Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഭാരത്ബന്ദിന്റെ പരാജയ പാഠങ്ങള്‍

തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിന്റെ പേരില്‍ ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ അടുത്തിടെ നടന്ന ദേശീയ പണിമുടക്കിന്റെ ഗതിയാണ് ഭാരത് ബന്ദിനും സംഭവിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2020, 03:00 am IST
in Editorial

ദല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന്റെ പേരില്‍ ചില സംഘടനകള്‍ ആഹ്വാനം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ നടന്ന ഭാരത് ബന്ദ് കാര്യമായ പ്രതികരണം സൃഷ്ടിക്കാതിരുന്നത് സ്വാഭാവികം. പഞ്ചാബില്‍ മാത്രമാണ് കുറച്ചെങ്കിലും ചലനങ്ങള്‍ സൃഷ്ടിക്കാനായത്. അതുപോലും സമരാനുകൂലികള്‍ ബലമായി കടകള്‍ അടപ്പിച്ചതിനെത്തുടര്‍ന്നാണ്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍പ്പോലും ജനജീവിതം സാധാരണ നിലയിലായിരുന്നു. റെയില്‍ ഗതാഗതം തടസ്സമില്ലാതെ തുടര്‍ന്നു. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ ചന്തകള്‍ക്ക് പുറത്ത് വില്‍ക്കാന്‍ അനുവദിക്കുന്ന നിയമത്തിനെതിരെയാണല്ലോ ദല്‍ഹിയിലെ പ്രക്ഷോഭം. ഇത് ശക്തിപ്പെടുത്താനായിരുന്നു ഭാരത് ബന്ദ്. വിരോധാഭാസമെന്നു പറയട്ടെ, രാജ്യത്തിന്റെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും അന്നേദിവസം ചന്തകള്‍ തുറന്നു പ്രവര്‍ത്തിച്ചു. ഇതില്‍നിന്നുതന്നെ കര്‍ഷകര്‍ക്ക് ഈ പ്രക്ഷോഭത്തോട് ആഭിമുഖ്യമില്ലെന്ന് വ്യക്തമാവുന്നു. ബന്ദിന്റെ പേരില്‍ രാജ്യ തലസ്ഥാനത്ത് പ്രശ്‌നങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. ഇതിനു മുന്നിട്ടിറങ്ങിയ ചില രാഷ്‌ട്രീയ നേതാക്കളെ പോലീസ് പിടികൂടി. പതിവുപോലെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്നു പറഞ്ഞ് തരംതാണ നാടകം കളിച്ച് ശ്രദ്ധയാകര്‍ഷിക്കാന്‍ നോക്കിയെങ്കിലും വിജയിച്ചില്ല. ബന്ദ് വലിയ സംഭവമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചതിന്റെ പൊള്ളത്തരം ദൃശ്യമാധ്യമങ്ങളിലൂടെ ജനങ്ങള്‍ തിരിച്ചറിയുകയും ചെയ്തു.

തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിന്റെ പേരില്‍ ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ അടുത്തിടെ നടന്ന ദേശീയ പണിമുടക്കിന്റെ ഗതിയാണ് ഭാരത് ബന്ദിനും സംഭവിച്ചത്. കുപ്രചാരണങ്ങളിലൂടെ കുറച്ചാളുകളെ കേന്ദ്ര സര്‍ക്കാരിനെതിരെ അണിനിരത്താന്‍ കഴിഞ്ഞേക്കും. എന്നാല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ലെന്നാണ് വന്‍ അവകാശവാദങ്ങളോടെ നടത്തിയ ദേശീയ പണിമുടക്കിന്റെയും ഭാരത് ബന്ദിന്റെയും പരാജയം കാണിക്കുന്നത്. കര്‍ഷക പ്രക്ഷോഭത്തെയും ഭാരത്ബന്ദിനെയും കോണ്‍ഗ്രസ്സുള്‍പ്പെടെയുള്ള ചില പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണച്ചത് ശുദ്ധകാപട്യമാണ്. കാരണം ഈ പാര്‍ട്ടികള്‍ വര്‍ഷങ്ങള്‍ക്കു മുന്നേ ആവശ്യപ്പെട്ടിരുന്നതും തെരഞ്ഞെടുപ്പ് പ്രകടനപത്രികകളില്‍ ഉള്‍പ്പെടുത്തിയിരുന്നതുമാണ് മോദി സര്‍ക്കാര്‍ നടപ്പാക്കിയത്. ഈ പാര്‍ട്ടികളില്‍നിന്ന് വ്യത്യസ്തമായി ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ളതാണെന്ന് വിശ്വസിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. ഇതിനുള്ള ഇച്ഛാശക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകടിപ്പിക്കുന്നത്. കാലഹരണപ്പെട്ട നിയമങ്ങള്‍ മാറ്റി കര്‍ഷകര്‍ക്ക് ഗുണം ലഭിക്കണമെന്ന സദുദ്ദേശ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നത്. അപാകങ്ങളുണ്ടെങ്കില്‍ പരിഹരിക്കാമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് ഉറപ്പു നല്‍കിയതുമാണ്. ഇപ്പോഴും ആ നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു. ബിജെപിക്കും മോദി സര്‍ക്കാരിനും കര്‍ഷകരുടെ പിന്തുണയേറുന്നതില്‍ വിറളിപൂണ്ട രാഷ്‌ട്രീയ പാര്‍ട്ടികളാണ് കര്‍ഷകരെ വഴിതെറ്റിച്ച് സമര രംഗത്തിറക്കിയിട്ടുള്ളത്.

മോദി സര്‍ക്കാര്‍ കര്‍ഷക വിരുദ്ധമാണെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് മുഖമടച്ച് കിട്ടിയ അടിയായിരുന്നു ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും, വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും ബിജെപി-എന്‍ഡിഎ സഖ്യം നേടിയ വിജയം. രാജ്യത്തെ മുഴുവന്‍ കര്‍ഷകര്‍ക്കും വേണ്ടിയുള്ള പ്രക്ഷോഭമാണ് ദല്‍ഹിയില്‍ നടക്കുന്നതെന്ന് പറയുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല. ദല്‍ഹിയില്‍ സമരത്തിനായി എത്തിയിരിക്കുന്നവരില്‍ 99 ശതമാനവും പഞ്ചാബില്‍നിന്നുള്ളവരാണ്. കോണ്‍ഗ്രസ്സിനെയും അകാലിദളിനെയും പിന്തുണയ്‌ക്കുന്ന സമ്പന്ന കര്‍ഷകരാണ് ഇതിനു പിന്നില്‍. ഇവര്‍ രാജ്യത്തെ മുഴുവന്‍ കര്‍ഷകരുടെയും പ്രതിനിധികളല്ല. എന്നു മാത്രമല്ല, ഇവര്‍ എതിര്‍ക്കുന്ന കാര്‍ഷിക നിയമങ്ങളെ മറ്റ് സംസ്ഥാനങ്ങളിലെ കര്‍ഷക സംഘടനകള്‍ സ്വാഗതം ചെയ്യുകയുമാണ്. പഞ്ചാബില്‍പ്പോലും ഈ നിയമങ്ങളെ പിന്തുണക്കുന്ന സംഘടനകളുണ്ട്. കര്‍ഷകപ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ മുന്നേറ്റം നടത്തിയത്. ഇപ്പോഴിതാ കോണ്‍ഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാനിലെ പഞ്ചായത്ത്-ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിലും ബിജെപി ചരിത്രപരമായ വിജയം കൈവരിച്ചിരിക്കുന്നു. ഇത്തരം വിജയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമെന്ന നിലയില്‍ കൂടിയാണ് കര്‍ഷക പ്രക്ഷോഭം പോലെയുള്ളവ സമൂഹത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്. ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന കേന്ദ്ര സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഇതുകൊണ്ടൊന്നും കഴിയില്ലെന്ന് ഇനിയും തിരിച്ചറിയാത്തവര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടാനും പരാജയപ്പെടാനുമാണ് വിധി.

Tags: 2020
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

World

ബൈഡന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

India

യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു; മരിച്ചത് സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി

India

2020 ദല്‍ഹി കലാപത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ ഹിന്ദുക്കളെ ലാക്കാക്കി ഗൂഢാലോചന നടത്തിയെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 11ന് തുടക്കം; ലോകം പന്താകാന്‍ ഇനി 50 നാള്‍

ലോകകപ്പ് കാണണോ? കീശ കീറും

മികച്ച യുവതാരം ലാമിന്‍ യമാല്‍; ലോറസ് തിളക്കത്തില്‍ അല്‍കരാസ്, സബലെങ്ക

മുംബൈ ഇന്ത്യന്‍സ് താരമായ വില്‍ ജാക്‌സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു

പ്രണവ് പ്രിന്‍സ് ഇന്ത്യന്‍ ടീമില്‍

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.