Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാമ്പത്തിക കാര്യങ്ങളില്‍ മികച്ച ഉദാഹരണം ഇന്ത്യ; ഡിജിറ്റല്‍ പേമെന്റില്‍ രാജ്യത്തിന്റെ പ്ലാറ്റ്‌ഫോം മാതൃകയാക്കണമെന്ന് ബില്‍ഗേറ്റ്‌സ്

ഇന്ത്യയുടേതിന് സമാനമായി സാമ്പത്തിക കാര്യ നവീനതകള്‍ മറ്റ് രാജ്യങ്ങള്‍ കൊണ്ടുവരണം. ഓപ്പണ്‍ സോഴ്‌സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത്തരം സംവിധാനങ്ങള്‍ കൊണ്ടുവരുന്നത് രാജ്യങ്ങള്‍ക്ക് ഗുണകരമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2020, 02:13 pm IST
inIndia

സിംഗപ്പൂര്‍: ഡിജിറ്റല്‍ പേമെന്റില്‍ ഇന്ത്യയുടെ പ്ലാറ്റ്‌ഫോം മികച്ചത്. കോവിഡ് മഹാമാരിക്കിടെ പാവപ്പെട്ടവരിലേക്ക് സഹായമെത്തിക്കാനും ചെലവുകള്‍ കുറയ്‌ക്കാനും സര്‍ക്കാരിന്റെ ഈ തീരുമാനം സഹായിച്ചെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്. സാമ്പത്തിക കാര്യങ്ങളില്‍ ഇന്ത്യയാണ് മികച്ച ഉദാഹരണം. സിംഗപ്പൂരില്‍ നടന്ന ഫിന്‍ടെക് ഫെസ്റ്റിവലില്‍ വെര്‍ച്വലായി പങ്കെടുത്ത് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.  

ഇന്ത്യയുടേതിന് സമാനമായി സാമ്പത്തിക കാര്യ നവീനതകള്‍ മറ്റ് രാജ്യങ്ങള്‍ കൊണ്ടുവരണം. ഓപ്പണ്‍ സോഴ്‌സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത്തരം സംവിധാനങ്ങള്‍ കൊണ്ടുവരുന്നത് രാജ്യങ്ങള്‍ക്ക് ഗുണകരമാണ്. ബില്‍ഗേറ്റ്‌സ് ആന്‍ഡ് മിലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ഇതിനായി പ്രവര്‍ത്തിച്ചു വരികയാണ്. ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഡാറ്റബേസും ഏത് ബാങ്കില്‍ നിന്നും സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനില്‍ നിന്നും പണം അയയ്‌ക്കാന്‍ കഴിയുന്ന സംവിധാനവും ഇതില്‍ ഉള്‍പ്പെടും. കുറഞ്ഞ ചെലവില്‍ പാവപ്പെട്ടവരിലേക്ക് സഹായങ്ങള്‍ എത്തിക്കാന്‍ ഇന്ത്യയ്‌ക്ക് ഇതിലൂടെ സാധിച്ചിട്ടുണ്ട്.  

ചൈനയല്ലാതെ മറ്റൊരു രാജ്യത്തെക്കുറിച്ച് ഇപ്പോള്‍ പഠിക്കുകയാണെങ്കില്‍ ഇന്ത്യയിലേക്കു നോക്കണം. വലിയ രീതിയിലാണ് ഇന്ത്യയില്‍ മാറ്റം സംഭവിക്കുന്നത്. 2016ല്‍ നോട്ട് നിരോധനത്തിനുശേഷമാണ് ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്ക് ഇന്ത്യയില്‍ ഇത്രയധികം സ്വീകാര്യത കൈവന്നത്. യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യുപിഐ) വന്നതോടെ സ്മാര്‍ട്‌ഫോണ്‍ ഉപയോഗം വര്‍ധിക്കുകയും വയര്‍ലസ് ഡേറ്റാ നിരക്കുകള്‍ ലോകത്തെ ഏറ്റവും താഴ്ന്ന നിലയിലാകുകയും ചെയ്തു. രാജ്യത്തിന്റെ യുപിഐ പ്ലാറ്റ്‌ഫോം ഫെയ്‌സ്ബുക്, ആമസോണ്‍, വാള്‍മാര്‍ട്ട്, പേടിഎം തുടങ്ങി ഏതു കമ്പനിക്കും ഉപയോഗിക്കാമെന്ന നിബന്ധനയും ഇന്ത്യ വച്ചതോടെ യൂസര്‍ ഫീ ഇല്ലാതെ എല്ലാ സേവനങ്ങള്‍ക്കും യുപിഐ ഉപയോഗിക്കാനായെന്നും ബില്‍ഗേറ്റ്‌സ് അറിയിച്ചു.  

അതേസമയം കൊറോണ വൈറസിനെ അടുത്ത വര്‍ഷത്തോടെ പ്രതിരോധിക്കാന്‍ സാദിക്കും. 2021 ആദ്യപാദത്തില്‍ കോവിഡിനെ തുരത്താന്‍ ആറ് ചികിത്സാരീതികളെങ്കിലും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ വാക്‌സീനുകള്‍ ആര്‍ക്കൊക്കെ ലഭിക്കണമെന്ന തീരുമാനം സമ്പന്ന രാജ്യങ്ങള്‍ എടുക്കരുത്. ഇക്കാരണത്താലാണ് തന്റെ ഫൗണ്ടേഷന്‍ ആഗോള മരുന്നു നിര്‍മാതാക്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായും ഫൗണ്ടേഷന്‍ സഹകരിക്കുന്നു. താരതമ്യേന ന്യായമായ വിലയില്‍ ആവശ്യമുള്ള ഡോസ് മരുന്ന് ഉറപ്പാക്കാനാണ് ഫൗണ്ടേഷന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Tags: indiamodiകേന്ദ്ര സര്‍ക്കാര്‍digitalമൈക്രോ സോഫ്റ്റ്ബില്‍ഗേറ്റ്സ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

പുതിയ വാര്‍ത്തകള്‍

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.