Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിരവധി ഇടങ്ങളില്‍ വിമത സ്ഥാനാര്‍ത്ഥികള്‍: കണ്ണൂരില്‍ ആടിയുലഞ്ഞ് യുഡിഎഫ് പലയിടത്തും കെപിസിസിക്കും ഡിസിസിക്കും വെവ്വേറെ സ്ഥാനാര്‍ത്ഥികള്‍

നിരവധി ഇടങ്ങളില്‍ വിമത സ്ഥാനാര്‍ത്ഥികള്‍: കണ്ണൂരില്‍ ആടിയുലഞ്ഞ് യുഡിഎഫ്പലയിടത്തും കെപിസിസിക്കും ഡിസിസിക്കും വെവ്വേറെ സ്ഥാനാര്‍ത്ഥികള്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 26, 2020, 07:51 pm IST
in Kerala
congress

congress

കണ്ണൂര്‍: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ചിത്രം തെളിഞ്ഞതോടെ കണ്ണൂര്‍ ജില്ലയില്‍ കോര്‍പ്പറേഷനിലടക്കം വിവിധ ഭാഗങ്ങളില്‍ വിമതഭീഷണിയില്‍ ആടിയുലഞ്ഞ് യുഡിഎഫ്. ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനിലും നഗരസഭകളിലും ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലുമെല്ലാം നിരവധി വിമത സ്ഥാനാര്‍ത്ഥികളാണ് പത്രിക പിന്‍വലിക്കാനുളള സമയത്തിന് ശേഷവും മത്സര രംഗത്തുളളത്. ഒട്ടുമിക്ക വിമത സ്ഥാനാര്‍ത്ഥികളും ഔദ്യോഗിക യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തിയാണ് രംഗത്തുള്ളത്.

കെപിസിസി നിര്‍ദേശിച്ച സ്ഥാനാര്‍ഥികളെ കണ്ണൂരിലെ ഡിസിസി നേതൃത്വം വെട്ടിയത് സംബന്ധിച്ചും ജില്ലയിലെ യുഡിഎഫില്‍ പ്രതിസന്ധി ഉയര്‍ന്നിരിക്കുകയാണ്. കെപിസിസിക്ക് മുന്നേ ഡിസിസി നിശ്ചയിച്ച സ്ഥാനാര്‍ഥികള്‍ക്ക് പാര്‍ടി ചിഹ്നവും നല്‍കി. ഇതോടെ കെപിസിസി സ്ഥാനാര്‍ഥികള്‍ വിമതരായി മാറിയിരിക്കുകയാണ്. 

സ്വതന്ത്രവേഷത്തിലാണ് കെപിസിസി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നത്. ഏതാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്ന് തിരിച്ചറിയാതെ അണികള്‍ അങ്കലാപ്പിലായിരിക്കുകയുമാണ്. ഇരിക്കൂര്‍ ബ്ലോക്കിലെ നുച്യാട് ഡിവിഷന്‍, തലശേരി നഗരസഭയിലെ തിരുവങ്ങാട്, പയ്യാവൂര്‍ പഞ്ചായത്തിലെ കണ്ടകശേരി എന്നിവിടങ്ങളില്‍ ഡിസിസിക്കും കെപിസിസിക്കും വെവ്വേറെ സ്ഥാനാര്‍ഥികളാണ് വോട്ടുതേടുന്നത്. 

ഡിസിസി നേതൃത്വം കെപിസിസിയേക്കാള്‍ വലിയ അധികാര കേന്ദ്രമായത് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ശക്തമായ ചേരിതിരിവിന് കാരണമായിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് ചെമ്പിലോട് ഡിവിഷനില്‍ യുഡിഎഫിലെ മുസ്ലിംലീഗ് സ്ഥാനാര്‍ഥിക്കെതിരെ ലീഗ് മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിമത സ്ഥാനാര്‍ഥിയായി രംഗത്തുണ്ട്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 5 ഡിവിഷനിലാണ് യുഡിഎഫ് വിമതര്‍ ശക്തമായി രംഗത്തുള്ളത്. 

കാനത്തൂര്‍, തായത്തെരു, തെക്കീബസാര്‍, ആലിങ്കീല്‍, ചാലാട് എന്നിവിടങ്ങളിലാണ് വിമത സ്ഥാനാര്‍ത്ഥികള്‍ യുഡിഎഫിന് ഭീഷണിയായിരിക്കുന്നത്. ആലിങ്കീല്‍ ഡിവിഷനില്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ. രാഗേഷിനെതിരെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റും എംപിയുമായ കെ. സുധാകരന്റെ മരുമകന്‍ തന്നെ വിമതനായി വന്നിരിക്കുകയാണ്. വളപട്ടണം പഞ്ചായത്തിലാണെങ്കില്‍ കോണ്‍ഗ്രസും ലീഗും നേരിട്ടേറ്റുമുട്ടുകയാണ്.

ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ നുച്യാട് ഡിവിഷന്‍, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ കോളയാട് ഡിവിഷന്‍, തളിപ്പറമ്പ് നഗരസഭയിലെ പാളയാട് വാര്‍ഡ്, പൂക്കോത്ത്‌തെരു, നേതാജി എന്നീ വാര്‍ഡുകളിലും ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ വിമതരുണ്ട്. പയ്യന്നൂര്‍ നഗരസഭയിലും ചെറുപുഴ, നടുവില്‍, കീഴല്ലൂര്‍, കണിച്ചാര്‍, പേരാവൂര്‍ തുടങ്ങി നിരവധി പഞ്ചായത്തുകളിലും വിമതര്‍ പിന്മാറാതെ മത്സരരംഗത്ത് സജീവമായതോടെ യുഡിഎഫ് നേതൃത്വം കണ്ണൂരിലെ യുഡിഎഫ് നേതൃത്വവും അണികളും ഒരുപോലെ ആശയക്കുഴപ്പത്തിലാണ്.
 

Tags: kannurelectioncandidate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

India

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

Kerala

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

India

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

Kerala

കണ്ണൂരിൽ പരക്കെ മോഷണം: 7 കടകളിൽ കള്ളൻ കയറി

പുതിയ വാര്‍ത്തകള്‍

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

ഉത്തരാഖണ്ഡിൽ പുഷ്‌കർ ധാമി സർക്കാർ അഞ്ചുവർഷം കടക്കുന്നു; ജൻ ജൻ കീ സർക്കാർ രണ്ടാം ഘട്ടത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.