Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മയക്കുമരുന്ന് കേസ്: ബിനീഷിനെതിരെ പിടിമുറുക്കി എന്‍സിബിയും; കസ്റ്റഡിക്കായി കോടതിയില്‍ അപേക്ഷ നല്‍കി, തിങ്കളാഴ്ച പരിഗണിക്കും

ബിനീഷ് മയക്കുമരുന്ന് ഉപയോഗിച്ചിട്ടുള്ളതായും ലഹരി വ്യാപാരം നടത്തിയിട്ടുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍സിബി ബിനീഷിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഒരുങ്ങുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2020, 12:15 pm IST
inIndia

ബെംഗളൂരു : മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും(എന്‍സിബി) നടപടി കടുപ്പിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കേ കസ്റ്റഡിയില്‍ വാങ്ങാന്‍ തയ്യാറെടുത്ത് എന്‍സിബിയും. ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കി.  

ബിനീഷ് മയക്കുമരുന്ന് ഉപയോഗിച്ചിട്ടുള്ളതായും ലഹരി വ്യാപാരം നടത്തിയിട്ടുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍സിബി ബിനീഷിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും. ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസം എന്‍സിബി ഉദ്യോഗസ്ഥര്‍ ബെംഗളൂരു സോണല്‍ ഓഫീസിലെത്തി വാങ്ങിയിരുന്നു.  

കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ബിനീഷിനെ ഉച്ചയോടെ ബെംഗളൂരു സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. ഇതിന് മുന്നോടിയായുള്ള വൈദ്യ പരിശോധനയ്‌ക്കായി ബിനീഷിനെ ആശുപത്രിയില്‍ലേക്ക് മാറ്റിയിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് കേരളത്തില്‍ നടത്തിയ പരിശോധനയില്‍ ബിനീഷിന് അനൂപുമായി ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മരുതംകുഴിയില വീട്ടില്‍ നടത്തിയ പരിശോധനയില്‍ അനൂപിന്റെ ക്രെഡിറ്റ് കാര്‍ഡ് കണ്ടെത്തിയിരുന്നു. തെരച്ചിലിനെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ സക്രെഡിറ്റ് കാര്‍ഡ് കൊണ്ടുവന്നതാണെന്ന് ബിനീഷിന്റെ കുടുംബം വാദിച്ചെങ്കിലും കാര്‍ഡ് തിരുവനന്തപുരത്ത് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നഗരത്തിലെ പല സ്ഥലങ്ങളിലും ഈ കാര്‍ഡ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്തിയിട്ടുണ്ട്.  

അനൂപിനെ മുന്‍ നിര്‍ത്തിയാണ് ബിനീഷ് പല ഇടപാടുകളും നടത്തിയിട്ടുള്ളതെന്നാണ് നിഗമനം. അതുകൊണ്ടുതന്നെ കസ്റ്റഡി നീട്ടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടാനും സാധ്യതയുണ്ട്. രണ്ടു ഘട്ടങ്ങളിലായി തുടര്‍ച്ചയായി ഒമ്പത് ദിവസമാണ് ബിനീഷിനെ ഇതുവരെ ഇഡി ചോദ്യം ചെയ്തത്.  

അതേസമയം എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ ചോദ്യം ചെയ്യല്‍ എന്ന പേരില്‍ പീഡിപ്പിക്കുകയാണെന്ന് ബിനീഷിന്റെ അഭിഭാഷകന്‍. രാത്രി വൈകിയും ചോദ്യം ചെയ്തു. അധികൃതര്‍ ബിനീഷിനെ മാനസികമായി പീഡിപ്പിക്കുന്നതായും ബിനീഷിന്റെ അഭിഭാഷകന്‍ ഇന്ന് കോടതിയെ അറിയിച്ചേക്കും.  

Tags: ഇഡിdrugഅന്വേഷണംബിനീഷ് കോടിയേരിബെംഗളൂരു മയക്കുമരുന്ന് കേസ്നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

Kerala

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

Kerala

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം വൻ ലഹരിവേട്ട: ഒരുകോടിയുടെ MDMA പിടികൂടി, ദമ്പതികളായ അസീസും ഭാര്യ കമറുന്നീസയും മകന്റെ സുഹൃത്തും അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.