Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ നിര്‍മിച്ച ഫൂട്ട് ഓവര്‍ബ്രിഡ്ജ് കം എസ്‌കലേറ്റര്‍ കോര്‍പ്പറേഷന്റെ ഭരണനേട്ടമായി ചിത്രീകരിച്ച് ഉദ്ഘാടന മാമാങ്കം

പദ്ധതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ കേന്ദ്രപദ്ധതിയാണെന്നോ കേന്ദ്രവിഹിതം എത്രയാണെന്നോ പറയാതെ പദ്ധതി നഗരസഭ നടപ്പിലാക്കുന്നു എന്ന തരത്തിലായിരുന്നു വിശദീകരണം. അമൃത് പദ്ധതിയെക്കുറിച്ചുള്ള വിശദ റിപ്പോര്‍ട്ട് തയാറാക്കിയിരുന്നെങ്കിലും ഇതു വായിക്കാതെ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്യുകയായിരുന്നു. ഉദ്ഘാടന ശിലാഫലകത്തില്‍ കേന്ദ്രപദ്ധതിയാണെന്നില്ല. ആശംസാ സന്ദേശം നല്‍കിയ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ പേരും രേഖപ്പെടുത്തിയിരുന്നില്ല. അമൃത് പദ്ധതിയുടെ ലോഗോ ഉള്‍പ്പെടുത്തുക മാത്രമാണ് ചെയ്തത്. പദ്ധതിയുടെ നിര്‍മാണം നടത്തിയവര്‍ക്കും കരാറുകാര്‍ക്കും നന്ദി പറഞ്ഞെങ്കിലും നിര്‍മാണത്തിനായി പകുതി തുക നല്‍കിയ കേന്ദ്ര ഗവണ്മെന്റിനെ കുറിച്ച് കോര്‍പ്പേറഷന്‍ ഭരണാധികാരികള്‍ നിശബ്ദരാവുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2020, 04:08 pm IST
inKerala

കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് നഗരത്തില്‍ നിര്‍മിച്ച ഫൂട്ട് ഓവര്‍ബ്രിഡ്ജ് കം എസ്‌കലേറ്റര്‍ കോര്‍പ്പറേഷന്റെ ഭരണനേട്ടമായി ചിത്രീകരിച്ച് ഉദ്ഘാടന മാമാങ്കം. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിന്റെയും കോര്‍പ്പറേഷന്റെയും പദ്ധതിയെന്ന രീതിയില്‍ അവതരിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രിയും മേയറും എംഎല്‍എയും. കോര്‍പ്പറേഷന്റെ അഞ്ചു വര്‍ഷത്തെ ഭരണം മികച്ചതാണെന്ന് പറഞ്ഞുകൊണ്ട് രാഷ്‌ട്രീയ പ്രസംഗവും നടത്തി.  

പദ്ധതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ കേന്ദ്രപദ്ധതിയാണെന്നോ കേന്ദ്രവിഹിതം എത്രയാണെന്നോ പറയാതെ പദ്ധതി നഗരസഭ നടപ്പിലാക്കുന്നു എന്ന തരത്തിലായിരുന്നു വിശദീകരണം. അമൃത് പദ്ധതിയെക്കുറിച്ചുള്ള വിശദ റിപ്പോര്‍ട്ട് തയാറാക്കിയിരുന്നെങ്കിലും ഇതു വായിക്കാതെ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്യുകയായിരുന്നു. ഉദ്ഘാടന ശിലാഫലകത്തില്‍ കേന്ദ്രപദ്ധതിയാണെന്നില്ല. ആശംസാ സന്ദേശം നല്‍കിയ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ പേരും രേഖപ്പെടുത്തിയിരുന്നില്ല. അമൃത് പദ്ധതിയുടെ ലോഗോ ഉള്‍പ്പെടുത്തുക മാത്രമാണ് ചെയ്തത്. പദ്ധതിയുടെ നിര്‍മാണം നടത്തിയവര്‍ക്കും കരാറുകാര്‍ക്കും നന്ദി പറഞ്ഞെങ്കിലും നിര്‍മാണത്തിനായി പകുതി തുക നല്‍കിയ കേന്ദ്ര ഗവണ്മെന്റിനെ കുറിച്ച് കോര്‍പ്പേറഷന്‍ ഭരണാധികാരികള്‍ നിശബ്ദരാവുകയായിരുന്നു.  

മുഖ്യമന്ത്രി പിണറായി വിജയനാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം നിര്‍വഹിച്ചത്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അദ്ധ്യക്ഷനായി. കേന്ദ്ര നഗരകാര്യ വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ സന്ദേശം കോര്‍പ്പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ് ചടങ്ങില്‍ വായിച്ചു. എം.കെ. രാഘവന്‍ എംപി വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശംസ അറിയിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരന്‍, കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ, അമൃത് മിഷന്‍ ഡയറക്ടര്‍ ഡോ. രേണുരാജ്, സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ്, എ. പ്രദീപ് കുമാര്‍ എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, ബിജെപി കോര്‍പറേഷന്‍ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

രാജാജി റോഡില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് മുന്നില്‍ നിന്ന് പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കാന്‍ ഉതകുന്ന തരത്തിലാണ് 11.35 കോടി രൂപ ചെലവില്‍ എസ്‌കലേറ്ററും ലിഫ്റ്റും നടപ്പാലവും നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ 50 ശതമാനം തുകയായ 5.675 കോടി രൂപ കേന്ദ്രസര്‍ക്കാരാണ് നല്‍കിയത്. 30 ശതമാനം തുകയായ 3.405 കോടി സംസ്ഥാന സര്‍ക്കാരും 20 ശതമാനം തുകയായ 2.27 കോടി കോഴിക്കോട് കോര്‍പറേഷനുമാണ് വഹിച്ചത്. സംസ്ഥാനത്ത് ഒരു പൊതുറോഡില്‍ ഒരുങ്ങുന്ന ആദ്യ സംവിധാനമാണിത്.

നഗരങ്ങളുടെ സമ്പൂര്‍ണ വികസനത്തിനായി മോദി സര്‍ക്കാര്‍ വലിയ ശ്രദ്ധചെലുത്തുന്നു: കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി

കോഴിക്കോട്: നഗരങ്ങളുടെ സമ്പൂര്‍ണ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ വലിയ ശ്രദ്ധചെലുത്തുന്നുണ്ടെന്ന് കേന്ദ്ര നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ് പുരി. ദശാബ്ദങ്ങളായി അവഗണിക്കപ്പെട്ടുകിടന്നിരുന്ന നഗരവികസന മേഖലയില്‍ 2014ല്‍ അധികാരത്തില്‍ വന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ വിവിധ പദ്ധതികളാണ് ആരംഭിച്ചത്. സ്വച്ഛഭാരത് മിഷന്‍, പി

എം ആവാസ് യോജന, അമൃത് പദ്ധതി, സ്മാര്‍ട്ട് സിറ്റി പദ്ധതി എന്നിവ ഇത്തരത്തിലുള്ളതാണെന്നും അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട്ട് നഗരത്തില്‍ നിര്‍മിച്ച ഫൂട്ട് ഓവര്‍ ബ്രിഡ്ജ് കം എസ്‌കലേറ്റര്‍ ഉദ്ഘാടന ചടങ്ങിനയച്ച ആശംസാ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഇത്തരത്തിലൊരു പ്രവൃത്തി നടത്തിയത്. കോര്‍പ്പറേഷന്‍ ഭരണകൂടം സാധാരണ ജനങ്ങളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞു. കാല്‍നട യാത്രക്കാരുടെ സുരക്ഷിതത്വം ലക്ഷ്യം വെച്ചുള്ളതാണ് ഫൂട്ട് ഓവര്‍ ബ്രിഡ്ജ് കം എസ്‌കലേറ്റര്‍. ഇതിന്റെ കൃത്യമായ ഉപയോഗത്തിലൂടെ കോഴിക്കോട്ടുകാര്‍ നല്ല മാതൃക കാണിക്കുമെന്ന് ഉറപ്പുണ്ടെന്നും ഹര്‍ദീപ് സിങ് പുരി സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

Tags: കേന്ദ്ര സര്‍ക്കാര്‍തദ്ദേശഭരണ തെരഞ്ഞെടുപ്പ്corporation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Kerala

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.