Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നോട്ടു നിരോധനം ‘മാധ്യമ’ത്തിന്റെ അടിത്തറമാന്തി; തേജസിന് പിന്നാലെ ജമാ അത്തെ ഇസ്ലാമി മുഖപത്രവും അടച്ചുപൂട്ടലിന്റെ വക്കില്‍; ജീവനക്കാര്‍ സമരത്തില്‍

മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടുനിരോധനമാണ് പ്രധാനമായും മൗദൂതി പത്രത്തിന് തിരിച്ചടിയായത്. വിദേശത്തുനിന്ന് എത്തുന്ന പണത്തിന്റെ കൃത്യമായ കണക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ തേടാന്‍ തുടങ്ങിയതും ഗള്‍ഫിലെ പ്രതിസന്ധിയും പത്രത്തിന്റെ പതനത്തിന്റെ ആക്കംകൂട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2020, 04:09 pm IST
inKerala

കോട്ടയം: മുസ്ലീം മതതീവ്രവാദ സംഘടനയുടെ മുഖപത്രമായ തേജസ് ദിനപത്രത്തിന് ശേഷം ജമാ അത്തെ ഇസ്ലാമിയുടെ മുഖപത്രവും അടച്ചുപൂട്ടലിന്റെ വക്കില്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മാധ്യമം ദിനപത്രത്തില്‍ വന്‍പ്രതിസന്ധിയാണ് നേരിടുന്നത്.  മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടുനിരോധനമാണ് പ്രധാനമായും മൗദൂതി പത്രത്തിന് തിരിച്ചടിയായത്. വിദേശത്തുനിന്ന് എത്തുന്ന പണത്തിന്റെ കൃത്യമായ കണക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ തേടാന്‍ തുടങ്ങിയതും ഗള്‍ഫിലെ പ്രതിസന്ധിയും പത്രത്തിന്റെ പതനത്തിന്റെ ആക്കംകൂട്ടി.  

മോദി സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് മുമ്പ് കേരളത്തില്‍ കോടികള്‍ ഒഴുക്കി മാധ്യമം വിപണി പിടിച്ചടക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, കള്ളപ്പണം പിടികൂടുന്നതിന്റെ ഭാഗമായി ഒന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ   നോട്ട് നിരോധനത്തിന് ശേഷം പത്രം വന്‍ തകര്‍ച്ചയാണ് നേരിടുന്നത്. തൃശൂരിലെ ന്യൂസ് ഡസ്‌കും കോട്ടയത്തെ പ്രിന്റിങ്ങ് യൂണിറ്റും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചുപൂട്ടി. തിരുവനന്തപുരത്തും കൊച്ചിയിലും സമാനസ്ഥിതിയാണുള്ളത്. കോണ്‍ട്രാക്ട് സ്റ്റാഫുകളെയെല്ലാം മാധ്യമം കഴിഞ്ഞ നാല് മാസങ്ങള്‍ക്ക് മുമ്പേ പിരിച്ചുവിടാന്‍ തുടങ്ങിയിരുന്നു. ഇതിനെ തുടര്‍ന്ന് മാധ്യമത്തിലെ പത്രപ്രവര്‍ത്തക യൂണിയന്‍ സമരപ്രഖ്യാപനം നടത്തിയിരുന്നു.  

മാധ്യമം പത്രത്തിന്റെ പല ബ്യൂറോ ഓഫീസുകളുടെയും വാടക കുടിശിഖ മുടങ്ങിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് പല ജില്ലാ ബ്യൂറോകളും ജമാ അത്തെ ഇസ്ലാമിയുടെ ഓഫീസ് കെട്ടിടങ്ങളിലേക്ക് മാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൊറോണ വന്നതോടെ മൗദൂതി പത്രത്തിന്റെ സര്‍ക്കുലേഷന്‍ കുത്തനെ ഇടിഞ്ഞു. ഇതേ തുടര്‍ന്ന് പരസ്യവരുമാനവും നിലച്ചു. നിലവില്‍ പത്രത്തിലെ പ്രതിസന്ധി അവഗണിച്ച് ഓണ്‍ലൈന്‍ മീഡിയക്കാണ് ജമാ അത്തെ ഇസ്ലാമി പ്രാധാന്യം കൊടുക്കുന്നത്. കഴിഞ്ഞ ഒരു മാസം മുമ്പ് ലക്ഷങ്ങള്‍ മുടക്കി മാധ്യമത്തിന്റെ ഓണ്‍ലൈന്‍  നവീകരിച്ചിരുന്നു. ഇതിനെതിരെ മാധ്യമത്തിലെ പത്രപ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. പലര്‍ക്കും രണ്ടു മാസത്തിലധികമായി ശമ്പളം മുടങ്ങിയപ്പോഴാണ് ഓണ്‍ലൈനിനുവേണ്ടി ലക്ഷങ്ങള്‍ പൊടിച്ചതെന്ന് മാധ്യമത്തിലെ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.  

മാനേജ്‌മെന്റിന്റെ വഞ്ചനകള്‍ക്കെതിരെ മാധ്യമം ജീവനക്കാര്‍ പ്രത്യക്ഷ സമരം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ  20ന് വഞ്ചനാദിനമായി പ്രഖ്യാപിച്ച് സമരം നടത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് മാധ്യമം പത്രം, അനുബന്ധപ്രസിദ്ധീകരണങ്ങള്‍ എന്നിവയ്‌ക്കായി അഞ്ച് കമ്പനികള്‍ രൂപീകരിച്ച് ഉടമസ്ഥാവകാശം അവ ഓരോന്നിന്റെയും  കീഴിലേക്ക്  മാറ്റാനുള്ള നടപടികള്‍ ജമാ അത്തെ ഇസ്ലാമി മാനേജ്‌മെന്റ് തുടങ്ങിയിരുന്നു. ഇതിനെതിരെയാണ് ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചത്.  

മൂന്നു വര്‍ഷത്തിലേറെയായി ശമ്പളം അനിശ്ചിതമായി വൈകുകയാണെന്നും വ്യവസ്ഥകള്‍ പ്രകാരം ശമ്പളം വിട്ടുകൊടുത്തിട്ടും ആഴ്ചതോറും തവണകളായാണ് ശമ്പളവിതരണം നടക്കുന്നതെന്നും ചെയര്‍മാന്‍ നല്‍കിയ ഉറപ്പിന്റെ പച്ചയായ ലംഘനമാണിതെന്നും മാധ്യമം ജേണലിസ്റ്റ് യൂണിയന്‍  പറയുന്നു.

ബോണസ് വിതരണം നിലച്ചിട്ട് കാലങ്ങളായി. ഫെസ്റ്റിവല്‍ അലവന്‍സ്‌പോലും ലഭിക്കുന്നില്ല. ലീവ് സറണ്ടര്‍, എല്‍.ടി.എ ആനുകൂല്യങ്ങള്‍ എന്നിവ വര്‍ഷങ്ങളായി മരവിപ്പിച്ചിരിക്കുകയാണ്.രാത്രികാല അലവന്‍സുകള്‍ ഏകപക്ഷീയമായാണ് വെട്ടിച്ചുരുക്കി.. സീനിയര്‍ ജേര്‍ണലിസ്റ്റുകള്‍ക്കുള്ള ദിനപത്ര ബത്ത റദ്ദാക്കി. ജീവനക്കാര്‍ക്ക് വേണ്ടി രൂപീകരിച്ച സ്റ്റാഫ് വെല്‍ഫയര്‍ ഫണ്ടിലെ കോടികള്‍ കമ്പനി അന്യായമായി കവര്‍ന്നെടുത്തിരിക്കുകയാണ്. വരിസംഖ്യയിനത്തില്‍ മാസംതോറും യൂണിയനുകള്‍ക്ക് നല്‍കുന്ന സംഖ്യയും സ്റ്റാഫ് സൊസൈറ്റിയുടെ വിഹിതവും മാസങ്ങളായി കമ്പനിയുടെ കൈവശമാണെന്നും പി.എഫ് അടയ്‌ക്കുന്നതില്‍പോലും കൃത്യവിലോപം കാണിച്ചെന്നും ജീവനക്കാര്‍ പറയുന്നു.  

Tags: modi governmentമാധ്യമങ്ങള്‍P-am A-s¯ C-Ém-an-മാധ്യമപ്രവര്‍ത്തകര്‍മാധ്യമം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.