Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാസനകളെ ഉപേക്ഷിക്കാനുള്ള ഉപായം

വിവേകചൂഡാമണി 188

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Nov 24, 2020, 10:12 pm IST
inSamskriti

അടുത്ത 10 ശ്ലോകങ്ങളിലായി വാസനകളെ വെടിയാനുള്ള ഉപായങ്ങളെ ചര്‍ച്ച ചെയ്യുന്നു.

ശ്ലോകം  267

ജ്ഞാതേ വസ്തുന്യപി ബലവതീ  

വാസനാനാദിരേഷാ

കര്‍ത്താ ഭോക്താപ്യഹമിതി  

ദൃഢാ യാളസ്യ സംസാരഹേതുഃ

പ്രത്യഗ്ദൃഷ്ട്യാത്മനി നിവസതാ  

സാപനേയാ പ്രയത്‌നാത്

മുക്തിം പ്രാഹുസ്തദിഹ  

മുനയോ വാസനാതാനവം യത്

സത്യ വസ്തുവായ ബ്രഹ്മത്തെ അറിഞ്ഞാലും വാസന അവശേഷിക്കും. വാസന ബലവത്തായതും അനാദിയും ദൃഢമായ കര്‍തൃത്വ ഭോക്തൃത്വ അഭിമാനത്തിന്റെ രൂപത്തില്‍ പുനര്‍ജന്മത്തിന് കാരണമായിട്ടുള്ളതുമാണ്. അവശേഷിക്കുന്ന വാസനയെ ഇല്ലാതാക്കാന്‍ പ്രത്യഗാത്മാവില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് ആത്മാനുസന്ധാനം ചെയ്യണം. അതുവഴി ബോധപൂര്‍വ്വം വാസനയെ നശിപ്പിക്കണം. വാസനയെ ഇപ്പോള്‍ ഇവിടെ വെച്ച് വേരോടെ നശിപ്പിക്കുന്നതാണ് മുക്തി എന്ന് മുനികള്‍ പറയുന്നു.

മുക്തി എന്താണെന്ന് വ്യക്തമാക്കുകയാണ് ഇവിടെ. ശ്ലോകത്തിന് വലിയ വൃത്തം തന്നെ സ്വീകരിച്ചിരിക്കുന്നത് പഠിതാക്കളുടെ ശ്രദ്ധയെ ആകര്‍ഷിക്കാനാണ്. ബ്രഹ്മാനന്ദാനുഭൂതിയില്‍ ആറാടുന്ന ഗുരുവിന്റെ വാക്കുകള്‍ അതീവ ഹൃദ്യമാണ്. അന്തര്‍മുഖരായി അനുഭവജ്ഞാനം നേടുന്നവര്‍ക്ക് വാസനയെ ഇല്ലാതാക്കാം. വാസനാക്ഷയം തന്നെയാണ് മുക്തി . അതിന് മുമുക്ഷു നിരന്തരം യത്‌നിക്കണം.

ആദ്ധ്യാത്മിക ശാസ്ത്രം പഠിക്കുന്നയാള്‍ക്ക് പരമാത്മാവിനെ അറിയാമെങ്കിലും വാസനാ സമ്മര്‍ദ്ദം കാരണം ആചരണത്തില്‍ കൊണ്ടുവരാനാവില്ല. ശാസ്ത്രജ്ഞാനം നേടിയ ആള്‍ക്കും കാമക്രോധങ്ങളും ഇഷ്ടാനിഷ്ടങ്ങളുമൊക്കെയുണ്ടാകും. ഇവ എളുപ്പത്തില്‍ വിട്ടുപോകില്ല.

വാസനാബലം കാരണം ശാസ്ത്ര പഠനത്തിലൂടെ അറിഞ്ഞതൊന്നും പ്രയോഗത്തില്‍ കൊണ്ടുവരാനാകില്ല. വാസനകളുടെ അഴുക്ക് കാരണം ആത്മമഹിമ പ്രകടമാകില്ല. വാസനാ മാലിന്യം കാരണം സ്വന്തം വ്യക്തിത്വം കളങ്കപ്പെടും.

അതു മൂലം മനോബുദ്ധികളുമായി തന്മയീഭവിക്കും. കര്‍തൃത്വ ഭോക്തൃത്വ അഭിമാനങ്ങള്‍ തുടര്‍ന്നും ഉണ്ടാകും. ബുദ്ധിയില്‍ ഞാന്‍ ചെയ്യുന്നു എന്ന തോന്നലും മനസ്സില്‍ ഞാന്‍ അനുഭവിക്കുന്നു എന്ന തോന്നലുമുണ്ടാകും. ഇവ രണ്ടും അഹന്തയുടെ സ്വരൂപമാണ്. വാസനാസഞ്ചയമാണ് ഇതിന്റെ ബീജം.

വാസനകളെ ഉണ്ടാക്കുന്ന ഉപാധികളില്‍ നിന്നും വിഷയങ്ങളില്‍ നിന്നും നമ്മുടെ ദൃഷ്ടിയെ അന്തര്‍മുഖമാക്കണം. പ്രത്യക്ദൃഷ്ട്യാ എന്നത് അന്തരാത്മാവിനെ കുറിക്കുന്നു. അതിലേക്ക് പൂര്‍ണ്ണമായും ശ്രദ്ധ തിരിക്കാന്‍ നാം തന്നെ പ്രയത്‌നിക്കന്നു. ഇവിടെ ഇപ്പോള്‍ ഈ ശരീരത്തിലിരുന്ന് തന്നെ നേടാവുന്നതാണ് മുക്തി. മനനശീലരായ മുനികള്‍ ഇങ്ങനെ മുക്തിയെ നേടിയിട്ടുണ്ട്. അതിനാല്‍ വാസനാബന്ധത്തില്‍ നിന്ന് നാം മുക്തി നേടുക തന്നെ വേണം. എന്നാലേ യഥാര്‍ത്ഥ മുക്തനാവൂ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

India

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

Kerala

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

Kerala

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

India

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.