Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ദേവ്ദത്ത് പടിക്കലിന് പുരസ്‌കാരം

രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറാണ് ഈ സീസണിലെ ഏറ്റവും വിലപിടിപ്പുള്ള താരം. 14 മത്സരങ്ങളില്‍ ആര്‍ച്ചര്‍ 20 വിക്കറ്റുകള്‍ നേടി. 175 ഡോട്ട് ബോളുകളാണ് എറിഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2020, 03:00 am IST
inCricket

ദുബായ്: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ ഐപിഎല്‍ പതിമൂന്നാം സീസണിലെ എമര്‍മിങ് പ്ലെയര്‍ പുരസ്‌കാരം സ്വന്തമാക്കി.

ഐപിഎല്ലില്‍ ഈ സീസണില്‍ അരങ്ങറിയ ദേവ്ദത്ത് പടിക്കല്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.15 ഇന്നിങ്‌സുകളില്‍ അഞ്ചു അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പെടെ 473 റണ്‍സ് നേടി. അരങ്ങേറ്റത്തില്‍ തന്നെ നാനൂറ് റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡും സ്വന്തമാക്കി.

രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറാണ് ഈ സീസണിലെ ഏറ്റവും വിലപിടിപ്പുള്ള താരം. 14 മത്സരങ്ങളില്‍ ആര്‍ച്ചര്‍ 20 വിക്കറ്റുകള്‍ നേടി. 175 ഡോട്ട് ബോളുകളാണ് എറിഞ്ഞത്.

ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതാരത്തിനുള്ള ഓറഞ്ച് ക്യാപ്പ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ നായകന്‍ കെ.എല്‍. രാഹുലിന്റെ ശിരസിലേറി. പതിനാല് ഇന്നിങ്‌സുകളില്‍ 670 റണ്‍സ് അടിച്ചെടുത്തു. ഒരു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറികളും കുറിച്ചു. പുറത്തകാതെ നേടിയ 132 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 55.83 ആണ് ശരാശരി.

ദല്‍ഹിയുടെ ശിഖര്‍ ധവാനാണ് രണ്ടാം സ്ഥാനം. പതിനേഴ് ഇന്നിങ്‌സില്‍ 618 റണ്‍സ് നേടി. ഡേവിഡ് വാര്‍ണര്‍ (548), ശ്രേയസ് അയ്യര്‍ (519), ഇഷാന്‍ കിഷന്‍ (516) എന്നിവര്‍ യഥാക്രമം മൂന്ന് , നാല്, അഞ്ച് സ്ഥാനങ്ങള്‍ നേടി.

കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തിയ ബൗളര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പ് ദല്‍ഹി ക്യാപിറ്റല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബഡ സ്വന്തമാക്കി. പതിനേഴ് മത്സരങ്ങളില്‍ 30 വിക്കറ്റുകള്‍ പോക്കറ്റിലാക്കി. ജസ്പ്രീത് ബുംറ( 27 വിക്കറ്റ്), ട്രെന്‍ഡ് ബോള്‍ട്ട് (25), ആന്റിച്ച് നോര്‍ട്‌ജെ (22), യുസ്‌വേന്ദ്ര ചഹല്‍ (21) എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍.

ഈ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ അടിച്ചതാരം മുംബൈ ഇന്ത്യന്‍സിന്റെ ഇഷാന്‍ കിഷനാണ്. മുപ്പത് സിക്‌സറുകള്‍. രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണാണ് (26 സിക്‌സറുകള്‍) രണ്ടാം സ്ഥാനം.

പവര്‍ പ്ലെയര്‍ ഓഫ് ദ സീസണായി മുംബൈ ഇന്ത്യന്‍സിന്റെ ട്രെന്‍ഡ് ബോള്‍ട്ട് തെരഞ്ഞെടുക്കപ്പെട്ടു. പവര്‍പ്ലേ ഓവറുകളില്‍ മാത്രം ബോള്‍ട്ട് 16 വിക്കറ്റുകള്‍ വീഴ്‌ത്തി.

സൂപ്പര്‍ സ്‌ട്രൈക്കര്‍ ഓഫ് ദ സീസണായി മുംബൈ ഇന്ത്യന്‍സിന്റെ കീറോണ്‍ പൊള്ളാര്‍ഡ് തെരഞ്ഞെടുക്കപ്പെട്ടു. 191.42 ആണ് സ്‌ട്രൈക്ക് റേറ്റ്. ഫെയര്‍ പ്ലേ പുരസ്‌കാരം മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

Kerala

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

Kerala

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍
Kerala

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

Kerala

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

പുതിയ വാര്‍ത്തകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.