Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

അഞ്ച് ഫിലിം മീഡിയ യൂണിറ്റുകള്‍ ലയിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ; ചലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരു കുടക്കീഴില്‍

ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കുള്ള ചലച്ചിത്രങ്ങളും മറ്റും, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, അനിമേഷന്‍, ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ സിനിമയുടെ എല്ലാ തരത്തിലുള്ള ഫീച്ചര്‍ ഫിലിമുകളിലും സന്തുലിതവും കേന്ദ്രീകൃതവുമായ വികസനം ഉറപ്പാക്കുക എന്നതാണ് പുതിയ നടപടികള്‍ ലക്ഷ്യമിടുന്നത്. ഒ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2020, 01:48 pm IST
inEntertainment

ന്യൂദല്‍ഹി: രാജ്യത്തെ ചലച്ചിത്രമേഖലയുടെ വികസനത്തിന് പിന്തുണ നല്‍കുന്നതിനായി രാജ്യത്തെ അഞ്ച് ഫിലിം മീഡിയ യൂണിറ്റുകളുടെ ലയനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഫിലിംസ് ഡിവിഷന്‍, ചലച്ചിത്രോത്സവ ഡയറക്ടറേറ്റ്, നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യ, ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി എന്നിവയാണ് നാഷണല്‍ ഫിലിം ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ (എന്‍എഫ്ഡിസി) ലിമിറ്റഡില്‍ ലയിപ്പിച്ചത്.  

ഫിലിം മീഡിയ യൂണിറ്റുകള്‍ ലയിപ്പിച്ചതോടെ ചലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാകും. ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കുള്ള ചലച്ചിത്രങ്ങളും മറ്റും, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, അനിമേഷന്‍, ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ സിനിമയുടെ എല്ലാ തരത്തിലുള്ള ഫീച്ചര്‍ ഫിലിമുകളിലും സന്തുലിതവും കേന്ദ്രീകൃതവുമായ വികസനം ഉറപ്പാക്കുക എന്നതാണ് പുതിയ നടപടികള്‍ ലക്ഷ്യമിടുന്നത്. ഒരേ പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും അതിലൂടെ നഷ്ടമുണ്ടാകുന്നതു കുറയ്‌ക്കാനും ഈ നടപടികള്‍വഴി സാധിക്കും.

വര്‍ഷത്തില്‍ 3000 ത്തിലധികം സിനിമകളാണ് രാജ്യത്ത് നിര്‍മ്മിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായ മേഖലയാണ് ഇന്ത്യയിലേത്. ഈ മേഖലയുടെ വികസനത്തിനും പിന്തുണയ്‌ക്കുമായാണ് വിവിധ ഫിലിം യൂണിറ്റുകള്‍ ലയിപ്പിക്കുന്നത്. ഒരു കോര്‍പ്പറേഷന് കീഴില്‍ എല്ലാ യൂണിറ്റുകളും ലയിപ്പിക്കുന്നതിലൂടെ വിവിധ പ്രവര്‍ത്തനങ്ങളുടെയും വിഭവങ്ങളുടെയും മികച്ച ഏകോപനം സാധ്യമാകും. ഓരോ മേഖലയുടെയും കാര്യക്ഷമതയും വര്‍ധിക്കും.  

വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രാലയത്തിനു കീഴില്‍ 1948 ലാണ് ഫിലിംസ് ഡിവിഷന്‍ ആരംഭിച്ചത്. പ്രധാനമായും ഗവണ്‍മെന്റ് പരിപാടികളുടെ പ്രചാരണത്തിനും ഇന്ത്യാചരിത്രത്തിന്റെ ദൃശ്യവല്‍ക്കരണത്തിനുമായി ഡോക്യുമെന്ററികളും ന്യൂസ് മാഗസിനുകളും നിര്‍മ്മിക്കുന്നതിനായാണ് ഇതാരംഭിച്ചത്.  

സ്വയംഭരണ സ്ഥാപനമായ ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി 1955 ലാണ് സൊസൈറ്റി നിയമപ്രകാരം രൂപവല്‍ക്കരിച്ചത്. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ചലച്ചിത്ര മാധ്യമത്തിലൂടെ മൂല്യാധിഷ്ഠിത വിനോദമൊരുക്കുക എന്നതായിരുന്നു സൊസൈറ്റിയുടെ ലക്ഷ്യം.  

ഇന്ത്യന്‍ സിനിമാ പൈതൃകം സംരക്ഷിക്കുകയെന്ന പ്രാഥമിക ലക്ഷ്യത്തോടെ 1964 ലാണ് വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രാലയത്തിനു കീഴില്‍ നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യക്കു തുടക്കം കുറിച്ചത്.  

ഇന്ത്യന്‍ ചലച്ചിത്രങ്ങളുടെയും സാംസ്‌കാരിക വിനിമയത്തിന്റെയും പ്രോത്സാഹനത്തിനായി 1973 ല്‍ വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രാലയത്തിനു കീഴില്‍ ആരംഭിച്ചതാണ് ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ്.

ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിന്റെ സംഘടിതവും കാര്യക്ഷമവും സംയോജിതവുമായ വികസനത്തിനും പ്രോത്സാഹനത്തിനുമായാണ് 1975 ല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍എഫ്ഡിസിക്കു തുടക്കം കുറിച്ചത്.  

ഈ മീഡിയ യൂണിറ്റുകള്‍ ലയിപ്പിക്കുന്നതിന് അംഗീകാരം നല്‍കിയതിനൊപ്പം സ്വത്തുക്കള്‍, ജീവനക്കാര്‍ എന്നിവയുടെ പങ്കിടലിനും മറ്റു പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനുമായി നടത്തിപ്പു ചുമതലക്കാരനെയും നിയമോപദേഷ്ടാവിനെയും നിയമിക്കാനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ജീവനക്കാരെ ആരെയും ഒഴിവാക്കാതെ അവരുടെ താല്‍പ്പര്യങ്ങള്‍ മാനിച്ചാകും ഈ പ്രക്രിയകള്‍ നടത്തുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സക്ഷമ സംസ്ഥാന വാര്‍ഷിക സമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

‘സക്ഷമ’ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കുന്ന സംഘടന: രാജീവ് ആലുങ്കല്‍

India

28 ദിവസമല്ല ഇനി 30 ദിവസത്തെ പ്ലാനുകള്‍; പ്രീപെയ്ഡ് നിയമങ്ങളില്‍ മാറ്റവുമായി ട്രായ്, സാധാരണക്കാര്‍ക്ക് ലഭിച്ച വലിയ വിജയമെന്ന് രാഘവ് ഛദ്ദ

World

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്‌ക്കരുത് ; സ്‌പെയിനില്‍ ബുര്‍ഖയ്‌ക്കും നിഖാബിനും നിരോധനം

India

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

Kerala

സം​സ്ഥാ​ന വഖഫ് ബോർഡ് പിരിച്ചുവിടും; രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

പുതിയ വാര്‍ത്തകള്‍

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

മാടമ്പ് പുരസ്‌കാരം ജാന്‍ അബുദാബിക്കും തനൂജ ബീഗത്തിനും

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.