Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാന സര്‍ക്കാരിന്റെ നിയമസഭാ പ്രമേയം ജനാധിപത്യവിരുദ്ധം: കര്‍ഷകസമരത്തിന് പിന്നില്‍ ദേശവിരുദ്ധ ശക്തികളെന്ന് കെ. സുരേന്ദ്രന്‍

കേരളത്തെ ഒരു തരത്തിലും ബാധിക്കാത്ത സമരത്തിന് പിന്തുണ നല്‍കാനാണ് പ്രത്യേക നിയമസഭ വിളിക്കുന്നത്. പാര്‍ലമെന്റ് പാസാക്കി രാഷ്‌ട്രപതി ഒപ്പിട്ട നിയമത്തിനെതിരെ പ്രമേയം കൊണ്ടുവരാന്‍ നിയമസഭയ്‌ക്ക് എന്ത് അവകാശമാണുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2020, 05:27 pm IST
inKerala

കോഴിക്കോട്: കര്‍ഷകസമരത്തിന് പിന്നില്‍ ദേശവിരുദ്ധ ശക്തികളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ഏഴാമത്തെ ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്‍പത് കോടി കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിന്റെ ഭാഗമായി എലത്തൂര്‍ നിയോജക മണ്ഡലത്തിലെ എടക്കരയില്‍ നടത്തിയ കര്‍ഷക് സംവാദ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

പ്രതിപക്ഷം കര്‍ഷകരെ കബളിപ്പിക്കുകയാണ്. ഇതിന് പിന്നില്‍ മോദിയോടുള്ള രാഷ്‌ട്രീയ വിരോധമാണ്. സമരം നയിക്കുന്നത് കര്‍ഷകരാണെങ്കിലും സമരത്തിന് പിന്നില്‍ ദേശവിരുദ്ധ ശക്തികളാണ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നിലപാടുകള്‍ കാരണം നിലനില്‍പ്പ് നഷ്ടമായ ശക്തികളാണ് സമരത്തിന്റെ മറവില്‍ പ്രതിഷേധിക്കുന്നത്. പുതിയ കാര്‍ഷിക നിയമം കാരണം കൃഷിക്കാരല്ല ഇടനിലക്കാരാണ് കഷ്ടപ്പെടുന്നത്. ഭരണസിരാകേന്ദ്രങ്ങളെ നിയന്ത്രിക്കുന്ന ഇടനിലക്കാര്‍ക്ക് തിരിച്ചടി വന്നതുകൊണ്ടാണ് സമരത്തിന് ഇത്ര ഇളക്കം. എന്താണ് കര്‍ഷകര്‍ക്ക് ഈ ബില്ലുകൊണ്ട് ദോഷമെന്ന് പറയാന്‍ സമരക്കാര്‍ക്ക് സാധിക്കുന്നില്ല. കര്‍ഷകസമരം വെറും തട്ടിപ്പാണ്. മണ്ഡി സംവിധാനം പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞവരാണ് കോണ്‍ഗ്രസും ഇടതുപാര്‍ട്ടിക്കാരും. എന്താണ് കേരളത്തില്‍ മണ്ഡികള്‍ ഇല്ലാത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു.  

കേരളത്തെ ഒരു തരത്തിലും ബാധിക്കാത്ത സമരത്തിന് പിന്തുണ നല്‍കാനാണ് പ്രത്യേക നിയമസഭ വിളിക്കുന്നത്. പാര്‍ലമെന്റ് പാസാക്കി രാഷ്‌ട്രപതി ഒപ്പിട്ട നിയമത്തിനെതിരെ പ്രമേയം കൊണ്ടുവരാന്‍ നിയമസഭയ്‌ക്ക് എന്ത് അവകാശമാണുള്ളത്. കൃഷിക്ക് ഏറ്റവും ഉയര്‍ന്ന താങ്ങുവില കൊടുത്തത് മോദി സര്‍ക്കാരാണ്. മോദിയുടെ ഫാസിസം തടയാനാണ് ഞാന്‍ ന്യൂദല്‍ഹിയിലേക്ക് പോയതെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി മോദിയുടെ ഫാസിസം തീര്‍ന്നോ എന്ന് വ്യക്തമാക്കണം. ഇനിയും ചില എംപിമാര്‍ രാജിവയ്‌ക്കുകയാണെന്നാണ് പറയുന്നത്. മോദി സര്‍ക്കാര്‍ സ്യൂട്ട് ബൂട്ട് സര്‍ക്കാര്‍ ആണെന്നാണ് പ്രതിപക്ഷം പറയുന്നത്. മോദിയാണ് രാജ്യത്തെ കൃഷിക്കാര്‍ക്ക് ദോഷമാവുന്ന അന്താരാഷ്‌ട്ര കരാര്‍ ഒപ്പുവയ്‌ക്കില്ലെന്ന് പറഞ്ഞത്. എല്ലാ നല്ല കാര്യത്തിനെയും ആദ്യം എതിര്‍ക്കുക പിന്നെ അംഗീകരിക്കുക എന്നതാണ് ചിലരുടെ നയം.  

കര്‍ഷകസമരം നടന്നിട്ടും ബീഹാറില്‍ ജനം മോദിയോടൊപ്പം നിന്നു. എല്ലാ സംസ്ഥാനങ്ങളിലും നടന്ന ഉപതെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പുകളിലും ബിജെപി വന്‍ വിജയമാണ് നേടിയത്. കര്‍ഷകര്‍ക്ക് ഏറ്റവും ഗുണമുണ്ടായത് മോദി സര്‍ക്കാരിന്റെ കാലത്താണ്. ഇതുപോലെ കര്‍ഷകരെ സഹായിച്ച മറ്റൊരു സര്‍ക്കാരുമുണ്ടായിട്ടില്ല. രാജ്യത്തെ കര്‍ഷകര്‍ക്ക് ഒറ്റ ക്ലിക്കില്‍ 18,000 കോടിയുടെ കിസാന്‍ സമ്മാന്‍ നിധി പ്രഖ്യാപി

ച്ചിരിക്കുകയാണ് പ്രധാനമന്ത്രി. കൃഷി ശക്തമാക്കാന്‍ സാങ്കേതികവിദ്യ വികസിപ്പിച്ചും യൂറിയയുടെ ലഭ്യത കുറവ് പരിഹരിച്ചും ഇടത്തരക്കാരെ ഒഴിവാക്കിയുമാണ് മോദി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.  

മണ്ഡലം പ്രസിഡന്റ് സി.പി. സതീഷ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവന്‍, ജില്ലാ വൈസ് പ്രസിഡന്റ് ടി. ദേവദാസ്, ഇ. പ്രശാന്ത് കുമാര്‍, കെ. ശശീന്ദ്രന്‍, കെ. വിഷ്ണുമോഹന്‍, എം. സുനില്‍ എന്നിവര്‍ പങ്കെടുത്തു. നാടന്‍പാട്ട് കലാകരന്‍ ഗിരീഷ് ആമ്പ്രയുടെ നാടന്‍ പാട്ടോടെയാണ് പരിപാടി ആരംഭിച്ചത്.  

Tags: Pinarayi Vijayanbjpകെ. സുരേന്ദ്രന്‍കേരള സര്‍ക്കാര്‍നിമസഭ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.