Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പത്തുമാസം രഹസ്യകേന്ദ്രത്തില്‍ ഒളിപ്പിച്ചു; വെള്ളായണി ദേവീക്ഷേത്രത്തിലെ തങ്കത്തിരുമുടിയും കടത്തി

സുനില്‍ തളിയല്‍byസുനില്‍ തളിയല്‍
Oct 20, 2025, 03:57 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം: വെള്ളായണി ദേവീക്ഷേത്രത്തിലെ കോടികള്‍ വിലമതിക്കുന്ന രത്‌നംപതിച്ച തങ്കനിര്‍മ്മിതമായ തങ്കത്തിരുമുടിയില്‍ കടത്തി. തങ്കത്തിരുമുടി കടത്തുന്നതിനെ എതിര്‍ത്ത തന്ത്രിയെ തെറിപറയുകയും പിടിച്ചുതള്ളുകയും ചെയ്തശേഷം സിപിഎം നേതാവിനൊപ്പമാണ് ദേവസ്വംബോര്‍ഡ് ഉദ്യോഗസ്ഥര്‍ തങ്കത്തിരുമുടി ആചാരവിരുദ്ധമായി കടത്തിയത്. ഭക്തര്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പത്തുമാസങ്ങള്‍ക്കുശേഷം തങ്കത്തിരുമുടി തിരികെയെത്തിച്ചത്.

സ്വര്‍ണക്കൊള്ള സമയത്തെ ശബരിമലയിലെ തിരുവാഭരണം കമ്മീഷണറായിരുന്ന കെ.എസ് ബൈജുവായിരുന്നു വെള്ളായണിയിലെയും തിരുവാഭരണ കമ്മീഷണര്‍. ആചാരങ്ങള്‍ പാലിക്കാതെയും തന്ത്രിയെ ആക്രമിച്ചും മാസങ്ങളോളം അറ്റകുറ്റപ്പണിക്കെന്ന പേരില്‍ പാറശ്ശാലയില്‍ സൂക്ഷിച്ച തങ്കത്തിരുമുടിയിലെ അമൂല്യവസ്തുക്കള്‍ നഷ്ടമായിട്ടുണ്ടോ എന്ന കാര്യത്തില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. പുറത്തുകൊണ്ടുപോയപ്പോഴും തിരിച്ചെത്തിച്ചപ്പോഴും മഹസറില്‍ രേഖപ്പെടുത്തുകയോ തൂക്കം നോക്കുകയോ ചെയ്തില്ലെന്നും ആക്ഷേപം.

കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിലെ ഏറ്റവും വലുതാണ് വെള്ളായണി ദേവി ക്ഷേത്രത്തിലെ തങ്കത്തിരുമുടി. നാലരയടി ഉയരവും വീതിയുമാണ് വിഗ്രഹത്തിനുള്ളത്. വരിക്കപ്ലാവിന്റെ തടിയില്‍ ഭദ്രകാളിയുടെ തിരുമുഖം കൊത്തിയെടുത്തുണ്ടാക്കുന്ന വിഗ്രഹമാണ് തിരുമുടി. തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ആയില്യം തിരുനാള്‍ ഗൗരി ലക്ഷ്മിഭായിയാണ് തങ്കത്തിരുമുടി ക്ഷേത്രത്തിന് നിര്‍മ്മിച്ച് നല്‍കിയത്.

തിരുമുടി കേടുപാടുകള്‍ തീര്‍ക്കാന്‍ കൊണ്ടുപോകുമ്പോള്‍ ശക്തിയെ വാളിലോ ജലത്തിലോ ആവാഹിച്ച് പീഠത്തിന് അടിയിലോ കുങ്കുമത്തിലോ സുക്ഷിക്കുകയാണ് പതിവ്. ചെറിയ കേടുപാടുകളുണ്ടായിരുന്ന തിരുമുടി മൂത്ത വാത്തിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പുറത്തെടുത്തത്. വെള്ളായണി ക്ഷേത്രത്തില്‍ വച്ച് തന്നെ ഒരുദിവസം കൊണ്ട് കേടുപാടുകള്‍ തീര്‍ക്കുമെന്നറിയിച്ചതിനെ തുടര്‍ന്ന് തന്ത്രി അനുവാദം നല്‍കുകയും ചെയ്തു. എന്നാല്‍ തിരുമുടി വെളിയിലെടുത്ത് 17 ദിവസം കഴിഞ്ഞിട്ടും കേടുപാടുകള്‍ തീര്‍ക്കാന്‍ ദേവസ്വം അധികൃതര്‍ തയ്യാറായില്ല.

ഒരുനാള്‍ ഉച്ചയ്‌ക്ക് ഭക്തരില്ലാതിരുന്ന സമയം നോക്കി തിരുവാഭരണം കമ്മീഷണറും സബ് ഗ്രൂപ്പ് ഓഫീസറും പ്രാദേശിക സിപിഎം നേതാവും മറ്റുചിലരും ചേര്‍ന്ന് തിരുമുടി പാറശ്ശാലയ്‌ക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. ഇതറിഞ്ഞ ക്ഷേത്ര ഉപദേശക സമിതി അംഗങ്ങള്‍ തന്ത്രിയെ വിവരം അറിയിച്ചു. തന്ത്രി സ്ഥലത്തെത്തി തിരുമുടി ഒരു കാരണവശാലും പൊളിക്കാന്‍ പാടില്ലെന്നും ദേവപ്രശ്‌നം വയ്‌ക്കണമെന്നും ഹൈക്കോടതി ഉത്തരവ് വേണമെന്നും തിരുവാഭരണം കമ്മീഷണറോട് പറഞ്ഞപ്പോള്‍ സിപിഎം നേതാവ് അസഭ്യം പറഞ്ഞുകൊണ്ട് തന്ത്രിയെ പിടിച്ചു തള്ളുകയും ചെയ്തു. സംഭവമറിഞ്ഞ് ഭക്തര്‍ തടിച്ചുകൂടിയതോടെ യാതൊരാദരവും നല്‍കാതെ തിരുമുടി വാഹനത്തിന്റെ ഡിക്കിയില്‍ കയറ്റി കൊണ്ടുപോകുകയും ചെയ്തു.

പത്ത് മാസമാസത്തോളമായിട്ടും തങ്കത്തിരുമുടി തിരികെ എത്തിക്കാത്തതിനെത്തുടര്‍ന്ന് ക്ഷേത്ര ഉപദേശകസമിതിയും ഹിന്ദു സംഘടനകളും ചേര്‍ന്ന് ദേവസ്വംബോര്‍ഡ് ആസ്ഥാനത്തുള്‍പ്പെടെ പ്രതിഷേധിക്കുകയും ഉപദേശകസമിതി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. തിരുമുടി ഉടന്‍ ക്ഷേത്രത്തില്‍ തിരിച്ചെത്തിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് പത്ത് മാസങ്ങള്‍ക്കു ശേഷം തിരുമുടി തിരിച്ചെത്തിക്കുകയായിരുന്നു. 2021 മാര്‍ച്ചില്‍ അറ്റകുറ്റ പണികള്‍ക്കായി കൊണ്ടുപോയ തങ്കത്തിരുമുടി 2022 ജനുവരിയിലാണ് തിരികെയെത്തിച്ചത്.

2022 ജനുവരി ഒന്നു മുതല്‍ ഏഴുവരെയുള്ള കാലയളവിലാണ് തങ്കത്തിരുമുടിയിലെ തകരാര്‍ പരിഹരിച്ചതെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. ഏഴ് ദിവസത്തെ പണികള്‍ക്കായി പത്ത് മാസത്തോളം തങ്കത്തിരുമുടി പാറശ്ശാലയില്‍ സൂക്ഷിച്ചതിലാണ് സംശയമുയര്‍ന്നിരിക്കുന്നത്. ഈ സമയം തിരുമുടി അവിടെ നിന്ന് മറ്റെവിടെയെങ്കിലും എത്തിച്ചിരുന്നോ എന്നതും ദുരൂഹമാണ്. ശബരിമലയിലെ സ്വര്‍ണക്കൊള്ള സമയത്താണ് ഇതും ഉണ്ടായിരിക്കുന്നതെന്നതിനാല്‍ തങ്കത്തിരുമുടിയില്‍ നിന്നും വിലപിടിപ്പുള്ള വജ്രങ്ങളും രത്‌നങ്ങളും സ്വര്‍ണ്ണവും അപഹരിക്കപ്പെട്ടതായും സംശയമുണ്ട്. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള നടക്കുന്ന എതാണ്ടതേ സമയത്താണ് വെള്ളായണിയിലും ഈ സംഭവ വികാസങ്ങളുണ്ടാകുന്നത്.

കാളിയൂട്ട് മഹോത്സത്തോടനിബന്ധിച്ച് പറയെടുപ്പിനായി ദേവി വീടുകളില്‍ പോകാറുണ്ട്. അയ്യായിരത്തോളം വീടുകളിലാണ് ദേവി ഈ സമയത്ത് പോകുന്നത്. ഇരുപത് മിനിറ്റോളം നീളുന്ന പൂജയാണ് വീടുകളില്‍ നടക്കുന്നത്. പൂജ കഴിഞ്ഞ് ദേവിക്ക് സ്വര്‍ണ്ണം നല്‍കുന്ന പതിവുണ്ട്. സാമ്പത്തിക സ്ഥിതിയനുസരിച്ച് സ്വര്‍ണ്ണപ്പൊട്ടുകളോ താലിയോ നല്‍കാറാണ് പതിവ്. ഇങ്ങനെ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ലഭിക്കുന്ന സ്വര്‍ണ്ണം എത്രയാണെന്നും എത്ര പവന്‍ ലഭിച്ചെന്നുമുള്ള രേഖകള്‍ ദേവസ്വം അധികൃതര്‍ സൂക്ഷിക്കാറില്ല. ഭക്തജനങ്ങള്‍ നല്‍കുന്ന സ്വര്‍ണവും കവരുന്നതായി ഭക്തര്‍ സംശയിക്കുന്നു.

Tags: Devaswom Board officialsIllegal activitysmugglingCPM Leadergold-platedVellayani Devi TempleThanga ThirumudiWorth crores
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേവസ്വം ബോര്‍ഡുകളില്‍ ഓഡിറ്റിന് ജീവനക്കാരുടെ ക്ഷാമം; സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്നു: കെ. ഗോവിന്ദന്‍ നമ്പൂതിരി

Kerala

വിദ്യാര്‍ത്ഥികളെ അപമാനിച്ച സിപിഎം നേതാവും മുന്‍മന്ത്രിയുമായ കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala

മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന് യുഡിഎഫ് നേതാവിന്‌റെ സ്മരണാര്‍ത്ഥമുള്ള പുരസ്‌കാരം

Kerala

മൊഴിമാറ്റാന്‍ അതിജീവിതയെ ഭീഷണിപ്പെടുത്തി, സിപിഎം നേതാവായ പ്രോസിക്യൂട്ടറെ സസ്‌പെന്‍ഡ് ചെയ്ത് ബാര്‍ കൗണ്‍സില്‍

Kerala

30 വർഷമായി തുടരുന്ന ലൈംഗികാതിക്രമം; സിപിഎം നേതാവിനെതിരേ വീട്ടമ്മയുടെ പരാതി, പ്ലസ്‌ടു വിദ്യാർത്ഥികളെയും ലൈംഗികമായി ഉപദ്രവിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.