Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാധാരണക്കാരന്റെ നീറുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കി ബിജെപിയുടെ സൗമ്യമുഖം; പി.കെ. കൃഷ്ണദാസ് തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ്

രാവിലെ ഒന്‍പതരയോടെ ആലപ്പുഴയില്‍ നിന്ന് വാഹനത്തില്‍ കാവാലത്തേക്ക്. കൂടെ കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് വി. ശ്രീജിത്തുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2020, 04:40 pm IST
in Kerala

ആലപ്പുഴ: സാധാരണക്കാരില്‍ ഒരുവനായി, അവരുടെ നീറുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കി, വികസന പ്രതീക്ഷകള്‍ പങ്കുവച്ച് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് ബിജെപി ദേശിയ നിര്‍വാഹക സമിതിയംഗം പി. കെ. കൃഷ്ണദാസ്. രാപകല്‍ ഭേദമന്യേ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ് ബിജെപിയുടെ സൗമ്യമുഖം.  

ഇന്നലെ കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളിലായിരുന്നു കൃഷ്ണദാസിന്റെ പ്രചാരണ പരിപാടികള്‍. രാവിലെ ഒന്‍പതരയോടെ ആലപ്പുഴയില്‍ നിന്ന് വാഹനത്തില്‍ കാവാലത്തേക്ക്. കൂടെ കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് വി. ശ്രീജിത്തുമുണ്ട്. ഉള്‍വഴികള്‍ താണ്ടി തട്ടാശേരി കടവിലെത്തി. രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വഴികാട്ടാനെത്തി. കുട്ടനാട്ടിലെ യാത്രാദുരിതം വ്യക്തമാകുന്നതായിരുന്നു ഈ യാത്ര. അവിടെ ജങ്കാറില്‍ ആറു കടന്ന് കാവാലം എട്ടാം വാര്‍ഡില്‍  പഞ്ചായത്ത് കണ്‍വന്‍ഷന്‍ സ്ഥലത്തേക്ക്. തട്ടാശേരി കടവില്‍ പാലം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ജനകീയ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ സ്ഥലമേറ്റെടുപ്പ് നടപടികള്‍ ആരംഭിച്ചെങ്കിലും, പാലം എന്ന് യാഥാര്‍ത്ഥ്യമാകുമെന്ന് യാതൊരു വ്യക്തതയുമില്ല. പഞ്ചായത്ത് സംയോജകന്‍ പി.ആര്‍. ജോഷി അദ്ദേഹത്തെ സ്വീകരിച്ച് യോഗവേദിയിലെത്തിച്ചു.  

ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീവത്സന്‍, ബിഡിജെഎസ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി. മുരുകന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹൃദ്യമായ സ്വീകരണം. തുടര്‍ന്ന് ദീര്‍ഘയാത്രയുടെ ക്ഷീണമൊന്നുമില്ലാതെ പ്രസംഗം. ഏതാനും മിനിറ്റുകള്‍ മാത്രമേ പ്രസംഗിച്ചൊള്ളൂ,  കാര്യമാത്ര പ്രസക്തമായിരുന്നു. ഇടതിന്റെ അധോലോക രാഷ്‌ട്രീയവും, യുഡിഎഫിന്റെ അധമ രാഷ്‌ട്രീയവും ചൂണ്ടിക്കാട്ടിയപ്പോള്‍ സദസ്സില്‍ നിന്ന് കൈയടി, നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഒന്നൊന്നായി എണ്ണി പറയുകയും, അവ ജനങ്ങളിലെത്തിക്കേണ്ടത് നിങ്ങളാണെന്ന് പ്രവര്‍ത്തകരെ ഉപദേശിക്കാനും അദ്ദേഹം  തയ്യാറായി. കാവാലം പഞ്ചായത്ത് ഭരണം ലഭിച്ചതിന്റെ ആഹ്ലാദ പ്രകടനത്തിന് താനെത്തുമെന്ന് ഉറപ്പു നല്‍കിയാണ് അവിടെ നിന്ന് മടങ്ങിയത്.  

വാലടി, കിടങ്ങറ, മുട്ടാര്‍ വഴി ഇനി തലവടിയിലേക്ക്. ബിജെപിക്ക് ഏറെ സ്വാധീനമുള്ള പ്രദേശമായ ഇവിടെ പഞ്ചായത്തംഗങ്ങള്‍ പാര്‍ട്ടിക്കുണ്ട്. രണ്ടിടത്ത് രണ്ടാം സ്ഥാനത്തും എത്തിയിരുന്നു. എട്ടാം വാര്‍ഡ് മാണത്തറയിലെ കുടുംബയോഗമാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ പരിപാടി. അമ്മമാരും, യുവതികളും അടക്കം നിരവധി ആളുകളാണ് യോഗത്തില്‍ പങ്കെടുത്തത്. കുടിവെള്ള ക്ഷാമത്തിന് പരിഹാരം എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ ഉറപ്പെന്ന് കൃഷ്ണദാസിന്റെ വാഗ്ദാനം. വരുന്ന വഴി മുട്ടാറില്‍ കുടിവെള്ളത്തിനായി പൊതുടാപ്പ് തുറന്നപ്പോള്‍ വരുണ ഭഗവാന് പകരം, വായുഭഗവാനാണ് വന്നതെന്ന് അദ്ദേഹം തമാശയായാണ് അവതരിപ്പിച്ചതെങ്കിലും കുറിക്കു കൊള്ളുന്നതായി.  

ഇടതു-വലതു മുന്നണി നേതാക്കള്‍ ജയിലിലേക്കും, ബിജെപിക്കാര്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തിലേക്കും എന്നതാണ് സംഭവിക്കാന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞത് നിറഞ്ഞ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തി, അവരെ ജയിപ്പിക്കേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തി ചെറിയ പ്രസംഗം അവസാനിപ്പിച്ചു. എന്‍ഡിഎ പഞ്ചായത്തിനായി തയാറാക്കിയ വികസനരേഖയും പ്രകാശനം ചെയ്തു. അപ്പോഴേക്കും സമയം ഉച്ച പന്ത്രണ്ടര കഴിഞ്ഞു. പന്ത്രണ്ട് മണിക്ക് ആലപ്പുഴയില്‍ പത്രസമ്മേളനം പറഞ്ഞിരുന്നതാണെന്ന് ഓര്‍മ്മപ്പെടുത്തിയതോടെ ആലപ്പുഴയ്‌ക്ക് മടക്കം. വൈകിയതിന് ക്ഷമാപണം നടത്തി പത്രസമ്മേളനം. 

 ഉച്ചഭക്ഷണം തയാറാക്കിയിരിക്കുന്നത് ചേര്‍ത്തല നഗരത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പ്രേംകുമാറിന്റെ വീട്ടിലാണ്. അര മണിക്കൂര്‍ യാത്ര ചെയ്ത് അവിടെയെത്തി ഊണ് കഴിച്ചു. വിശ്രമമില്ല അവിടെ നിന്ന് പട്ടണക്കാട് വെട്ടയ്‌ക്കലിലെ പൊതുയോഗ വേദിയിലേക്ക്, തുടര്‍ന്ന് അരീപ്പറമ്പിലെ യോഗം. ഇതിനിടെ ചേര്‍ത്തല നഗരസഭയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കാനും അദ്ദേഹം തയാറായി. തിരികെ  പാതിരപ്പള്ളിയിലും, മംഗലത്തിലും കുടുംബസംഗമം, അവിടെ നിന്ന് ഹരിപ്പാട് പൊതുസമ്മേളനം, അപ്പോഴേക്കും നേരം വൈകി. നേതാക്കളുമായി ബന്ധപ്പെട്ട് പിറ്റേന്നത്തെ പ്രചാരണത്തിന്റെ വിവരങ്ങള്‍ തിരക്കിയ ശേഷമാണ് രാത്രിഭക്ഷണത്തിനും, വിശ്രമത്തിനുമായി മടങ്ങിയത്.

Tags: തദ്ദേശഭരണ തെരഞ്ഞെടുപ്പ്pk krishnadasbjpelectionkrishnadas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Kerala

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.