡിഎഫ് പിന്തുണയില്‍ സിപിഐ ജയിച്ചു. യുഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പമായിരുന്ന കുംബഡാജെ പഞ്ചായത്തില്‍ സിപിഐ പിന്തുണയില്‍ യുഡിഎഫ് അധികാരത്തിലെത്തി.

16  പഞ്ചായത്തുകളില്‍ എന്‍ഡിഎ ഭരണം

കൊച്ചി:  ഇരുമുന്നണികളെയും അവരുടെ അവിശുദ്ധസഖ്യങ്ങളെയും നേര്‍ക്കുനേര്‍ നേരിട്ട് 16 പഞ്ചായത്തുകളില്‍ എന്‍ഡിഎ അധികാരത്തിലെത്തി. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ രൂപമായ എസ്ഡിപിഐയും  രണ്ടു മുന്നണികളും തമ്മില്‍ അവിഹിത സഖ്യമുണ്ടാക്കി പത്തു  പഞ്ചായത്തുകളിലാണ് ബിജെപിയെ പുറത്താക്കിയത്.

തിരുവനന്തപുരത്തെ വിളപ്പില്‍, കല്ലിയൂര്‍, കള്ളിക്കാട്, കരവാരം, കൊല്ലത്തെ കല്ലുവാതുക്കല്‍, പത്തനംതിട്ടയിലെ കുളനട, ചെറുകോല്‍, കവിയൂര്‍, ആലപ്പുഴയിലെ കോടംതുരുത്ത്, പാണ്ടനാട്, കോട്ടയത്തെ പള്ളിക്കത്തോട്, മുത്തോലി, തൃശൂരിലെ തിരുവില്വാമല, കാസര്‍കോട്ടെ ബെള്ളൂര്‍, മധൂര്‍, കാറടുക്ക പഞ്ചായത്തുകളാണ് ബിജെപി പിടിച്ചത്.  

ഒരു സീറ്റേയുള്ളുവെങ്കിലും ഇടുക്കി കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് പദവി ബിജെപിക്കാണ്. ഇവിടെ ഭൂരിപക്ഷം ഇടതു മുന്നണിക്കാണെങ്കിലും പ്രസിഡന്റ് സ്ഥാനം സംവരണം ചെയ്തിരിക്കുകയാണ്. ഇവിടെ ബിജെപി അംഗം മാത്രമാണ് സംവരണ സമുദായത്തില്‍ നിന്നുള്ളത്.

Tags: bjpsdpiഎല്‍ഡിഎഫ്‌യുഡിഎഫ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)
India

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

India

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

India

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.