Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോഴിക്കോട് കോര്‍പറേഷന്‍ സീറ്റ് വിഭജനത്തില്‍ തര്‍ക്കം രൂക്ഷം; സിപിഎം ഘടകകക്ഷികളുടെ സീറ്റുകള്‍ പിടിച്ചെടുക്കുന്നു

സിപിഐ തുടര്‍ച്ചയായി മത്സരിക്കുന്ന പന്നിയങ്കര വാര്‍ഡ് സിപിഎം പിടിച്ചെടുത്തു. സിപിഐ വിട്ട് സിപിഎമ്മില്‍ എത്തിയ മുന്‍മേയര്‍ ഒ. രാജഗോപാലിനെയാണ് പന്നിയങ്കരയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2020, 02:33 pm IST
in Kerala

കോഴിക്കോട്: കോഴിക്കോട് കേര്‍പറേഷനിലെ സീറ്റ് വിഭജന ചര്‍ച്ചകളില്‍ സിപിഎമ്മിന് വല്ല്യേട്ടന്‍ മനോഭാവം. സിറ്റിംഗ് വാര്‍ഡുകള്‍ വരെ ഘടകകക്ഷികളില്‍ നിന്ന് സിപിഎം പിടിച്ചെടുക്കുന്നത് തര്‍ക്കം രൂക്ഷമാക്കുകയാണ്. പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും സീറ്റ് വിഭജനത്തിലെ അതൃപ്തി സിപിഐ, എല്‍ജെഡി, എന്‍സിപി കക്ഷികള്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മത്സരിച്ച സീറ്റുകളെങ്കിലും വേണമെന്ന് സഖ്യകക്ഷികള്‍  അവശ്യപ്പെട്ടെങ്കിലും അതിനും പോലും സിപിഎം തയ്യാറായിട്ടില്ല. ഇതുകാരണം സീറ്റ് വിഭജന ചര്‍ച്ചകള്‍ നീളുകയാണ്.  

കഴിഞ്ഞ തവണ ആറ് വാര്‍ഡുകളിലാണ് സിപിഐ മത്സരിച്ചത്. എന്നാല്‍ ഇത്തവണ  നാല് വാര്‍ഡുകള്‍ മാത്രമേ നല്‍കാന്‍ സാദ്ധ്യതയുള്ളൂ. സിപിഐ തുടര്‍ച്ചയായി മത്സരിക്കുന്ന പന്നിയങ്കര വാര്‍ഡ് സിപിഎം പിടിച്ചെടുത്തു. സിപിഐ വിട്ട് സിപിഎമ്മില്‍ എത്തിയ മുന്‍മേയര്‍ ഒ. രാജഗോപാലിനെയാണ് പന്നിയങ്കരയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. സിപിഐയില്‍ ആയിരിക്കെ കോര്‍പറേഷന്‍ മേയാറായിരുന്നു രാജഗോപാല്‍. പിന്നീട് ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് നടപടിക്ക് വിധേയനായതോടെ സിപിഎമ്മില്‍ എത്തുകയായിരുന്നു. അഞ്ചുസീറ്റുകള്‍ വേണമെന്ന നിലപാടിലാണ് സിപിഐ. സിറ്റിങ് സീറ്റായ വെസ്റ്റ്ഹിലിന് പകരം അത്താണിക്കല്‍ സിപിഐക്ക് വിട്ടുനല്‍കും. മീഞ്ചന്ത, പാളയം എന്നീ വാര്‍ഡുകളും സിപിഐക്ക് നല്‍കാമെന്ന് ധാരണയായിട്ടുണ്ട്. കുതിരവട്ടം, വെള്ളിമാട്കുന്ന് എന്നീ വാര്‍ഡുകളില്‍ ഏതെങ്കിലും ഒന്ന് വേണമെന്ന ആവശ്യവും സിപിഐ മുന്നോട്ടു വെച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഉറപ്പില്ല.  

എല്‍ജെഡി ആറു സീറ്റുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നാലെണ്ണം നല്‍കാമെന്നാണ് ധാരണയായിരിക്കുന്നത്. സിറ്റിംഗ് സീറ്റുകളായ വലിയങ്ങാടി, മൂന്നാലിങ്ങല്‍, നടക്കാവ് എന്നിവയ്‌ക്കു പുറമെ ആഴ്ചവട്ടം കൂടി നല്‍കാമെന്നാണ് സിപിഎം മുന്നോട്ടുവെച്ചത്. തിരുത്തിയാട് വാര്‍ഡ് ആവശ്യപ്പെട്ടെങ്കിലും അത് മുന്‍ കൗണ്‍സിലര്‍ കൂടിയായ സിപിഎം നേതാവിനായി മാറ്റിവെച്ചെന്നാണ് മറുപടി. കാരപ്പറമ്പ് വാര്‍ഡ് ആവശ്യപ്പെട്ടപ്പോഴും ഇതുതന്നെയാണ് സിപിഎം നിലപാട്.  

എന്‍സിപി ക്കും സീറ്റുകള്‍ സിപിഎം പിടിച്ചെടുത്തെന്ന പരാതിയാണുള്ളത്. ആവശ്യപ്പെട്ട നാലു സീറ്റുകളില്‍ രണ്ടെണ്ണം നല്‍കാമെന്നാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ തവണ നാലു വാര്‍ഡുകളില്‍ എന്‍സിപി മത്സരിക്കുകയും മൊകവൂര്‍, പറയഞ്ചേരി വാര്‍ഡുകളില്‍ വിജയിക്കുകയും ചെയ്തിരുന്നു. ഇതില്‍ മൊകവൂര്‍ എന്‍സിപിക്ക് നല്‍കിയെങ്കിലും ജനറലായെന്ന് പറഞ്ഞ് പറയഞ്ചേരി സിപിഎം പിടിച്ചെടുത്തു. പറയഞ്ചേരിക്ക് തൊട്ടുകിടക്കുന്ന കോട്ടൂളി, പൊറ്റമല്‍ വാര്‍ഡുകള്‍ ചോദിച്ചപ്പോള്‍ സിപിഎം മേയര്‍ സ്ഥാനാര്‍ത്ഥികള്‍ക്കായി ഈ വാര്‍ഡുകള്‍ നീക്കിവെച്ചിരിക്കുന്നതിനാല്‍ നല്‍കാനാവില്ലെന്നായിരുന്നു മറുപടി. പറയഞ്ചേരിക്ക് പകരം ചേവായൂര്‍ നല്‍കാമെന്നാണ് സിപിഎം പറയുന്നത്. എന്നാല്‍ അതുവേണ്ടെന്നാണ് എന്‍സിപി അറിയിച്ചിരിക്കുന്നത്.  

ഐഎന്‍എല്ലിനായി നല്‍കാമെന്ന് പറഞ്ഞിരിക്കുന്നത് നല്ലളം ഡിവിഷനാണ്. മറ്റു ഘടകകക്ഷികളോട് നല്ലളം ഏറ്റെടുക്കാന്‍ പറഞ്ഞിരുന്നെങ്കിലും ആര്‍ക്കും വേണ്ടെന്ന് പറഞ്ഞതോടെയാണ് ആ വാര്‍ഡ് ഐഎന്‍എല്ലിന് ലഭിച്ചത്.  

Tags: electionkozhikodeതദ്ദേശഭരണ തെരഞ്ഞെടുപ്പ്corporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

Kerala

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

Kerala

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ജയിൽ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, കോടതി തീരുമാനം ഉച്ചയ്‌ക്ക് 2 മണിക്ക്

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

പുതിയ വാര്‍ത്തകള്‍

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.