Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Bollywood

കൊറോണയ്‌ക്കിടയിലെ പുതിയ തുടക്കങ്ങള്‍! അഞ്ച് ഹിന്ദി ഹ്രസ്വ ചിത്രങ്ങളുടെ സമാഹാരവുമായി അണ്‍പോസ്ഡ്

ഡിസംബര്‍ 18നാണ് സിനിമയുടെ റിലീസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2020, 05:19 pm IST
inBollywood

കൊവിഡ് മാഹാമാരിക്കാലത്ത് ചിത്രീകരിച്ച പുതിയ തുടക്കങ്ങളെക്കുറിച്ചുള്ള കഥകളുമായി അഞ്ച് ഹിന്ദി ഹ്രസ്വ ചിത്രങ്ങളുടെ സമാഹാരം വരുന്നു. ‘അണ്‍പോസ്ഡ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയിലറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടുകഴിഞ്ഞു.  

നിഖില്‍ അദ്വാനി, തനിഷ്ത ചാറ്റര്‍ജി, രാജ് അന്‍ഡ് ഡികെ, നിത്യ മെഹ്റ, അവിനാഷ് അരുണ്‍ എന്നീ സംവിധായകരാണ് അമസോണ്‍ പ്രൈം വീഡിയോയുടെ ഒറിജിനല്‍ ഹിന്ദി ആന്തോളജി ഫിലിം അണ്‍പോസ്ഡിന് വേണ്ടി ഒന്നിച്ചിരിക്കുന്നത്. ഡിസംബര്‍ 18നാണ് സിനിമയുടെ റിലീസ്.  

രാജ് ആന്‍ഡ് ഡികെയുടെ ‘ഗ്ലിച്ച്’

മനോജ് ബാജ്‌പേയിയുടെ ദി ഫാമിലിമാന്‍ സീരീസ് ഒരുക്കി ശ്രദ്ധേയരായ സംവിധായകര്‍. ഗുല്‍ഷന്‍ ദേവയ്യയും സൈയാമി ഖേറും ഒന്നിക്കുന്നു. ആന്തോളജിയിലെ ആദ്യ ചിത്രമായ ഗ്ലിച്ചിന് പ്രത്യേകതയേറെയാണ്. 

മനുഷ്യരുമായുള്ള പരസ്പര ബന്ധത്തെ ഭയക്കുന്ന ഇക്കാലത്ത് ഇല്ലാത്ത രോഗങ്ങളെ പേടിച്ച് കഴിയുന്ന ഒരു വ്യക്തിയുടെ അസാധാരണ വ്യക്തിത്വമുള്ള പെണ്‍കുട്ടിയുമായുള്ള ബന്ധത്തിന്റെ കഥയാണിത്. അയാളുടെ പ്രതീക്ഷകള്‍ മറികടക്കുന്നതായിരുന്നു ആ ബന്ധം എന്നതാണ് സിനിമ പറഞ്ഞുവയ്‌ക്കുന്നത്.

നിഖില്‍ അഡ്വാനിയുടെ ‘അപ്പാര്‍ട്ട്മെന്റ്

ഡിഡേ ഒരുക്കിയ നിഖില്‍ അഡ്വാനി ഒരുക്കുന്ന ചിത്രം. റിച്ച ഛദ്ദയും സുമീത് വ്യാസും ഇഷ്വാക് സിങും ഒന്നിക്കുന്നു എന്നതാണ് പ്രത്യേകത. വിജയകരമായി പ്രവര്‍ത്തിക്കുന്ന ഒരു ഓണ്‍ലൈന്‍ ന്യൂസ് ഉടമ തന്റെ ഭര്‍ത്താവിന്റെ രഹസ്യ ബന്ധങ്ങള്‍ അറിയുമ്പോള്‍ തകര്‍ന്നു പോകുന്നു. അവര്‍ സ്വന്തം ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നു. 

എന്നാല്‍ ശല്യക്കാരനായി നുഴഞ്ഞു കയറിയ മറ്റൊരാളുമായുള്ള ആശയ വിനിമയത്തിലൂടെ സ്വന്തം ആന്തരിക ശക്തി അവള്‍ തിരിച്ചറിയുന്നു. ഇതോടെ ഏത് പ്രതികൂല സാഹചര്യത്തെയും നേരിടാനും മുന്നോട്ട് പോകാനും അവള്‍ കരുത്ത് നേടുന്നതാണ് സിനിമയുടെ പ്രമേയം

തനിഷ്ത ചാറ്റര്‍ജിയുടെ ‘റാറ്റ്-എ-ടാറ്റ്’

സായ്‌റാത്തിലൂടെ ശ്രദ്ധേയയായ റിങ്കു രാജ് ഗുരു, ലില്ലെറ്റ് ഡ്യൂബെ ഒന്നിക്കുന്നതയാണ് സിനിമ. പാര്‍ച്ച്ഡ് ഒരുക്കിയ തിഷ്ത ചാറ്റര്‍ജിയാണ് സംവിധാനം നിര്‍വ്വഹിക്കുന്നത്. നാല് ദശാബ്ദങ്ങളായി അകന്നു കഴിഞ്ഞിരുന്ന രണ്ട് സ്ത്രീകള്‍. 

അതിലൊരാള്‍ സ്വയം തനിച്ചായതും മറ്റൊരാള്‍ സാഹചര്യങ്ങളുടെ സമ്മര്‍ദത്തിനു വഴങ്ങി തനിച്ചായതുമാണ്. ലോക്ക്ഡൗണ്‍ കാലത്ത് അവര്‍ അസാധാരണമായ സൗഹൃദത്തിന് തുടക്കം കുറിക്കുകയും പുതിയ പ്രതീക്ഷകള്‍ക്ക് തുടക്കമിടുകയും ചെയ്യുന്നതാണ് പ്രമേയം.

അവിനാഷ് ഒരുക്കുന്ന ‘വിഷാനു’

പാതാള്‍ ലോകിലൂടെ ശ്രദ്ധേയരായ അരുണ്‍, അഭിഷേക് ചാറ്റര്‍ജി, ഥപ്പഡ് താരം ഗീതിക വിദ്യ എന്നിവര്‍ ഒന്നിക്കുന്ന സിനിമ. ലോക്ഡൗണ്‍ സമയത്ത് വാടക കൊടുക്കാന്‍ കഴിയാത്ത ഒരു അതിഥി തൊഴിലാളി കുടുംബത്തെ വാടക വീട്ടില്‍ നിന്ന് ഇറക്കി വിടുന്നു. 

തങ്ങള്‍ തൊഴില്‍ ചെയ്തിരുന്ന കെട്ടിടത്തിലെ ഒരു ഫ്ളാറ്റിലേക്ക് അവര്‍ ആരും അറിയാതെ കടക്കുന്നു. ഈ സമയം കുറച്ചുനാളത്തേക്കുള്ള സ്വപ്ന ജീവിതം അവര്‍ക്ക് ലഭിച്ചു. അവരുടെ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടാനുള്ള സമയവുമായി അത് മാറുന്നതാണ് പ്രമേയം.

നിത്യ മേഹ്‌റയുടെ ‘ചാന്ദ് മുബാറക്’

ബോളിവുഡ് മുതിര്‍ന്ന താരം രത്‌ന പതക് ഷായും ഭോണ്‍സ്ലേയിലൂടെ ശ്രദ്ധിക്കപ്പെട്ട ഷര്‍ദുല്‍ ഭരദ്വാജും അഭിനയിക്കുന്ന ചിത്രം. ഒരു സമ്പന്നയും മധ്യവയസ്‌കയുമായ അവിവാഹിതയായ സ്ത്രീ മുംബൈയിലെ ലോക്ക്ഡൗണ്‍ സമയത്ത് ചില കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനായി ഒരു യുവ ഓട്ടോറിക്ഷാ ഡ്രൈവറുടെ സഹായം തേടുന്നു. ഈ സ്ത്രീ വളരെ കരുത്തുള്ളവളും ഓട്ടോറിക്ഷാ ഡ്രൈവറുടെ സ്ത്രീകളോടുള്ള പരമ്പരാഗത മനോഭാവത്തെ എതിര്‍ക്കുന്നവളുമായിരുന്നു. 

എന്നാല്‍ മൂന്നു ദിവസം പിന്നിട്ടു കഴിഞ്ഞപ്പോള്‍ ഇവര്‍ തമ്മില്‍ അസാധാരണമായ സൗഹൃദം ഉടലെടുക്കുകയും പരസ്പരം ബഹുമാനിക്കാനും മനസിലാക്കാനും പഠിക്കുകയും ചെയ്യുന്നു. സ്വപ്നങ്ങളുടെ വലിയ നഗരത്തില്‍ തങ്ങള്‍ ഇരുവരും തനിച്ചാണെന്ന് അവര്‍ തിരിച്ചറിയുന്നതാണ് സിനിമയുടെ പ്രമേയം.

Tags: bollywoodmovieShort Film
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

Entertainment

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

Entertainment

അജ്മൽ കസബിനെ വിചാരണ ചെയ്ത ഉജ്ജ്വൽ നികത്തിന്റെ കഥ

Entertainment

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.