പാനാജി: പുതിയ പരിശീലകനും വിദേശതാരങ്ങളും എത്തിയതോടെ കരുത്തരായി മാറിയ എഫ്സി ഗോവ ഐഎസ്എല്ലില്‍ കിരീടം തേടിയുള്ള പ്രയാണം ആരംഭിക്കുന്നു. ആദ്യ മത്സരത്തില്‍ ഇന്ന് ശക്തമായ ബെംഗളൂരു എഫ്സിയെ നേരിടും. ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ രാത്രി 7.30 ന് കളി തുടങ്ങും. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
രണ്ട് തവണ കൈയത്തും ദൂരത്ത് നിന്നാണ് ഐഎസ്എല്‍ കിരീടം വഴുതിപ്പോയത്. എന്നാല്‍ ഇത്തവണ കിരീടം സ്വന്തമാക്കണമെന്ന വാശിയിലാണ് ഗോവ. 2018, 2015 സീസണുകളില്‍ ഫൈനലിലെത്തിയെങ്കിലും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
ഞങ്ങള്‍ ഇനിയും ആക്രമണ ഫുട്ബോള്‍ കളിക്കുന്നത് തുടരും. ക്ലബ്ബിന്റെ തത്ത്വശാസ്ത്രമാണ് ആക്രമണ ഫുട്ബോള്‍. എന്നെ ഈ ജോലിയിലേക്ക്് ആകര്‍ഷിച്ചതും ഇതു തന്നെയാണെന്ന് ഗോവയുടെ പുതിയ പരിശീലകന് യുവാന്‍ ഫെറാന്‍ഡോ പറഞ്ഞു.
കഴിഞ്ഞ സീസണില്‍ ലീഗ് വിന്നേഴ്സ് ഷീല്‍ഡ് നേടിയ ടീമാണ് ഗോവ. എഎഫ്സി ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ മത്സരിക്കാന്‍ ഇന്ത്യയില്‍ നിന്ന്് യോഗ്യത നേടിയ ആദ്യ ടീമും ഗോവയാണ്.
സുനില്‍ ഛേത്രി നയിക്കുന്ന ബെംഗളൂരു എഫ്സിയും വിജയം തേടിയാണ് കളിക്കളത്തിലിറങ്ങുന്നത്. ഒരിക്കല്‍ ഐഎസ്എല്‍ കിരീടം ചൂടിയ ടീമാണ് ബെംഗളൂരു എഫ്സി. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഗോളി ഗുര്‍പ്രീത് സിങ് സന്ധു, ക്ലീറ്റണ്‍ സില്‍വ, ക്രിസ്റ്റിയന്‍ ഒപ്സേത്ത്് തുടങ്ങിയവരാണ് മറ്റ്് പ്രമുഖ താരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: