Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഈശ്വരന്‍ ഒന്നോ, പലതോ?

അമ്മയോടൊപ്പം

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Nov 30, 2020, 04:59 pm IST
inKerala

മക്കളേ,

ഹിന്ദുമതത്തില്‍ അനേകം ദൈവങ്ങളെ ആരാധിക്കുന്നുണ്ടല്ലോ. ‘യഥാര്‍ത്ഥത്തില്‍ ഒന്നിലധികം ഈശ്വരന്‍ ഉണ്ടോ?’, എന്നു പലരും ചോദിക്കാറുണ്ട്.  ഈശ്വരന്‍ ഒന്നേ ഉള്ളു എന്നാണ് ഹിന്ദുമതത്തിന്റെ അഥവാ സനാതന ധര്‍മ്മത്തിന്റെ നിലപാട്. എന്നു മാത്രമല്ല, ഈശ്വരനില്‍നിന്ന് അന്യമായി പ്രപഞ്ചത്തില്‍ ഒന്നുംതന്നെ ഇല്ല എന്നും, എല്ലാമായിത്തീര്‍ന്നിരിക്കുന്നത് അവിടുന്നുതന്നെയാണെന്നും ഹിന്ദുമതം പ്രഖ്യാപിക്കുന്നു.  

ഈശ്വരന് പ്രത്യേകിച്ച് ഒരു രൂപമോ നാമമോ ഇല്ല. ‘നാമരൂപരഹിതമായ അഖണ്ഡചൈതന്യമാണ് ഈശ്വരന്‍’ എന്നാണ് ഹിന്ദുമതത്തിന്റെ കാഴ്ചപ്പാട്. അതിനാല്‍ ഈശ്വരനെ ഇന്ന പേരു ചൊല്ലി മാത്രമേ വിളിക്കാവൂ എന്നോ അവിടുത്തെ പ്രാപിക്കാന്‍ ഏതെങ്കിലും പ്രത്യേകമാര്‍ഗത്തിലൂടെ മാത്രമേ സാധിക്കൂ എന്നോ സനാതനധര്‍മ്മം പറയുന്നില്ല.  

ഈശ്വരന്‍ നാമത്തിനും രൂപത്തിനും അതീതനാണെങ്കിലും ഭക്തനെ അനുഗ്രഹിക്കുവാന്‍ അവിടുത്തേക്ക് ഏതുരൂപവും സ്വീകരിക്കാം, എത്ര ഭാവങ്ങള്‍ വേണമെങ്കിലും കൈക്കൊള്ളാം. കാറ്റ് ഇളംതെന്നലായി വരാം, ശക്തിയായി വീശാം, വേണമെങ്കില്‍ കൊടുങ്കാറ്റായി ആഞ്ഞടിക്കാം. ആ കാറ്റിനെയും നിയന്ത്രിക്കുന്ന സര്‍വ്വേശ്വരന് ഏതു ഭാവമാണു സ്വീകരിക്കുവാന്‍ കഴിയാത്തത്. അങ്ങനെ ഒരേ സര്‍വ്വേശ്വരന്‍ തന്നെ ശിവന്‍, വിഷ്ണു, ഗണപതി, മുരുകന്‍, ദുര്‍ഗ്ഗ, സരസ്വതി, കാളി തുടങ്ങി പല ഭാവങ്ങളിലും പല രൂപങ്ങളിലും ആരാധിക്കപ്പെടുന്നു. ഒരു നടന്‍ എത്ര വേഷങ്ങള്‍ കെട്ടിയാടിയാലും ആള്‍ ഒന്നുതന്നെയല്ലെ. അതുപോലെ നാമരൂപങ്ങള്‍ പലതാണെങ്കിലും എല്ലാമായും പ്രകടമാകുന്നത് ഒന്നാണ്. ശിവനും വിഷ്ണുവും ദേവിയും എല്ലാം ഒരേ ഈശ്വരചൈതന്യത്തിന്റെ വിവിധഭാവങ്ങള്‍ തന്നെ.

ഈശ്വരരൂപങ്ങള്‍ മാത്രമല്ല, പ്രപഞ്ചം മുഴുവനും അടിസ്ഥാനപരമായി ഒരേ സത്ത തന്നെ. ഒരേ തടി കൊണ്ട് ആനയെയും ഒട്ടകത്തിനെയും കടുവയെയും മറ്റും ഉണ്ടാക്കാറുണ്ട്. സത്യത്തില്‍ അതിലെല്ലാമുള്ളത് തടി മാത്രമാണ്. അതുപോലെ ഒരേ ഈശ്വരചൈതന്യംതന്നെ നാനാരൂപത്തിലുള്ള പ്രപഞ്ചമായി വിളങ്ങുന്നു. എല്ലാത്തിനും ആധാരമായ ആ ഏകദൈവത്തെയാണ് നമ്മള്‍ സാക്ഷാത്കരിക്കേണ്ടത്. ആ ശക്തി എങ്ങും നിറഞ്ഞുനില്ക്കുന്ന ചൈതന്യമാണ്. അതു നമ്മുടെ ഉള്ളിലുമുണ്ട്. നമ്മുടെ കണ്ണിലൂടെ കാണുന്നതും, ചെവിയിലൂടെ കേള്‍ക്കുന്നതും നാവിലൂടെ രുചിക്കുന്നതും  ആ ഒരുശക്തി തന്നെ. ശരിയായി സാധനാനുഷ്ഠാനംചെയ്തു മുന്നോട്ടുപോയാല്‍ ഏതൊരാള്‍ക്കും ഈ തത്ത്വം അനുഭവതലത്തില്‍ അറിയാന്‍ കഴിയും.

മനുഷ്യരുടെ അഭിരുചികള്‍ വ്യത്യസ്തങ്ങളാണ്. അവര്‍ ആര്‍ജ്ജിച്ച സംസ്‌കാരങ്ങളും വളര്‍ന്നുവന്ന സാഹചര്യങ്ങളും വ്യത്യസ്തങ്ങളാണ്. ഓരോ വ്യക്തിക്കും, അവനവന്റെ അഭിരുചിക്കും സംസ്‌കാരത്തിനും അനുസരിച്ചുള്ള മാര്‍ഗ്ഗമാണാവശ്യം. അതിനാല്‍ ഏതൊരാള്‍ക്കും ഈശ്വരനെ ഏതു ഭാവത്തിലും ഏതു രൂപത്തിലും ആരാധിക്കുവാനുള്ള സ്വാതന്ത്ര്യം ഹിന്ദുമതം നല്‍കുന്നു. അങ്ങനെയാണു ഹിന്ദുമതത്തില്‍ വ്യത്യസ്തങ്ങളായ ഈശ്വരസങ്കല്പങ്ങളും വ്യത്യസ്തമാര്‍ഗ്ഗങ്ങളും ഉടലെടുത്തത്.  

അടിസ്ഥാനപരമായ ശക്തി അഥവാ ചൈതന്യം ഒന്നുതന്നെ എന്ന് ബോധിച്ചാല്‍ ശിവനെ ആരാധിച്ചാല്‍ വിഷ്ണു കോപിക്കും, കൃഷ്ണനെ ആരാധിച്ചാല്‍ ഗണപതിക്ക് ഇഷ്ടപ്പെടില്ല എന്നൊന്നും ഭയക്കേണ്ടതില്ല. ആത്യന്തികമായി എല്ലാം ഒന്നുതന്നെ എന്ന് ദൃഢമായി ബോധിക്കണം.

എന്നാല്‍ വ്യത്യസ്ത ഈശ്വരഭാവങ്ങളെ ആരാധിക്കുന്നത് അഭികാമ്യമല്ല. നമുക്ക് ഒരു ഇഷ്ടദേവത ഉണ്ടായിരിക്കണം. അത് ശിവനായാലും വിഷ്ണുവായാലും ദേവിയായാലും ആ ഇഷ്ടദേവതതന്നെയാണ് പരമാത്മാവ് അഥവാ ഈശ്വരന്‍ എന്നു കരുതണം. ആ ഇഷ്ടദേവനിലും ഇഷ്ടദേവന്റെ മന്ത്രത്തിലുംതന്നെ മനസ്സിനെ നിര്‍ത്തണം. പലയിടത്തായി കൊച്ചുകൊച്ചു കുഴികള്‍ തുരന്നാല്‍ ഫലമില്ല; ഒരിടത്തു കുഴിച്ചാല്‍ വെള്ളം കിട്ടും. അതുപോലെ വിഭിന്നദേവതകളെ മാറിമാറി പൂജിച്ചാല്‍ ആദ്ധ്യാത്മികപുരോഗതി പ്രയാസമാണ്. ഭക്തിമാര്‍ഗ്ഗത്തില്‍ മുന്നോട്ടുപോകണമെങ്കില്‍ നമ്മുടെ ഇഷ്ടദേവനെത്തന്നെ നിഷ്ഠയോടെ ആരാധിക്കണം. അതാണ് മനസ്സിന് ഏകാഗ്രതയും നമ്മുടെ സങ്കല്പത്തിനു ദൃഢതയും പകരുന്നത്.

ഈശ്വരന്‍ ഗുണാതീതനാണ്. എന്നാല്‍ ഗുണാതീതനായ ഈശ്വരനെ നമുക്കു സങ്കല്പിക്കാനും ആരാധിക്കാനും പ്രയാസമാണ്. അതിനാലാണ് നമ്മള്‍ അവിടുത്തെ സഗുണഭാവത്തില്‍ ആരാധിക്കുന്നത്. വെറ്റപ്പച്ച വേരോടുകൂടി  നീലമഷിയില്‍ വെച്ചിരുന്നാല്‍ അതിന്റെ നിറം നീലയായിത്തീരും. അതുപോലെ  നമ്മള്‍ ഏത് ഈശ്വരരൂപത്തെ  സങ്കല്പിച്ചു ധ്യാനിക്കുന്നുവോ ആ മൂര്‍ത്തിയുടെ ഗുണങ്ങള്‍ നമ്മളില്‍ വന്നുചേരുന്നു. അതോടൊപ്പം ആ ഇഷ്ടദേവത  പരമാത്മാവുതന്നെയെന്ന ദൃഢവിശ്വാസവും നമ്മള്‍ വളര്‍ത്തണം. അങ്ങനെ ഉപാസിക്കുമ്പോള്‍  ആദ്യം ഈശ്വരന്റെ  സഗുണഭാവത്തെയും പിന്നീട് നിര്‍ഗ്ഗുണഭാവത്തെയും നമ്മള്‍ സാക്ഷാത്ക്കരിക്കുന്നു.  രൂപധ്യാനത്തിലൂടെ ശരിയായി മുന്നോട്ടുപോയാല്‍ ഒടുവില്‍ നമ്മള്‍ അരൂപമായ ബ്രഹ്മത്തെ അഥവാ പരമാത്മാവിനെത്തന്നെയാണ് സാക്ഷാത്കരിക്കുന്നത്. നട്ടുച്ചയ്‌ക്കു നിഴല്‍ അപ്രത്യക്ഷമാകുന്നതുപോലെ ഏകാഗ്രതയുടെ പൂര്‍ണ്ണതയില്‍ സാധകന്‍ നിര്‍ഗുണത്തെത്തന്നെ സാക്ഷാത്കരിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.