Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

മതന്യൂനപക്ഷങ്ങള്‍ ദേശീയ മുഖ്യധാരയിലേക്ക്

മതം ഭിന്നിപ്പിക്കാനുള്ളതല്ല, ഒന്നിപ്പിക്കുന്നതിനാവണം. ഈ സത്യം മനസ്സിലാക്കുന്നവര്‍ ദേശീയ മുഖ്യധാരയുമായി ഐക്യം പ്രഖ്യാപിക്കുന്നത് സ്വാഭാവികം. ഇതിന്റെ സദ്ഫലങ്ങള്‍ക്കുവേണ്ടി നമുക്ക് കാത്തിരിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2020, 05:38 am IST
inEditorial

എല്ലാവരെയും എല്ലാക്കാലവും വിഡ്ഢികളാക്കാന്‍ കഴിയില്ലെന്ന് പറയാറുണ്ടല്ലോ. മതന്യൂനപക്ഷങ്ങളുടെ മനോഭാവത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റം കാണുമ്പോള്‍ ഓര്‍മ വരുന്നതും ഈ ചൊല്ലാണ്. മതന്യൂനപക്ഷ വിഭാഗങ്ങള്‍ സംഘടിതരാണ് എന്ന കാരണത്താല്‍ അവരുള്‍പ്പെടുന്ന വോട്ടുബാങ്കിന്റെ പിന്തുണയാര്‍ജിക്കുന്നതിനുവേണ്ടി തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാനും കുപ്രചാരണങ്ങള്‍ നടത്താനും കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും കാലങ്ങളായി പരസ്പരം മത്സരിക്കുകയായിരുന്നു. ഹിന്ദുത്വ- ദേശീയ പ്രസ്ഥാനങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയുള്ള ഈ വിഭാഗീയ രാഷ്‌ട്രീയം യഥാര്‍ത്ഥത്തില്‍ മതന്യൂനപക്ഷങ്ങളുടെ ഉത്തമ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതായിരുന്നില്ല. കേരളത്തിലെ മുന്നണി രാഷ്‌ട്രീയം ഇതിന്റെ ഒരു പരീക്ഷണശാല തന്നെയായിരുന്നു. പ്രാദേശികവും ദേശീയവും ആഗോളവുമായ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി മതന്യൂനപക്ഷങ്ങളില്‍ ഒരേസമയം അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും അമര്‍ഷം നിറയ്‌ക്കുകയും ചെയ്തിട്ടുള്ളതിന്റെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. കേരളത്തിന്റെ കാര്യമെടുത്താല്‍ 1972 ലെ തലശ്ശേരി കലാപത്തെക്കുറിച്ച് അന്വേഷിച്ച വിതയത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെ കണ്ണോടിക്കുന്നവര്‍ക്ക് ഒരു വസ്തുത ബോധ്യമാവും. പലപ്പോഴും ന്യൂനപക്ഷ സംരക്ഷകര്‍ ചമയുന്ന ഇടതുപാര്‍ട്ടികള്‍ അവരെ മതപരമായിത്തന്നെ ദ്രോഹിക്കുന്നു. തലശ്ശേരി കലാപം ഇത് കാട്ടിത്തരുന്നുണ്ട്.

ദേശീയതലത്തില്‍ മുസ്ലിങ്ങളെ മാത്രമല്ല, മതന്യൂനപക്ഷങ്ങളെ ഒന്നടങ്കം വഴിതെറ്റിക്കാന്‍ ഉപയോഗിച്ച ഒന്നാണ് രാമജന്മഭൂമി പ്രശ്‌നം. ആ പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് ഹിന്ദുത്വ-ദേശീയ സംഘടനകള്‍ തുടക്കം മുതല്‍ ആഗ്രഹിച്ചതും ശ്രമിച്ചതും. മുസ്ലിങ്ങളിലെ വിവേകമതികളായ ഒരു വിഭാഗവും ഇങ്ങനെ ചിന്തിച്ചവരാണ്. പക്ഷേ ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരമുണ്ടായാല്‍ സാമുദായിക മൈത്രി ശക്തിപ്പെടുമെന്നും, ഭിന്നിപ്പിച്ച് മുതലെടുക്കാനുള്ള അവസരം നഷ്ടമാകുമെന്നും ചിന്തിച്ച ‘ന്യൂനപക്ഷ പ്രേമികള്‍’ വെറുപ്പിന്റെ രാഷ്‌ട്രീയം പ്രചരിപ്പിച്ച് സമുദായങ്ങള്‍ക്കിടയില്‍ മതിലുകള്‍ കെട്ടിപ്പൊക്കുകയായിരുന്നു. കോടതിക്കു പുറത്ത് വിജയത്തിലേക്കു നീങ്ങേണ്ടിയിരുന്ന സംഭാഷണങ്ങളും മധ്യസ്ഥ ശ്രമങ്ങളും ഇക്കൂട്ടര്‍ തുടക്കത്തിലെ അട്ടിമറിച്ചു. ഒടുവില്‍ കോടതിയില്‍നിന്നുപോലും രമ്യമായ പരിഹാരമുണ്ടാവുന്നത് തടയാന്‍ ശ്രമം നടന്നു. വൈകിയാണെങ്കിലും പരമോന്നത നീതിപീഠം വിധി പറഞ്ഞപ്പോള്‍ സമൂഹം അത് തുറന്ന മനസ്സോടെ സ്വീകരിക്കുകയും ചെയ്തു. ചില അയല്‍രാജ്യങ്ങളില്‍നിന്ന് മതപരമായ പീഡനം മൂലം പലായനം ചെയ്യുന്നവര്‍ക്ക് പൗരത്വം നല്‍കുന്ന നിയമഭേദഗതിക്കെതിരായ പ്രക്ഷോഭവും അങ്ങേയറ്റം തെറ്റിദ്ധാരണാജനകമായിരുന്നു. ഭാരതത്തിലെ ഒരൊറ്റയാളുടെ പോലും പൗരത്വം നഷ്ടപ്പെടുത്തുന്നതല്ലാതിരുന്നിട്ടും ഈ നിയമം മുസ്ലിം വിരുദ്ധമായി ചിത്രീകരിക്കപ്പെട്ടു. ചില ശിഥിലീകരണ ശക്തികള്‍ മതപരമായ ധ്രുവീകരണത്തിലൂടെ രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയായിരുന്നു. എല്ലാവര്‍ക്കും നീതി, ആരോടുമില്ല പ്രീണനം എന്ന തത്വത്തില്‍ വിശ്വസിക്കുന്നതാണ് ബിജെപിയുടെ പാരമ്പര്യം. മതത്തിന്റെ പേരിലുള്ള വിഘടനവാദത്തെയും, എല്ലാത്തരം മതാധിപത്യങ്ങളെയും ഈ പാര്‍ട്ടി എതിര്‍ക്കുകയും ചെയ്യുന്നു.

ഹിന്ദുത്വ-ദേശീയ പ്രസ്ഥാനങ്ങളെക്കുറിച്ച് രാഷ്‌ട്രീയ പ്രതിയോഗികള്‍ ബോധപൂര്‍വം സൃഷ്ടിച്ച മുന്‍വിധികള്‍ മതന്യൂനപക്ഷങ്ങള്‍ ഇപ്പോള്‍ കയ്യൊഴിയുകയാണ്. സര്‍വാശ്ലേഷിയായ സനാതന ധര്‍മത്തിന്റെ മഹത്വത്തെക്കുറിച്ചും, സമകാലിക വിഷയങ്ങളില്‍ അതിന്റെ പ്രസക്തിയെക്കുറിച്ചും ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഹൃദയത്തിന്റെ ഭാഷയില്‍ ആവര്‍ത്തിച്ച് സംസാരിക്കുന്നത് ഇതിലേക്ക് നയിച്ച ഘടകങ്ങളിലൊന്നാണ്. സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപനം സാര്‍ത്ഥകമാക്കുന്ന ഭരണം  വന്‍തോതില്‍ മതന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടിയിരിക്കുന്നു. ജനസംഖ്യയില്‍ മുസ്ലിങ്ങള്‍ ഗണ്യമായ സംസ്ഥാനങ്ങളില്‍ ബിജെപി നേടുന്ന തെരഞ്ഞെടുപ്പു വിജയങ്ങള്‍ ഇതിന് തെളിവാണ്. ഗോവയിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ക്രൈസ്തവ ജനവിഭാഗങ്ങള്‍ ബിജെപിക്കൊപ്പമാണ്. സംസ്‌കാരത്തിന്റെയും ജനക്ഷേമത്തിന്റെയും സാമൂഹ്യ നീതിയുടെയും  സുഗന്ധമുള്ള ഈ കാറ്റ് കേരളത്തിലും വീശിത്തുടങ്ങിയിരിക്കുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി-എന്‍ഡിഎ സ്ഥാനാര്‍ത്ഥികളില്‍ 400 ലേറെ പേര്‍ മതന്യൂനപക്ഷങ്ങളില്‍പ്പെടുന്നവരാണ്. ഇതില്‍തന്നെ 117 പേര്‍ മുസ്ലിങ്ങളും 12 പേര്‍ മുസ്ലിം വനിതകളുമാകുമ്പോള്‍ ചിത്രം വ്യക്തമാണ്. മതം ഭിന്നിപ്പിക്കാനുള്ളതല്ല, ഒന്നിപ്പിക്കുന്നതിനാവണം. ഈ സത്യം മനസ്സിലാക്കുന്നവര്‍ ദേശീയ മുഖ്യധാരയുമായി ഐക്യം പ്രഖ്യാപിക്കുന്നത് സ്വാഭാവികം. ഇതിന്റെ സദ്ഫലങ്ങള്‍ക്കുവേണ്ടി നമുക്ക് കാത്തിരിക്കാം.

Tags: 2020
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

World

ബൈഡന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

India

യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു; മരിച്ചത് സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി

India

2020 ദല്‍ഹി കലാപത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ ഹിന്ദുക്കളെ ലാക്കാക്കി ഗൂഢാലോചന നടത്തിയെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.