Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇടതുകാപട്യത്തിന്റെ ഇടിമുഴക്കം

സിപിഐ എംഎല്ലിന്റെ മുന്നേറ്റത്തില്‍ ആവേശംകൊള്ളുന്നവര്‍ ഈ സംഘടനയുടെ ഭൂതകാലത്തെക്കുറിച്ച് മൗനം പാലിക്കുകയാണ്. ഹിംസ ലക്ഷ്യവും മാര്‍ഗവുമായി സ്വീകരിച്ച് ഇവര്‍ നടത്തിയിട്ടുള്ള കൊലപാതകം ഉള്‍പ്പെടെയുള്ള അക്രമങ്ങള്‍ ബീഹാറിന്റെ ചരിത്രത്തിലെ ചോര പുരണ്ട അധ്യായങ്ങളാണ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2020, 03:00 am IST
in Editorial

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ഉള്‍പ്പെടുന്ന മഹാസഖ്യത്തിന്റെ പരാജയത്തിനിടയിലും ഇടതുപാര്‍ട്ടികള്‍ മഹത്തായ വിജയം നേടിയെന്നാണ് ചിലര്‍ അവകാശപ്പെടുന്നത്. അര്‍ബന്‍ നക്‌സലുകള്‍ വിഹരിക്കുന്ന മാധ്യമങ്ങള്‍ ‘വസന്തത്തിന്റെ ഇടിമുഴക്കം’ പോലെ ഈ ‘കുതിപ്പിനെ’ ആഘോഷിക്കുകയാണ്. സിപിഐ(എംഎല്‍)ലിബറേഷനും സിപിഎമ്മും സിപിഐയും ചേര്‍ന്ന് 16 സീറ്റു നേടിയതാണ് പുത്തന്‍ കോലാഹലത്തിന് കാരണം. കൂടുതല്‍ സീറ്റു തന്നിരുന്നെങ്കില്‍ ഇതിലും വലിയ വിജയം നേടുമായിരുന്നുവെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മറ്റും പ്രതികരിച്ചത്. ഇത്ര ഉറപ്പുണ്ടെങ്കില്‍ എന്തുകൊണ്ടാണ് മൂന്നുപാര്‍ട്ടികളും മത്സരിച്ച മൊത്തം 29 സീറ്റിലും ജയിക്കാതിരുന്നത്. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് മറ്റൊന്നാണ്. ബീഹാറില്‍ വേരുള്ള ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡി പാര്‍ട്ടിയുടെ വാലില്‍ തൂങ്ങി നേടിയതാണ് ഈ ‘മഹത്തായ വിജയം.’ 2015 ല്‍ 98 സീറ്റില്‍ മത്സരിച്ച സിപിഐ എംഎല്ലിന് ലഭിച്ചത് മൂന്ന് സീറ്റാണ്. യഥാക്രമം 98 സീറ്റിലും 43 സീറ്റിലും മത്സരിച്ച സിപിഐക്കും സിപിഎമ്മിനും ഒരൊറ്റ സീറ്റുപോലും നേടാനായില്ല. ഇതില്‍നിന്നുതന്നെ ഈ പാര്‍ട്ടികളുടെ ജനസ്വാധീനം മനസ്സിലാക്കാവുന്നതേയുള്ളൂ. പലപ്പോഴും ജനങ്ങളെ ഭീഷണിപ്പെടുത്തിയാണ് സിപിഐ എംഎല്‍ പിന്തുണ നേടുന്നതെന്ന കാര്യം പരസ്യമായ രഹസ്യമാണ്.  

സിപിഐ എംഎല്ലിന്റെ മുന്നേറ്റത്തില്‍ ആവേശംകൊള്ളുന്നവര്‍ ഈ സംഘടനയുടെ ഭൂതകാലത്തെക്കുറിച്ച് മൗനം പാലിക്കുകയാണ്. ഹിംസ ലക്ഷ്യവും മാര്‍ഗവുമായി സ്വീകരിച്ച് ഇവര്‍ നടത്തിയിട്ടുള്ള കൊലപാതകം ഉള്‍പ്പെടെയുള്ള അക്രമങ്ങള്‍ ബീഹാറിന്റെ ചരിത്രത്തിലെ ചോര പുരണ്ട അധ്യായങ്ങളാണ്. തങ്ങളുടെ തലതിരിഞ്ഞ രാഷ്‌ട്രീയ തത്വശാസ്ത്രം ശരിയാണെന്നു വരുത്താന്‍ മനുഷ്യരെ കൊന്നൊടുക്കുന്നവരാണ് ഇക്കൂട്ടര്‍. ജനാധിപത്യം ഈ മാവോയിസ്റ്റ് ഭീകരര്‍ക്ക് പുച്ഛമായിരുന്നു. അധികാരം തോക്കിന്‍ കുഴലിലൂടെ എന്നു വിശ്വസിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പിനോടും ബാലറ്റുപേപ്പറിനോടുമൊക്കെ അറപ്പും വെറുപ്പുമായിരുന്നു. ഇതൊക്കെ പരമാബദ്ധങ്ങളാണെന്നു വന്നപ്പോഴാണ് ജനാധിപത്യം അടവുനയമായി സ്വീകരിച്ചത്. തങ്ങള്‍ പാര്‍ട്ടി പരിപാടിയില്‍ മാറ്റം വരുത്തിയെന്ന് പറയുമായിരിക്കും. പക്ഷേ തെറ്റുതിരുത്തല്‍ പാര്‍ട്ടി രേഖകളില്‍ മാത്രം പോരാ. ജനങ്ങളോട് മാപ്പ് പറയണം. എന്നിട്ടുമതി ജനാധിപത്യത്തിന്റെയും തെരഞ്ഞെടുപ്പ് വിജയത്തിന്റെയും പേരില്‍ ഊറ്റം കൊള്ളാന്‍. പല പേരുകളില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റു ഭീകരതയുടെ അവശിഷ്ടങ്ങളിലൊന്നാണ് സിപിഐ (എംഎല്‍) ലിബറേഷനും. രാഷ്‌ട്രീയ രംഗത്ത് അന്യംനിന്നു പോകാതിരിക്കാന്‍ ഇത്തരക്കാരുമായി കൂട്ടുചേരുകയാണ് സിപിഎമ്മും സിപിഐയും. ഇതിനെ ആദര്‍ശവല്‍ക്കരിക്കുന്നത് ആശയപാപ്പരത്തമാണ്.

ഇന്ത്യയിലെ ഇടതുപാര്‍ട്ടികള്‍ക്ക് പൊതുവായിട്ടുള്ളത് ഇപ്പോഴും തുടരുന്ന വിദേശക്കൂറാണ്. ചെയര്‍മാന്‍ മാവോ നമ്മുടെയും ചെയര്‍മാന്‍ എന്നു പറയാനുള്ള ധൈര്യം ഇന്നില്ലെങ്കിലും രാജ്യത്ത്  പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകള്‍ക്ക് പലതരത്തിലുള്ള ചൈനീസ് സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. ഇന്ത്യയെ കഴിയാവുന്ന തരത്തിലൊക്കെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ചൈനയെ ശത്രുരാജ്യമായി കാണാന്‍ സിപിഎം ഇപ്പോഴും തയ്യാറല്ലല്ലോ. നമ്മുടെ അയല്‍ രാജ്യമായ നേപ്പാളില്‍ ചൈനയുടെ സഹായത്തോടെ അട്ടിമറി നടത്തി മാവോയിസ്റ്റുകള്‍ അധികാരത്തിലേറിയപ്പോള്‍ അതിന് കാര്‍മികത്വം വഹിക്കാന്‍ സിപിഎം നേതാവ് സീതാറാം യെച്ചൂരി പോയത് ആരും മറന്നിട്ടുണ്ടാവില്ല. ബിജെപി നേടുന്ന ജനാധിപത്യ വിജയങ്ങള്‍ കുറച്ചൊന്നുമല്ല ഇക്കൂട്ടരെ അസ്വസ്ഥരാക്കുന്നത്. ഏകഭാരതം ശ്രേഷ്ഠഭാരതം എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനോടുള്ള അസഹിഷ്ണുതയാണ് ഇക്കൂട്ടരുടെ രാഷ്‌ട്രീയം. ഛത്തീസ്ഗഡില്‍ മഹേന്ദ്ര കര്‍മ ഉള്‍പ്പെടെയുള്ള സ്വന്തം നേതാക്കളെ കൊന്നൊടുക്കിയവരാണ് മാവോയിസ്റ്റുകള്‍. അക്കൂട്ടത്തില്‍പ്പെടുന്നവരുമായി ബീഹാറില്‍ സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ്സ് മടിക്കാത്തതും മോദി വിരോധം ഒന്നുകൊണ്ടുമാത്രമാണ്. ജനാധിപത്യത്തിന്റെ മുഖംമൂടിയണിഞ്ഞ് പാര്‍ലമെന്ററി രാഷ്‌ട്രീയത്തില്‍ വിഷം കലര്‍ത്തുന്ന ഇടതു തീവ്രവാദികളെയും അവരുമായി സഖ്യമുണ്ടാക്കുന്നവരെയും ഒറ്റപ്പെടുത്തേണ്ടത് രാജ്യസ്‌നേഹികളുടെ കടമയാണ്. ബീഹാറിലെ തെരഞ്ഞെടുപ്പ് ഫലം ഈ സന്ദേശം കൂടി  നല്‍കുന്നുണ്ട്.

Tags: 2020
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

World

ബൈഡന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

India

യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു; മരിച്ചത് സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി

India

2020 ദല്‍ഹി കലാപത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ ഹിന്ദുക്കളെ ലാക്കാക്കി ഗൂഢാലോചന നടത്തിയെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തും, ദേവസ്വത്തിന്റെ ഭൂമി അന്യാധീനപ്പെടാന്‍ അനുവദിക്കില്ല- മന്ത്രി മുരളീധരന്‍

വൈരാഗ്യബുദ്ധി പോകാതെ മമത ; സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഹർജി ; പിന്നിൽ ബംഗ്ലാദേശ് ജമാത്തെ ഇസ്ലാമിയോ?

തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ കൊലപാതക ശ്രമം, പ്രതി പിടിയില്‍

ജി7ല്‍ മോദിയും ട്രംപും കണ്ടു, മോദിയ്‌ക്ക് ഷേക് ഹാന്‍ഡ് നല്‍കി ട്രംപ്, പിന്നെ രണ്ടു പേരും അടുത്തടുത്ത കസേരകളില്‍, ട്രംപ്-മോദി പ്രത്യേക ചര്‍ച്ച ബുധനാഴ്ച

കൊച്ചിയില്‍ രാസലഹരിയുമായി യുവതിയും യുവാവും പിടിയില്‍,കോഴിക്കോട് 36 ലിറ്റര്‍ മാഹി മദ്യം പിടികൂടി

വണ്ടിപ്പെരിയാറില്‍ വിനോദ സഞ്ചാരികളെ മര്‍ദ്ദിച്ച ജീപ്പ് ഡ്രൈവര്‍മാരെ പിടികൂടി

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കുത്തിയ പ്രതി സഹദ് പിടിയില്‍

ബലമായി പിടിച്ചു വച്ചു, മുഖത്തേയ്‌ക്ക് ഊതി മതവാക്യങ്ങൾ പറഞ്ഞു ; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ ഇസ്ലാമാക്കാൻ ശ്രമം ; മുൻ സഹപാഠിയടക്കം അറസ്റ്റിൽ

ഡോ. ഹിറ റാഷിദ് യോഗിയുടെ വികസനങ്ങളെ പുകഴ്ത്തിപ്പറയുന്നു.ഇളം പുഞ്ചിരിയോട് അത് കേട്ടിരിക്കുന്ന യോഗി ആദിത്യനാഥ് (വലത്ത്) ഡോ. ഹിറ റാഷിദ് (ഇടത്ത്)

കേരളത്തിലേ യോഗിയോട് മുസ്ലിങ്ങള്‍ക്കിടയില്‍ വെറുപ്പുള്ളൂ….യുപിയില്‍ യോഗിയെ പുകഴ്‌ത്തി ഡോ. ഹിറ റാഷിദ്; യോഗി പ്രധാനമന്ത്രിയാകണം എന്ന ആശംസയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.