Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വിരലില്‍ മഷി പുരട്ടരുത്…വോട്ട് ചെയ്യാന്‍ രാജന്‍ റെഡി

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തപ്പോഴാണ് രാജന്റെ ചൂണ്ടുവിരലിന് ചൊറിച്ചിലും അസ്വസ്ഥതകളുമുണ്ടായത്. ആദ്യം കാര്യമാക്കിയില്ലെങ്കിലും ഒരാഴ്ച കഴിഞ്ഞപ്പോള്‍ ചൊറിച്ചില്‍ കൂടി വിരലിന്റെ അറ്റത്തെ തൊലി അടര്‍ന്നു. ഡോക്ടറെ കണ്ട് ചികിത്സ തേടിയെങ്കിലും ഭേദമായില്ല. ഇതേ തുടര്‍ന്ന് മറ്റൊരു ഡോക്ടറെ കണ്ടു. ഗുളികയും ഓയില്‍മെന്റുമായി കുറേനാള്‍ ചികിത്സ നടത്തിയതിനു ശേഷമാണ് രോഗം മാറിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2020, 10:48 am IST
inThrissur

തൃശൂര്‍: തെരഞ്ഞെടുപ്പ് അടുത്തതോടെ മണലൂര്‍ സ്വദേശി പി.ആര്‍ രാജന്‍ ടെന്‍ഷനിലാണ്. വോട്ടവകാശം കിട്ടിയതു മുതല്‍ ഇതുവരെ ഇദ്ദേഹം വോട്ടു മുടക്കിയിട്ടില്ല. ഇത്തവണ 10ന് വോട്ട് ചെയ്യാന്‍ പോളിങ് ബൂത്തിലേക്ക് പോകണം. വിരലില്‍ നീല മഷി പുരട്ടുന്ന കാര്യം ആലോചിക്കുമ്പോഴാണ് 79-കാരനായ രാജന് ആശയക്കുഴപ്പം. വോട്ട് ചെയ്യുമ്പോള്‍ ചൂണ്ടു വിരലില്‍ മഷി പുരട്ടുന്നത് അലര്‍ജിയാണെന്നതാണ് ആശങ്കയുടെ കാരണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തപ്പോഴാണ് രാജന്റെ ചൂണ്ടുവിരലിന് ചൊറിച്ചിലും അസ്വസ്ഥതകളുമുണ്ടായത്. ആദ്യം കാര്യമാക്കിയില്ലെങ്കിലും ഒരാഴ്ച കഴിഞ്ഞപ്പോള്‍ ചൊറിച്ചില്‍ കൂടി വിരലിന്റെ അറ്റത്തെ തൊലി അടര്‍ന്നു. ഡോക്ടറെ കണ്ട് ചികിത്സ തേടിയെങ്കിലും ഭേദമായില്ല. ഇതേ തുടര്‍ന്ന് മറ്റൊരു ഡോക്ടറെ കണ്ടു. ഗുളികയും ഓയില്‍മെന്റുമായി കുറേനാള്‍ ചികിത്സ നടത്തിയതിനു ശേഷമാണ് രോഗം മാറിയത്.

 കഴിഞ്ഞ ഏപ്രിലില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് രാജന്‍ ആശയക്കുഴപ്പത്തിലായി. വോട്ടു ചെയ്താല്‍ വീണ്ടും രോഗം വരുമെന്ന് പേടിച്ചു. അതിനിടെ ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയാല്‍ മഷി പുരട്ടാതെ വോട്ടു ചെയ്യാന്‍ കഴിയുമെന്ന വിവരം കിട്ടി. ഇതേ തുടര്‍ന്ന് തിരഞ്ഞെടുപ്പിന് തലേദിവസം തൃശൂര്‍ ജനറല്‍ ആശുപത്രിയിലെത്തി ചികിത്സ തേടി. രാജന് വോട്ടിങ് മഷി അലര്‍ജിയാണെന്നും ചികിത്സയിലാണെന്നും പരിശോധനകള്‍ക്കു ശേഷം ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. പിന്നീട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി മണലൂര്‍ സെന്റ് തെരേസാസ് കോണ്‍വെന്റ് സ്‌കൂളിലെ പോളിങ് ബൂത്തിലെത്തി. പോളിങ്് ഓഫീസര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശേഷം കാര്യം പറഞ്ഞു. തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ബൂത്ത് ഏജന്റുമാരുടെയും അനുമതിയോടെ വോട്ട് ചെയ്തു. എല്ലാവരും മഷിപുരട്ടിയ വിരലുമായി പോളിങ് ബൂത്ത് വിടുമ്പോള്‍ രാജന്‍ വ്യത്യസ്തനായി മടങ്ങി. 12 വര്‍ഷം മുന്‍പ് വെയിലേറ്റ് കൈകള്‍ക്ക് കറുപ്പ് നിറം വന്നിരുന്നു. ആയുര്‍വേദമരുന്ന് കഴിച്ച് കിടത്തി ചികിത്സ നടത്തിയാണ് മാറ്റിയത്. ഇതിനു ശേഷം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനാണ് അലര്‍ജി വീണ്ടും വില്ലനായതെന്ന് രാജന്‍ പറയുന്നു.

 നിയമം ലംഘിക്കണമെന്ന് തനിക്ക് യാതൊരു നിര്‍ബന്ധവുമില്ല. വിരലില്‍ മഷി പുരട്ടരുതെന്ന് താന്‍ പറയുന്നത് അലര്‍ജി കൊണ്ടാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് വീട്ടിലെത്തുന്ന സ്ഥാനാര്‍ത്ഥികള്‍ വോട്ടു ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുമ്പോള്‍ ഇദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയാണ്. ‘വിരലില്‍ മഷി പുരട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് തന്നാല്‍ ചെയ്യാം’.  മഷിയുടെ അലര്‍ജിയുള്ളവര്‍ക്ക് വൈകീട്ട് 5ന് ശേഷം വോട്ട് രേഖപ്പെടുത്താന്‍ അനുവാദം നല്‍കണമെന്നാണ് രാജന്റെ ആവശ്യം. ഇലക്‌ട്രോണിക്‌സ് യുഗത്തില്‍ വിരലില്‍ മഷി പുരട്ടുന്ന പഴഞ്ചന്‍ രീതി മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. റേഷന്‍കാര്‍ഡില്‍ പേരുള്ളവര്‍ വിരല്‍ പതിച്ചാല്‍ റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്നതുപോലെ വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ വിരല്‍ അമര്‍ത്തിയാലേ വോട്ടിങ് മെഷീനിലെ ബട്ടണ്‍ പ്രവര്‍ത്തിക്കൂ എന്ന രീതി നടപ്പാക്കണമെന്നാണ് രാജന്റെ അഭിപ്രായം. ഒരു രാഷ്‌ട്രീയപാര്‍ട്ടിയുടെയും അനുഭാവിയല്ലാത്ത ഇദ്ദേഹം എല്ലാ പത്രങ്ങളും വാരികകളും സ്ഥിരമായി വായിക്കും. പത്രങ്ങളില്‍ പ്രതികരണക്കുറിപ്പുകളും എഴുതാറുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഷിയടയാളമില്ലാതെ സമ്മതിദാനവകാശം വിനിയോഗിച്ചതു പോലെ ഇത്തവണയും വോട്ട് രേഖപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് ഈ മുതിര്‍ന്ന വോട്ടര്‍.

Tags: electionവോട്ട്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.