Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിലവാരമുള്ള വീട് സ്വപ്‌നം മാത്രം; പെട്ടിമുടി ദുരന്തബാധിതരെ കബളിപ്പിച്ച് നിര്‍മ്മാണം

1300 രൂപ ചതുരശ്ര അടിയ്‌ക്ക് കൂട്ടിയാലും ഒരു വീടിന് 7.15 ലക്ഷം രൂപ. മേല്‍ക്കൂര കോണ്‍ക്രീറ്റ് അല്ലെന്നിരിക്കെ ഈ തുകയും കുറയും. 100 രൂപ ചതുരശ്ര അടിക്ക് കണക്ക് കൂട്ടിയാല്‍ അലുമിനിയം ഷീറ്റിടുന്നതിന് ശരാശരി 55,000 രൂപമാത്രമാണ് ചെലവ് വരികയെന്ന് ഈ രംഗത്തെ വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2020, 10:25 am IST
inKerala
കുറ്റിയാര്‍വാലിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന വീടുകള്‍

കുറ്റിയാര്‍വാലിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന വീടുകള്‍

മൂന്നാര്‍: രാജ്യത്തെ നടുക്കിയ പെട്ടിമുടി ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികള്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്ന വീടുകളുടെ മറവിലും പണം വെട്ടിപ്പെന്നു പരാതി. അനുവദിച്ച തുകയുടെ പാതിയില്‍ താഴെ മാത്രം മുടക്കി നിര്‍മ്മാണം നടത്തുന്നതായാണ് ആക്ഷേപം.  

കെഡിഎച്ച് വില്ലേജിലെ കുറ്റിയാര്‍വാലിയിലാണ് 8 കുടുംബങ്ങള്‍ക്കായി 50 സെന്റ് ഭൂമി സര്‍ക്കാര്‍ കഴിഞ്ഞ നവംബര്‍ ഒന്നിന് പതിച്ച് നല്‍കിയത്. ഓരോ കുടുംബത്തിനും 5 സെന്റ് വീതവും ബാക്കി റോഡിനുമായാണ് കൈമാറിയത്. സ്ഥലം വിട്ടുനല്‍കിയില്ലെന്നും വീട് നിര്‍മ്മിച്ച് നല്‍കാമെന്നും കെഡിഎച്ച്പി കമ്പനി അറിയിച്ചതോടെയായിരുന്നു പട്ടയം നല്‍കാന്‍ അടിയന്തര നടപിട വന്നത്. ഒരു കോടി രൂപയാണ് ഇതിനായി ടാറ്റ ട്രസ്റ്റ് അനുവദിച്ചത്. പിന്നാലെ അര്‍ഹതപ്പെട്ട ഒരാള്‍ക്ക് കൂടി ഇവിടെ വീട് നിര്‍മ്മിച്ച് നല്‍കുവാന്‍ തീരുമാനം വന്നു. ഇതോടെ ആകെ വീടുകള്‍ ഒമ്പതായി.  

ഒരു വീടിന് ശരാശരി 3.5 ലക്ഷം രൂപ മാത്രമാണ് ചെലവ് വരികയുള്ളൂവെന്ന് ദുരന്തത്തില്‍ രണ്ട് മക്കള്‍ നഷ്ടപ്പെട്ട ഷണ്‍മുഖനാഥന്‍ പറഞ്ഞു. സ്ഥലത്തെത്തി പരിശോധിച്ച ശേഷം നിര്‍മ്മാണത്തിലെ നിലവാര കുറവടക്കം സംഭവം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ആരും നടപടി എടുക്കാന്‍ തയാറായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  

കാറ്റുപിടിക്കാന്‍ സാധ്യതയുള്ള സ്ഥലമായിട്ടും മേല്‍ക്കൂര കോണ്‍ക്രീറ്റു ചെയ്യുന്നത് ഒഴിവാക്കി ഷീറ്റ് മേയുകയാണ് നിലവില്‍ ചെയ്യുന്നത്. പെമ്പിളൈ ഒരുമൈ മുന്‍ നേതാവ് ഗോമതി അഗസ്റ്റിനും ഇക്കാര്യം സ്ഥിരീകരിക്കുന്നു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലമാണെന്ന ഭയം തൊഴിലാളികള്‍ക്കുണ്ടെന്നും അവര്‍ പറഞ്ഞു. അനുവദിച്ച തുക പ്രകാരം സംരക്ഷണ ഭിത്തി കെട്ടാനും റോഡിനുമായി 20 ലക്ഷം നീക്കിവച്ചാലും ഒരു വീടിന്റെ നിര്‍മ്മാണത്തിന് 9 ലക്ഷത്തോളം രൂപ ലഭിക്കേണ്ടതാണ്.  

1300 രൂപ ചതുരശ്ര അടിയ്‌ക്ക് കൂട്ടിയാലും ഒരു വീടിന് 7.15 ലക്ഷം രൂപ. മേല്‍ക്കൂര കോണ്‍ക്രീറ്റ് അല്ലെന്നിരിക്കെ ഈ തുകയും കുറയും. 100 രൂപ ചതുരശ്ര അടിക്ക് കണക്ക് കൂട്ടിയാല്‍ അലുമിനിയം ഷീറ്റിടുന്നതിന് ശരാശരി 55,000 രൂപമാത്രമാണ് ചെലവ് വരികയെന്ന് ഈ രംഗത്തെ വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു.  

രണ്ട് നിരകളിലായാണ് വീടുകളുടെ നിര്‍മ്മാണം നടക്കുന്നത്. മൂന്ന് കെട്ടിടങ്ങളുടെ നിര്‍മ്മാണം ഏതാണ്ട് എണ്‍പതു ശതമാനത്തിലധികവും പൂര്‍ത്തിയായി കഴിഞ്ഞു. 5 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഒരു വീടിന്റെ നിര്‍മ്മാണം തുടങ്ങിയിട്ടില്ല.

550 ചതുരശ്ര അടിയുള്ള വീടാണ് നിര്‍മ്മിക്കുന്നതെന്ന് കെട്ടിടങ്ങളുടെ നിര്‍മ്മാണ ചുമതലയുള്ള കെഡിഎച്ച്പിയുടെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ട് മുറി, അടുക്കള, ഹാള്‍ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സംരക്ഷണ ഭിത്തിയടക്കം നിര്‍മ്മിക്കാന്‍ വലിയ തുക മുടക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് തിരക്കായതിനാല്‍ സ്ഥലത്ത് പോയി പരിശോധിക്കാനായില്ലെന്ന് ദേവികുളം തഹസില്‍ദാര്‍ ജിജി കുന്നപ്പിള്ളിയും പറഞ്ഞു. കെട്ടിട നിര്‍മ്മാണത്തില്‍ അപാകതയുണ്ടോ എന്നത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കമ്പനി നേരിട്ട് നിര്‍മ്മിക്കുന്നതായതിനാല്‍ വിഷയത്തില്‍ ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു.  

ആഗസ്റ്റ് ആറിന് രാത്രിയിലുണ്ടായ പെട്ടിമുടി ദുരന്തത്തില്‍ 32 കുടുംബങ്ങളിലെ 70 പേരാണ് മരിച്ചത്. ദുരന്തത്തില്‍പ്പെട്ട നാല് പേരെ ഇനിയും കണ്ടെത്താനിയിട്ടില്ല. മിക്ക കുടുംബങ്ങളും അപകടത്തില്‍ നാമവശേഷമായി. അവശേഷിച്ചവര്‍ക്ക് വേണ്ടിയാണ് വീട് നിര്‍മ്മാണം നടത്തുന്നത്.  

Tags: houseTragedyപെട്ടിമുടി ദുരന്തം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

Kerala

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.