Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കെപിസിസി ഭാരവാഹികളുടെ ഭാവി അങ്കലാപ്പില്‍ തെരഞ്ഞെടുപ്പ്; ജില്ലാ നേതൃത്വത്തിന് മുല്ലപ്പള്ളിയുടെ വിമര്‍ശനം

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ സീറ്റുകളുടെ കാര്യത്തില്‍ രൂപപ്പെട്ടിരിക്കുന്ന തര്‍ക്കങ്ങള്‍ പാര്‍ട്ടിയെ ബാധിക്കുംവിധം രൂക്ഷമായതോടെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത അമര്‍ഷം രേഖപ്പെടുത്തി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2020, 03:00 pm IST
inKollam

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ സീറ്റുകളുടെ കാര്യത്തില്‍ രൂപപ്പെട്ടിരിക്കുന്ന തര്‍ക്കങ്ങള്‍ പാര്‍ട്ടിയെ ബാധിക്കുംവിധം രൂക്ഷമായതോടെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത അമര്‍ഷം രേഖപ്പെടുത്തി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.  

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതൃയോഗത്തില്‍ അദ്ദേഹം ഇത് പ്രകടമാക്കി. നേതാക്കളുമായുള്ള പൊതുയോഗത്തിലും സ്വകാര്യസംഭാഷണത്തിലുമെല്ലാം ജില്ലയിലെ കോണ്‍ഗ്രസിന്റെ ദയനീയാവസ്ഥ തന്നെയായിരുന്നു വിഷയം. ജില്ലയിലെ 68 പഞ്ചായത്തുകളില്‍ ആറുപഞ്ചായത്തുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് കഴിഞ്ഞതവണ പിടിച്ചെടുക്കാനായത്. പരവൂര്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂര്‍ നഗരസഭകളില്‍ എല്ലായിടത്തും പ്രതിപക്ഷത്താണ്. കൊല്ലം കോര്‍പ്പറേഷനില്‍ രണ്ട് പതിറ്റാണ്ടായി ഭരണം സ്വപ്‌നം കണ്ടിരിക്കുകയാണ്. ജില്ലാപഞ്ചായത്തില്‍ മൂന്നുപേരെ ഉള്ളൂ. അസംബ്ലിയിലേക്ക് ഒറ്റ സീറ്റുപോലും നേടിയിട്ടില്ല. എന്നാല്‍ ഏറ്റവും കൂടുതല്‍ കെപിസിസി ഭാരവാഹികള്‍ എല്ലാതവണയും കൊല്ലം ജില്ലയില്‍ നിന്നാണെന്നും ഇത്തവണയും അതില്‍ മാറ്റമില്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. എന്നാല്‍ ആ മാറ്റം ആസന്നമായ തെരഞ്ഞെടുപ്പ് ഫലത്തിലും കോണ്‍ഗ്രസിന് സൃഷ്ടിക്കാനാകണമെന്നായിരുന്നു സംസ്ഥാനപ്രസിഡന്റിന്റെ വിമര്‍ശനം.  

കോണ്‍ഗ്രസിലെ സീറ്റുമോഹികളെക്കുറിച്ചായിരുന്നു ഏറ്റവും കൂടുതല്‍ വിമര്‍ശനം. സീറ്റ് ലഭിക്കില്ലെന്ന് തിരിച്ചറിയുന്ന ചിലര്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് ഒരുവിഭാഗം ശക്തമായ പിന്തുണ നല്‍കുന്നത് പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുന്നത് പഴയ അനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് വ്യക്തമാക്കാനും മുല്ലപ്പള്ളി മറന്നില്ല. കോണ്‍ഗ്രസിലെ സീറ്റ് വിഭജനം എപ്പോഴും കീറാമുട്ടിയാകാറുണ്ട്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പോലും അതു മറികടക്കാന്‍ സാധിക്കുന്നില്ലെന്ന് വന്നാല്‍ നേതൃത്വമാണ് അതിന് ഉത്തരവാദികളെന്നും വിമര്‍ശനമുയര്‍ന്നു.  

ജില്ലയിലെ സീറ്റുചര്‍ച്ചകളില്‍ ആര്‍എസ്പിക്ക് പ്രാമുഖ്യം നല്‍കുന്ന കോണ്‍ഗ്രസ് സമീപനത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ രേഖപ്പെടുത്തികൊണ്ട് നേതാക്കളില്‍ ചിലരും രംഗത്തെത്തി. കഴിഞ്ഞ തവണ നല്‍കിയതിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും സ്വന്തം നിലയില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാനും വിജയിക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണ് മുന്നണിയുടെ  മേല്‍വിലാസത്തില്‍ വേണ്ടതെന്നും അഭിപ്രായമുയര്‍ന്നു. ഇടതുമുന്നണിവിട്ടുവന്ന ആര്‍എസ്പിക്ക് കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്ന കൊല്ലം ലോക്‌സഭാമണ്ഡലം വിട്ടുകൊടുത്ത സാഹചര്യത്തില്‍ തദ്ദേശസ്ഥാപനങ്ങളിലെയും അസംബ്ലിയിലെയും തെരഞ്ഞെടുപ്പുകളില്‍ സീറ്റുവര്‍ധനയ്‌ക്കുള്ള ആര്‍എസ്പിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങരുതെന്നായിരുന്നു ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം. ജില്ലയില്‍നിന്നും കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ പ്രവര്‍ത്തനഫണ്ടിനത്തില്‍ പിരിച്ചെടുത്ത 35 ലക്ഷം രൂപ അഞ്ചുദിവസത്തിനകം സംസ്ഥാനകമ്മിറ്റിക്ക് അടയ്‌ക്കേണ്ടതാണെന്ന നിര്‍ദേശവും സംസ്ഥാനനേതാക്കളില്‍ നിന്നുമുണ്ടായി. എന്നാല്‍ പുതിയ ജില്ലാമന്ദിരം നിര്‍മിച്ച വകയിലുള്ള ചെലവിലേക്ക് ഇതുള്‍പ്പെടുത്തണമെന്ന് ഡിസിസി അധ്യക്ഷയ്‌ക്കുവേണ്ടി ജില്ലാനേതാക്കള്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് സൂചന.

Tags: congressരാഷ്ട്രീയംമുല്ലപ്പള്ളി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

India

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.