Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

വീണ്ടും അട്ടിമറി നീക്കമെന്ന് വാളയാര്‍ മാതാപിതാക്കള്‍; പുനരന്വേഷണം തേടിയില്ല സര്‍ക്കാരും പുന്നലയും ചതിച്ചു

സിബിഐ അന്വേഷണത്തിന് ഹര്‍ജി നല്‍കുമെന്നാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പുന്നല ശ്രീകുമാര്‍ പറഞ്ഞത്. അമ്മ ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ അതിന് തടസം നില്‍ക്കില്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. ഇതിനു ശേഷമാണ് പുന്നല ശ്രീകുമാറിന്റെ നിര്‍ദ്ദേശപ്രകാരം അഭിഭാഷകനായ സി.പി. ഉദയഭാനുവിനെ സമീപിച്ചത്. പുനരന്വേഷണവും സിബിഐ അന്വേഷണവും ആവശ്യപ്പെട്ടുള്ള ഹര്‍ജി നല്‍കാമെന്ന് പറഞ്ഞു.

സിജ പി.എസ്byസിജ പി.എസ്
Nov 8, 2020, 04:30 pm IST
inKerala

പാലക്കാട്: വാളയാറിലെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ പുനരന്വേഷണം ആവശ്യപ്പെടാതെ പിണറായി സര്‍ക്കാരും പുന്നല ശ്രീകുമാറും തങ്ങളെ ചതിച്ചുവെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ വെളിപ്പെടുത്തി. പുനരന്വേഷണം തേടിയെന്ന് തങ്ങളോട് പറഞ്ഞ മുഖ്യമന്ത്രിയും പുന്നലയും യഥാര്‍ഥത്തില്‍ പുനര്‍വിചാരണ മാത്രമാണ് ആവശ്യപ്പെട്ടത്, അവര്‍ പറഞ്ഞു.

സിബിഐ അന്വേഷണത്തിന് ഹര്‍ജി നല്‍കുമെന്നാണ്  മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പുന്നല ശ്രീകുമാര്‍ പറഞ്ഞത്. അമ്മ ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ അതിന് തടസം നില്‍ക്കില്ലെന്ന്  മുഖ്യമന്ത്രിയും പറഞ്ഞു. ഇതിനു ശേഷമാണ് പുന്നല ശ്രീകുമാറിന്റെ നിര്‍ദ്ദേശപ്രകാരം അഭിഭാഷകനായ സി.പി. ഉദയഭാനുവിനെ സമീപിച്ചത്. പുനരന്വേഷണവും സിബിഐ അന്വേഷണവും ആവശ്യപ്പെട്ടുള്ള ഹര്‍ജി നല്‍കാമെന്ന് പറഞ്ഞു.  

കോടതിയില്‍ കൊടുത്ത സത്യവാങ്മൂലം എന്ന് പറഞ്ഞ് തന്നെ വായിച്ച് കേള്‍പ്പിച്ചതിലും സിബിഐ അന്വേഷണം എന്നാണ് പറഞ്ഞത്. എന്നാല്‍ പുന്നല ചതിച്ചെന്ന് മനസ്സിലാക്കിയ ശേഷം കഴിഞ്ഞ ദിവസം ഉദയഭാനുവിന്റെ പക്കല്‍ നിന്ന് മടക്കി വാങ്ങിയ വക്കാലത്ത് മറ്റൊരു അഭിഭാഷകനെ ഏല്‍പ്പിച്ചതോടെയാണ് ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്.  കേസില്‍ പുനര്‍വിചാരണ വേണമെന്നും, പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും  മാത്രമാണ് ഉദയഭാനു വഴി നല്‍കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  

സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലെ  പോലെ പുനര്‍വിചാരണ മാത്രമാണ് തന്റെ പേരില്‍  നല്‍കിയ ഹര്‍ജിയിലുമുള്ളത്. പുനരന്വേഷണം പോലും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും വ്യക്തമായി. മുഖ്യമന്ത്രിയും പുന്നലയും ചേര്‍ന്ന് ഗൂഢാലോചന നടത്തി തന്നെ ചതിക്കുകയായിരുന്നുവെന്ന് അമ്മ ജന്മഭൂമിയോട് പറഞ്ഞു. ഇത് ശ്രദ്ധിച്ചില്ലായിരുന്നുവെങ്കില്‍ വീണ്ടും പ്രതികള്‍ രക്ഷപ്പെടുമായിരുന്നുവെന്നും അമ്മ പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ട് നല്‍കിയ അപേക്ഷയുടെ കോപ്പിപോലും ഒരു വര്‍ഷമായിട്ടും തനിക്ക് നല്‍കിയിട്ടില്ല. അന്ന് താന്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ അപേക്ഷയാണെന്നാണ് പറഞ്ഞത്. ഇതുവരെ കോപ്പി തരാത്തതിന് പിന്നിലും ദുരൂഹതയുണ്ട്,  അമ്മ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ സോജന് സ്ഥാനക്കയറ്റം കിട്ടുന്നതുവരെ പുന്നല തന്നെ വിളിച്ചിരുന്നു. പിന്നീട് വിളിച്ചില്ല. എല്ലാം കൂടെ ചേര്‍ത്തുവായിക്കുമ്പോള്‍ കേസ് വീണ്ടും അട്ടിമറിക്കാനുള്ള നീക്കമാണ്.  

ഹൈക്കോടതിയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാവുന്ന സ്പെഷ്യല്‍ ഗവ പ്ലീഡര്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസം വീട്ടില്‍ വന്ന് കുട്ടികള്‍ മരിച്ചുകിടന്ന മുറി പരിശോധിച്ചതിലും ദുരൂഹതയുണ്ട്. പുനരന്വേഷണം സാധ്യമല്ലെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ല. കേസ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പുനരന്വേഷിക്കണം. പഴയ കേസില്‍ കൊലപാതകക്കുറ്റം ഉള്‍പ്പെടുത്തിയിട്ടില്ല. അന്വേഷണത്തില്‍ അത് ചേര്‍ത്താല്‍ പുനരന്വേഷണവും വിചാരണയും സാധ്യമാണ്. ഇത് മറച്ചുവച്ചാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ സംസാരിച്ചത്. അതിന് പിന്നില്‍ സര്‍ക്കാരിനെ സഹായിക്കാനും പ്രതികളെ രക്ഷിക്കാനും വേണ്ടിയാണ്.  

മൂന്നാം പ്രതിയായ പ്രദീപിന്റെ മരണം ആത്മഹത്യയായി എഴുതിത്തള്ളാന്‍ പാടില്ല. നിലവില്‍ അയാള്‍ ജാമ്യത്തിലാണ്. അയാളുടെ മൃതദേഹം ദഹിപ്പിക്കരുതെന്നും മരണം സംബന്ധിച്ച് അന്വേഷണം വേണമെന്നും അമ്മ ആവശ്യപ്പെട്ടു.  

മന്ത്രി ബാലന്റെ വീട്ടിലേക്ക് കാല്‍നട യാത്ര

പാലക്കാട്: വാളയാര്‍ സമരം എന്തിനാണെന്ന് അറിയില്ലെന്ന് പറഞ്ഞ മന്ത്രി എ.കെ. ബാലനെ കാണാനും സമത്തിന്റെ കാരണങ്ങള്‍ വിശദീകരിക്കാനും മന്ത്രിയുടെ വീട്ടിലേക്ക് കാല്‍നടയായി പോകുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 10ന് വൈകിട്ട് മൂന്നിന് അട്ടപ്പള്ളത്തെ വീട്ടില്‍ നിന്ന് ആരംഭിച്ച്  12ന് ഉച്ചയ്‌ക്ക് 12 ഓടെ മന്ത്രിയുടെ വീട്ടിലെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്. വാളയാര്‍ നീതി സമരസമിതി നേതാക്കളായ സി.ആര്‍. നീലകണ്ഠന്‍, വി.എം. മാര്‍സണ്‍, വിളയോടി വേണുഗോപാല്‍  തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

India

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

Kerala

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു;നവംബർ ഒന്നാം തീയതി ശമ്പളത്തിനൊപ്പം വിതരണം ചെയ്യും

Kerala

വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണം: മുന്‍ ചെയര്‍മാന്‍ കെ എസ് ഹംസ ഹൈക്കോടതിയില്‍

Kerala

സമന്‍സ് എത്തേണ്ടിടത്ത് എത്തി, ആണുങ്ങളുടെ സര്‍ക്കാരെങ്കില്‍ നടപടിയെടുക്കണം. ഇവിടെ അങ്ങനെയൊരു സര്‍ക്കാരുണ്ടോ? ചോദ്യങ്ങളുമായി കെ സുധാകരൻ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് പുതിയതായി ആരംഭിച്ച ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു; ഒരാള്‍ മരിച്ചു, നൂറോളം പേര്‍ക്ക് മഞ്ഞപ്പിത്തം

ജലമോഷണം: കുടിവെള്ള നിരക്കും പിഴയുമുള്‍പ്പെടെ 2,48,522 രൂപ അടയ്‌ക്കാന്‍ നോട്ടീസ്

ഇമ്രാൻ ഖാന്റെ OCI കാർഡ് റദ്ദാക്കിയേക്കും , നീക്കങ്ങൾ ആരംഭിച്ചു : രാജ്യം വിടാൻ പറ്റില്ല , നോട്ടീസ് റദ്ദാക്കണമെന്ന് ഇമ്രാൻ

എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് പോലും പകുതി പേർക്കും അറിയില്ല ; മോദി രാജിവയ്‌ക്കണമെന്ന് ആർക്കും പറയാമെന്നാണോ ; നടി പൂനം പാണ്ഡെ

കാപ്പി സ്‌ക്വാഡിന്റെ സംവിധായകൻ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ; വിയോഗം ആദ്യ വെബ് സിരീസ് റിലീസിന് പിന്നാലെ

വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് തരംതാഴ്‌ത്തല്‍ നേരിട്ട പി ആര്‍ വസന്തനെ സി പി എം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുത്തു

ദല്‍ഹികലാപത്തിനിടയില്‍ വ്യാജമാധ്യമപ്രവര്‍ത്തകയായ ഇടത് വിദ്യാര്‍ത്ഥിയെ പിടികൂടി യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകര്‍- വീഡിയോ കാണാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2 ശതമാനം ഡി എ / ഡി ആര്‍

അനുമോളെ കെണിയിലാക്കി കൊണ്ടുപോയ അബ്ദുള്‍ സമദ് സ്ഥിരം ക്രിമിനല്‍; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

പുതുമുഖം വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന ആക്ഷൻ റിവഞ്ച് ത്രില്ലർ: ‘പ്രഹരം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.