Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഏലക്കാ മോഷ്ടിച്ച് കടത്തുന്ന സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയിലായി.

അടുത്ത ദിവസങ്ങളില്‍ പതിനെട്ടേക്കര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ രണ്ടുപേര്‍ പുതച്ചുമൂടി കിടക്കുന്നത് പ്രഭാത സവാരിക്കിറങ്ങിയ പ്രദേശവാസികളായ ചിലര്‍ ശ്രദ്ധിച്ചിരുന്നു. നടത്തം കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ ഇവരെ കാണാറുണ്ടായിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2020, 11:30 am IST
in Idukki

രാജകുമാരി: ബൈസണ്‍വാലി പതിനെട്ടേക്കറില്‍ ഏലത്തിന്റെ ശരം മുറിച്ച് ഏലക്കാ മോഷ്ടിച്ച് കടത്തുന്ന സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയിലായി. നേര്യമംഗലം മണിമരുതുംചാല്‍ സ്വദേശി മോളത്ത് ഡിന്റോ എല്‍ദോസ് (33), കോതമംഗലം കുട്ടന്‍പുഴ മണികണ്ഠന്‍ചാല്‍ പുത്തന്‍പുരയ്‌ക്കല്‍ പങ്കജാക്ഷി (57) എന്നിവരാണ് പിടിയിലായത്. അടുത്ത ദിവസങ്ങളില്‍ പതിനെട്ടേക്കര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ രണ്ടുപേര്‍ പുതച്ചുമൂടി കിടക്കുന്നത് പ്രഭാത സവാരിക്കിറങ്ങിയ പ്രദേശവാസികളായ ചിലര്‍ ശ്രദ്ധിച്ചിരുന്നു. നടത്തം കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ ഇവരെ കാണാറുണ്ടായിരുന്നില്ല.  

സംശയം തോന്നിയ നാട്ടുകാര്‍ വെള്ളിയാഴ്‌ച്ച ഇരുവരെയും പരിശോധിച്ചപ്പോള്‍ ടോര്‍ച്ച്, പിച്ചാത്തികള്‍, സഞ്ചികള്‍ തുടങ്ങിയവ കണ്ടെടുത്തു. തുടര്‍ന്ന് രാജാക്കാട് പോലീസില്‍ വിവരമറിയിച്ചു. സ്ഥലത്ത് എത്തിയ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യംചെയ്യലിലാണ് പച്ച ഏലക്കാ മോഷണത്തിനായി എത്തിയതാണെന്ന് മനസ്സിലായത്.  

വൈകുന്നേരങ്ങളില്‍ ബൈസണ്‍വാലിക്കുള്ള അവസാന ബസില്‍ എത്തുന്ന ഇവര്‍ മറ്റാര്‍ക്കും സംശയം ജനിപ്പിക്കാത്ത വിധത്തില്‍ വെയിറ്റിംഗ് ഷെഡില്‍ തങ്ങുകയും, രാത്രിയാകുന്നതോടെ ഏലത്തോട്ടങ്ങളില്‍ ഇറങ്ങി ചെടികളില്‍ നിന്നും ശരം ഉള്‍പ്പെടെ അറുത്തെടുത്ത് വെയിറ്റിംഗ് ഷെഡില്‍ മടങ്ങിയെത്തും. തുടര്‍ന്ന് കായ് വേര്‍പെടുത്തി സഞ്ചികളിലാക്കിയശേഷം അവിടെത്തന്നെ കിടന്നുറങ്ങുകയും, പുലര്‍ച്ചെ ആദ്യ ബസിന് സ്വദേശത്തേക്ക് മടങ്ങുകയുമായിരുന്നു പതിവ്. കോതമഗലത്തെ ചില കടകളിലാണ് ഈ ഏലക്ക വിറ്റിരുന്നത്. രാജാക്കാട് ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളില്‍ നിന്നും ഇപ്രകാരം മോഷണം നടത്തിയിട്ടുള്ളതായും പ്രതികള്‍ സമ്മതിച്ചു.  

4 ടോര്‍ച്ചുകള്‍, ശരം കണ്ടിക്കുന്നതിനുള്ള 3 പിച്ചാത്തികള്‍ തുടങ്ങിയവ പോലീസ് ഇവരില്‍ നിന്നും കണ്ടെടുത്തു. ബൈസണ്‍വാലി മേഖലയിലെ വിവിധ കൃഷിയിടങ്ങളില്‍ നിന്നും പച്ച ഏലക്കാ മോഷണം പോയതായി പരാതികള്‍ ഉയര്‍ന്നിരുന്നു. പ്രതികള്‍ക്കായുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായിരിക്കുന്നത്.

രാജാക്കാട് സിഐ എച്ച്.എല്‍. ഹണിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതികളെ കൊവിഡ് പരിശോധനയ്‌ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.

Tags: വനിതലോകാരോഗ്യ സംഘടനsmuggling
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട; 56 കിലോ കഞ്ചാവുമായി റെയിൽവേ കരാര്‍ ജീവനക്കാരൻ ഉൾപ്പടെ മൂന്നു പേർ പിടിയിൽ

India

വാനിൽ പശുക്കളെ കുത്തിക്കയറ്റിയ നിലയിൽ : വാഹനം തടഞ്ഞ് നിർത്തി രക്ഷപെടുത്തിയത് 40 പശുക്കളെ : ശ്വാസം കിട്ടാതെ ചത്തത് ആറ് പശുക്കൾ

Kerala

പത്തുമാസം രഹസ്യകേന്ദ്രത്തില്‍ ഒളിപ്പിച്ചു; വെള്ളായണി ദേവീക്ഷേത്രത്തിലെ തങ്കത്തിരുമുടിയും കടത്തി

Kerala

തിരുവനന്തപുരം: അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

World

യുഎസിൽ കാർഷിക ഭീകരത പടർത്താനൊരുങ്ങി ചൈന : രണ്ട് പേർ അറസ്റ്റിൽ , യുഎസിൽ ചൈന നാശം വിതയ്‌ക്കാൻ പോകുന്ന ഫംഗസിനെക്കുറിച്ച് അറിയാം

പുതിയ വാര്‍ത്തകള്‍

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.