Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ശിവശങ്കറിനെ ജയിലിലാക്കി; സ്വപ്‌നയുടെ മൊഴി തള്ളാനാവില്ലെന്ന് കോടതി; സ്വര്‍ണക്കടത്തിന് ശിവശങ്കര്‍ സഹായം നല്‍കിയെന്നും കോടതി

അന്വേഷണം സംബന്ധിച്ച വിവരങ്ങളും പ്രധാന മൊഴികളും നിര്‍ണായക തെളിവുകളും ഇ ഡി ഇന്നലെ കോടതിക്ക് രഹസ്യ കവറില്‍ കൈമാറി. മൂന്ന് പുതിയ വിവരങ്ങളാണ് കോടതിക്ക് നല്‍കിയത്. ബാങ്ക് ലോക്കറില്‍നിന്ന് പിടിച്ച ഒരുകോടിയിലേറെ രൂപ ശിവശങ്കറിന്റേതാണ്.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Nov 13, 2020, 10:15 am IST
inKerala

കൊച്ചി: അന്വേഷണത്തില്‍ ലഭിച്ച  പുതിയ വിവരങ്ങള്‍ പ്രകാരം,  മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ആണ് സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കൂടുതല്‍  തെളിവുകള്‍ ലഭിക്കുന്ന മുറയ്‌ക്ക്   വേറേ മുഖ്യപ്രതിയുണ്ടാകാമെന്ന സൂചനയും  ഏജന്‍സി നല്‍കി.

അന്വേഷണം സംബന്ധിച്ച വിവരങ്ങളും  പ്രധാന മൊഴികളും നിര്‍ണായക തെളിവുകളും ഇ ഡി ഇന്നലെ കോടതിക്ക് രഹസ്യ കവറില്‍ കൈമാറി. മൂന്ന് പുതിയ വിവരങ്ങളാണ്  കോടതിക്ക് നല്‍കിയത്.  ബാങ്ക് ലോക്കറില്‍നിന്ന് പിടിച്ച ഒരുകോടിയിലേറെ രൂപ ശിവശങ്കറിന്റേതാണ്.  സ്വപ്നയുടേതാണെന്നാണ് മുന്‍പു ലഭിച്ച വിവരം. അത് തെറ്റിദ്ധരിപ്പിക്കലായിരുന്നു.  ശിവശങ്കറിന്റെ അറിവോടെയാണ് സ്വര്‍ണക്കടത്ത്.  ലൈഫ് മിഷനുള്‍പ്പെടെ മറ്റു പദ്ധതികളെക്കുറിച്ചും അന്വേഷണം വേണം, ഇത് അന്വേഷിക്കാന്‍ ഇ ഡിക്ക് അധികാരമുണ്ട്, അതിന് നിയമഭേദഗതി വരുത്തിയിട്ടുമുണ്ട്. പുതിയ തെളിവുകളും വിവരങ്ങളും കിട്ടുന്നതനുസരിച്ച്  പ്രതികളും അവരുടെ പങ്കും കുറ്റവും മാറും, ഇ ഡി കോടതിയുടെ ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കി.

കസ്റ്റഡിക്കാലം കഴിഞ്ഞതിനെത്തുടര്‍ന്ന്  സ്വര്‍ണക്കടത്തു കേസിലെ അഞ്ചാം പ്രതിയായ   ശിവശങ്കറിനെ  നവംബര്‍ 26 വരെ കാക്കനാട് ജയിലിലാക്കി. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ഇയാളുടെ  ജാമ്യാപേക്ഷ വാദം കേട്ടശേഷം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കൗസര്‍ എടപ്പകത്ത് നവംബര്‍ 17 ലേക്ക് വിധിപറയാന്‍ മാറ്റി. ശിവശങ്കറിനെതിരേ  സ്വപ്ന സുരേഷ് നല്‍കിയ  മൊഴി തള്ളാനാവില്ലെന്ന് കോടതി പറഞ്ഞു. സ്വര്‍ണക്കടത്തില്‍ ശിവശങ്കര്‍ അറിഞ്ഞുകൊണ്ട് സഹായം ചെയ്തുവെന്ന് പ്രഥമദൃഷ്ട്യാ  മനസിലാകുന്നുവെന്നും കോടതി നിരീക്ഷിച്ചു.

ശിവശങ്കറിനെതിരേ സ്വപ്ന നല്‍കിയ  മൊഴികള്‍ വിശ്വസിക്കരുതെന്നും സമ്മര്‍ദം മൂലം പറഞ്ഞതാണെന്നുമായിരുന്നു പ്രതിഭാഗം വാദം. എന്നാല്‍, ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലാണ് മൊഴി നല്‍കിയതെന്ന് കോടതി ഓര്‍മിപ്പിച്ചു.

സ്വപ്ന  സ്വര്‍ണക്കടത്തുകേസിലെ മുഖംമൂടിയാണെന്നും  എം. ശിവശങ്കറാണ് പ്രധാനിയെന്നും വ്യക്തമായതായി  ഇ ഡി വാദിച്ചു. പുതിയ തെളിവുകള്‍ കിട്ടിക്കൊണ്ടിരിക്കുന്നു.  ആഴത്തില്‍ അന്വേഷണം വേണം. ലോക്കറില്‍നിന്ന് പിടിച്ചെടുത്ത പണം എം. ശിവശങ്കറിന്റേതാണ്. കോഴയിടപാടില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന് നേരിട്ട് പങ്കുണ്ട്. 21 സ്വര്‍ണക്കടത്തു കേസുകളുമായും ശിവശങ്കറിന് ബന്ധമുണ്ട്, ഇ ഡി വാദിച്ചു.

ഇ ഡിക്കു വേണ്ടി സോളിസിറ്റര്‍ ജനറല്‍ എം. സൂര്യപ്രകാശ് രാജു, പ്രത്യേക പ്രോസിക്യൂട്ടര്‍ ടി.എ. ഉണ്ണിക്കൃഷ്ണന്‍ എന്നിവരും പ്രതിക്കു വേണ്ടി അഡ്വ. ബി. രാമന്‍പിള്ളയും വാദിച്ചു.

ശിവശങ്കര്‍ വാദിച്ചു

”സ്വപ്‌ന സുരേഷിന്റെ മൊഴി സമ്മര്‍ദ്ദം മൂലമാകാം. നേരത്തെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോഴൊന്നും അവര്‍ ഈ മൊഴി നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ മൊഴി കണക്കിലെടുക്കരുത്. കേസിന്റെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫീസ് ആണ്. ഇ ഡി കേസ് കൃത്യമായ തെളിവില്ലാതെയാണെന്നും എന്‍ഐഎ, ഇ ഡി കേസുകള്‍ തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ട്. സ്വര്‍ണക്കടത്ത് നടന്നത് ലോക്കര്‍ ഇടപാട് നടന്ന് ഒരുവര്‍ഷത്തിന് ശേഷമാണ്.”

ഇ ഡി പ്രതികരിച്ചു

”സ്വര്‍ണക്കടത്ത് കേസില്‍ കേവലം അറിവ് മാത്രമല്ല ശിവശങ്കറിന് ഉണ്ടായിരുന്നത്. സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തു. രണ്ട് ലോക്കര്‍ ഉണ്ടായിരിക്കെയാണ് മൂന്നാമത്തേത് തുടങ്ങിയത്. മൊഴികള്‍ മാത്രമല്ല, തെളിവുകളുമുണ്ട്. ഈ ഘട്ടത്തില്‍ എല്ലാം പരസ്യമാക്കാനാവില്ല, അന്വേഷണത്തെ ബാധിക്കും.”

കോടതി നിരീക്ഷിച്ചു

”മൊഴികള്‍ എങ്ങനെ തള്ളാനാകും. ശിവശങ്കറിന് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്നത് പ്രധാനപ്രതിയുടെ മൊഴിയാണ്. കള്ളക്കടത്തിനെക്കുറിച്ച്  അറിവോടെയാണ് സഹായിച്ചതെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നത്. സ്വപ്നയുടെ മൊഴി ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലായിരുന്നു. ലോക്കറിലെ പണം ശിവശങ്കറിന്റേതാണെന്ന വാദം കേസിനെ ബാധിക്കും. മറ്റ് പദ്ധതികള്‍ ഈ കേസിനൊപ്പം അന്വേഷിക്കരുത്.”

Tags: ഇഡിഎൻ‌ഐ‌എഎം ശിവശങ്കര്‍സ്വര്‍ണകടത്ത്swapna suresh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനും കുടുംബത്തിനും എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രം;അവരുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരും: സ്വപ്ന സുരേഷ്

Kerala

സ്വപ്ന സുരേഷിന്റെ സസ്പെൻസ് പൊളിഞ്ഞു, സ്വപ്നയെ താലി ചാര്‍ത്തിയത് പി.എസ്.സരിത്ത്

Kerala

സ്വപ്ന സുരേഷ് വീണ്ടും വിവാഹിതയായി

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Kerala

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.