നെയ്യാറ്റിന്‍കര :കോവിഡ് കാലത്ത് രോഗവ്യാപനം തടയാന്മാസ്ക് ആണ് താരമെങ്കില്‍ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത മാസ്ക് നിര്‍മ്മിച്ച് താരമാവുകയാണ് ഡോക്ടര്‍ ശബരിനാഥ് രാധാകൃഷ്ണന്.ആദ്യമായിട്ടല്ല ശബരിനാഥ് രാധാകൃഷ്ണന് ഇത്തരത്തില്‍ സ്വര്‍ണ്ണത്തിലെ വിസ്മയങ്ങള്‍ തീര്‍ക്കുന്നത്.
അര ഗ്രാമില്‍ പണികഴിപ്പിച്ച വലംപിരി ശംഖ്, പൂജാപാത്രങ്ങള്‍, നിലവിളക്ക്, ഓടക്കുഴല്‍ എന്നിവ ശബരിനാഥിന്റ ശേഖരത്തിലുണ്ട്.
ഇത്തവണ പണികഴിപ്പിച്ചത് സ്വര്‍ണത്തിലെ മാസ്ക്കാണ്. 18 ഗ്രാം തൂക്കത്തിലാണ് ഇതിന്റെ നിര്‍മ്മാണം. വിപണിയില്‍ ഏകദേശം ഒരു ലക്ഷത്തോളം വിലവരും.മാസ്ക്ക് ഉപയോഗിക്കുന്ന വ്യക്തിയുടെ ശ്രവം പുറത്തുപോകാതെ തടയും എങ്കിലും, ഈ മാസ്ക് എന്‍95 അല്ല 916 എന്നാണ് ശബരിനാഥ് പറയുന്നത്.നെയ്യാറ്റിന്‍കര ഉണ്ണിക്കണ്ണന് അരഗ്രാംമില് തീര്‍ത്ത ഓടക്കുഴല്‍ കാഴ്ചവച്ച കൊണ്ടായിരുന്നു ശബരിനാഥ് സ്വര്‍ണ്ണത്തിലെ ഈ മൈക്രോ ബിംബങ്ങള്‍ ഉണ്ടാക്കി തുടങ്ങിയത്.2015 ഉപരാഷ്ട്രപതി
ഫെറോന്‍ സിംഗ് ഷഖാവത്തിന് അര ഗ്രാമില്‍ തീര്‍ത്ത നിലവിളക്ക് ഉള്‍പ്പെടെ പൂജ പാത്രം നല്‍കിയിരുന്നു.ഭാരതം ചാന്ദ്രാന്ദൗത്യം വിജയിച്ചതിന്റെ ആഹ്ലാദ സൂചകമായി ചന്ദ്രാന്റ മാതൃകയും ശബരിനാഥന് നിര്‍മ്മിച്ചിരുന്നു.
കണ്ടും കേട്ടും അറിഞ്ഞ്നിരവധി പേരാണ് മാസ്ക് കാണാന്‍ എത്തുന്നതും.
പ്രദീപ് കളത്തില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: