Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിവഗിരി തീര്‍ഥാടനത്തിന് ഒരുക്കം തുടങ്ങി; തീര്‍ഥാടകരുടെ എണ്ണം കുറയ്‌ക്കും; കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍

ഡിസംബര്‍ 30, 31, ജനുവരി ഒന്ന് തീയതികളില്‍ വിര്‍ച്വല്‍ തീര്‍ഥാടനമായിട്ടാകും ഇത്തവണത്തെ ശിവഗിരി തീര്‍ഥാടനം നടത്തുകയെന്ന് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ മഠം അധികൃതര്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2020, 05:48 pm IST
in Kerala

തിരുവനന്തപുരം: 88-ാമത് ശിവഗിരി തീര്‍ഥാടനത്തിനുള്ള ഒരുക്കം തുടങ്ങി. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഇക്കുറി തീര്‍ഥാടനം.  വലിയ തിരക്ക് ഒഴിവാക്കുന്നതിനായി പ്രതിദിനം ആയിരത്തില്‍ താഴെ തീര്‍ഥാടകര്‍ക്കു മാത്രമേ ശിവഗിരിയിലേക്കു പ്രവേശിപ്പിക്കൂ.

ഡിസംബര്‍ 30, 31, ജനുവരി ഒന്ന് തീയതികളില്‍ വിര്‍ച്വല്‍ തീര്‍ഥാടനമായിട്ടാകും ഇത്തവണത്തെ ശിവഗിരി തീര്‍ഥാടനം നടത്തുകയെന്ന് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ മഠം അധികൃതര്‍ അറിയിച്ചു. മുന്‍കാലങ്ങളില്‍ നടന്നിരുന്ന വലിയ സമ്മേളനങ്ങളും പരിപാടികളും ഇത്തവണ ഉണ്ടാകില്ല. പ്രമുഖരുടെ പ്രസംഗങ്ങളും ക്ലാസുകളും ഡിസംബര്‍ 25 മുതല്‍ ശിവഗിരി ടിവിയിലൂടെ ഓണ്‍ലൈനായി സംപ്രേഷണം ചെയ്യും.  ശിവഗിരിയിലും പരിസരത്തും തീര്‍ഥാടകര്‍ കൂട്ടംകൂടുന്നത് ഒഴിവാക്കാന്‍ മേളകളും കച്ചവട സ്റ്റാളുകളും അനുവദിക്കില്ല. അന്നദാനവും തീര്‍ഥാടകര്‍ക്കു ശിവഗിരിയില്‍ താമസിക്കാനുള്ള സൗകര്യവും ഉണ്ടാകില്ല.  

ശിവഗിരിയിലേക്കു വരുന്ന തീര്‍ഥാടകര്‍ മുന്‍കാലങ്ങളിലുള്ളതുപോലെ വലിയ സംഘങ്ങളായി എത്തുന്നത് ഇത്തവണ ഒഴിവാക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് വി.ആര്‍. വിനോദ് പറഞ്ഞു.  ആയിരം പേരില്‍ താഴെ ആളുകളെ മാത്രമേ ശിവഗിരിയിലേക്കു പ്രവേശിപ്പിക്കൂ. ആളുകള്‍ കൂട്ടംകൂടുന്നത് അനുവദിക്കില്ല. പൊതു പരിപാടികള്‍ നടത്തുകയാണെങ്കില്‍ ഹാളിന്റെ വലിപ്പത്തിന്റെ 50 ശതമാനത്തില്‍ താഴെ ആളുകളെ മാത്രമേ അനുവദിക്കൂ.  ഇക്കാര്യങ്ങള്‍ സംബന്ധിച്ച് മഠം അധികൃതര്‍ തീര്‍ഥാടകര്‍ക്കു പ്രത്യേക അറിയിപ്പു നല്‍കണം.  

തിരക്ക് കുറയ്‌ക്കുന്നതിന്റെ ഭാഗമായി പതിവ് സ്‌പെഷ്യല്‍ ബസ്, ട്രെയിന്‍ സര്‍വീസുകള്‍ എന്നിവ ഇത്തവണ ഉണ്ടാകില്ല.  തീര്‍ഥാടകരായെത്തുന്ന മുഴുവന്‍ ആളുകള്‍ക്കും കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തണം.  ഇതിനായി സാനിറ്റൈസര്‍, ശരീരോഷ്മാവ് പരിശോധിക്കുന്നതിനുള്ള തെര്‍മല്‍ സ്‌കാനറുകള്‍ തുടങ്ങിയവ ഒരുക്കണം.  കൈകള്‍ വൃത്തിയാക്കുന്നതിന് മഠത്തിന്റെയും ശിവഗിരിയുടെ മറ്റു ഭാഗങ്ങളിലും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണം.  വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ മരുന്നും മറ്റു സജ്ജീകരണങ്ങളും ഒരുക്കുന്നതിന് ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തി.  

തീര്‍ഥാടനത്തിനു മുന്നോടിയായി കുളിക്കടവുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. വര്‍ക്കല മുനിസിപ്പാലിറ്റിയും ജലവിഭവ വകുപ്പും ഇതിനു പ്രത്യേക തയാറെടുപ്പുകള്‍ നടത്തണം. തീര്‍ഥാടകരുടെ ആവശ്യത്തിനായി താത്കാലിക ശുചിമുറികള്‍ സജ്ജമാക്കുന്നതിനും വര്‍ക്കല മുനിസിപ്പാലിറ്റി അധികൃതര്‍ക്കു നിര്‍ദേശം നല്‍കി. തീര്‍ഥാടനം ആരംഭിക്കുന്നതിനു മുന്‍പ് വഴിവിളക്കുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുന്നതിനും തടസമില്ലാത്ത രീതിയില്‍ വൈദ്യുതി ലഭ്യമാക്കുന്നതിനും കെ.എസ്.ഇ.ബിക്കും നിര്‍ദേശം നല്‍കി.  

കളക്ടറേറ്റില്‍ എ.ഡി.എമ്മിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ജില്ലാ പൊലീസ് മേധാവി ബി. അശോകന്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഇ.എം. സഫീര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജി. ബിന്‍സിലാല്‍, വര്‍ക്കല മുനിസിപ്പല്‍ സെക്രട്ടറി എല്‍.എസ്. ഷാജി, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ വിനോദ് രാജ്, ഡി. ശ്യാം, ജില്ലാ മെഡിക്കല്‍ ഓഫിസ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ടി.വി. അഭയന്‍ എന്നിവര്‍ പങ്കെടുത്തു.

Tags: sivagiriവാര്‍ത്ത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവഗിരി മനസിന്റെയും ശരീരത്തിന്റെയും കേന്ദ്രം; ഗുരു പഠിപ്പിച്ച പാഠങ്ങൾ നമ്മെ മുന്നോട്ട് നയിച്ചു: ഉപരാഷ്‌ട്രപതി

Kerala

ശ്രീനാരായണ ഗുരുദേവന്‍ ധ്യാനത്തിലിരുന്ന ഗുരുവിഹാര്‍ ഗുഹാക്ഷേത്രം; ശിവഗിരി തീർത്ഥാടകരുടെ പ്രധാന സന്ദർശന കേന്ദ്രം

sivagiri pilgrim
Spiritual

ശിവഗിരി തീർത്ഥാടകർ മഞ്ഞ വസ്ത്രം ധരിക്കുന്നതിനു പിന്നിലെ യഥാർത്ഥ കാരണം ഇതാണ്

Kerala

ഇതൊരു വലിയ കാര്യമാണ്; എല്ലാവരും അറിയണം” :രാജ്ഭവനിലെ ഗുരുദേവ പ്രതിമയ്‌ക്ക് മുന്നിൽ സ്വാമിമാർക്കൊപ്പം ഗവർണർ

Kerala

രാഷ്‌ട്രപതി ദ്രൗപദി മുര്‍മു 4 ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തില്‍, ശബരിമല ദര്‍ശനം ബുധനാഴ്ച

പുതിയ വാര്‍ത്തകള്‍

ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ

പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെടുമെന്ന് ഭയം; ബംഗാളി തൊഴിലാളികൾ തിരികെ മടങ്ങുന്നു, റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ

“സുര സുര താരാദീപം”; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി” : ചിത്രം ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

സഹോദരിയുടെ മകളായ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി ജാസിമിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

മിസ്റ്ററി തില്ലറുമായി യുവനിര

രാമലക്ഷ്മണന്മാരുടെ ചിത്രം മാംസപ്ലേറ്റിന് മുൻപിൽ വച്ചാൽ അതിനെ ഹിന്ദുക്കൾ സഹിക്കണമെന്നാണോ പറയുന്നത് ? ഇനി അത് നടപ്പില്ല ; സ്വാമി ചിദാനന്ദപുരി

മനുഷ്യർക്കും ഭീഷണി ; കടലിനടിയിൽ 80 വർഷങ്ങൾ പഴക്കമുള്ള വെടിമരുന്നും , മിസൈലുകളും ; വിഷാംശങ്ങൾ ശരീരത്തിനുള്ളിൽ കയറി നക്ഷത്രമത്സ്യങ്ങളും , ഞണ്ടുകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.