Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സര്‍വമംഗളയായ ദേവി

ബ്രഹ്മം ഏകമാണ്. ഏകമായ ബ്രഹ്മത്തില്‍ നിന്നും എങ്ങനെ നാനാത്വമായ പ്രപഞ്ചം ഉണ്ടാകും? അതൊരു അത്ഭുതമാണ്. ആ അത്ഭുതത്തിന് കാരണമായ ബ്രഹ്മശക്തിയെയാണ് നമ്മള്‍ ശക്തിയെന്നും ദേവിയെന്നും ഒക്കെ വിളിച്ച് ആരാധിക്കുന്നത്.

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Oct 26, 2020, 03:00 am IST
inSamskriti

മക്കളേ,  

മനുഷ്യജീവിതത്തിലെ ഓരോ ചുവടുവെയ്‌പുംnഈശ്വരസ്മരണയോടെയും ഈശ്വരപൂജയോടെയും ആരംഭിക്കുന്ന ശ്രേഷ്ഠമായ പാരമ്പര്യമാണ് നമുക്കുള്ളത്. നമ്മുടെ എല്ലാ കഴിവുകള്‍ക്കും ഗുണങ്ങള്‍ക്കും വിജയത്തിനും കാരണം ഈശ്വരാനുഗ്രഹം ഒന്നുമാത്രമാണെന്ന വിശ്വാസമാണ് ഈ ആചാരത്തിനു പിന്നിലുള്ളത്. അതുകൊണ്ടുതന്നെ, നമ്മുടെ പൂര്‍വികര്‍ എതൊരാഘോഷവും ഈശ്വരനുമായി ബന്ധിപ്പിക്കുവാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നവരാത്രി കാലത്ത് വിദ്യാസ്വരൂപിണിയായ ദേവിയെ വന്ദിച്ചുകൊണ്ട് നമ്മള്‍ കുട്ടികളെ എഴുത്തിനിരുത്തുകയും പല പ്രധാന കാര്യങ്ങള്‍ക്കും തുടക്കം കുറിക്കുകയും ചെയ്യുന്നു.

ബ്രഹ്മം ഏകമാണ്. ഏകമായ ബ്രഹ്മത്തില്‍ നിന്നും എങ്ങനെ നാനാത്വമായ പ്രപഞ്ചം ഉണ്ടാകും?  അതൊരു അത്ഭുതമാണ്. ആ അത്ഭുതത്തിന് കാരണമായ ബ്രഹ്മശക്തിയെയാണ് നമ്മള്‍ ശക്തിയെന്നും ദേവിയെന്നും ഒക്കെ വിളിച്ച് ആരാധിക്കുന്നത്. ജഗത്തിന്റെ സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ക്കെല്ലാം നാഥയാണ് ദേവി. സംസാരബന്ധനത്തിനു കാരണമായ അവിദ്യയും സംസാരമുക്തിയ്‌ക്കു കാരണമായ വിദ്യയും ദേവി തന്നെ. സര്‍വമംഗളയായ ദേവി എല്ലാ മംഗളങ്ങളും നല്‍കുന്നവളാണ്. ശരാണാര്‍ഥികളുടെ ദുഃഖങ്ങള്‍ എല്ലാം അമ്മ അകറ്റുന്നു.  

ഒരു രാജാവ് വിവാഹിതനായി വളരെ കാലം കഴിഞ്ഞിട്ടും കുട്ടികള്‍ ഉണ്ടായില്ല. രാജാവും രാജ്ഞിയും വളരെയേറെ ദുഃഖിച്ചു. ഒടുവില്‍ ഗുരുവിന്റെ ഉപദേശപ്രകാരം പുത്രനുണ്ടാകാന്‍ ഒരു യാഗം നടത്തി. അങ്ങനെ രാജ്ഞി ഗര്‍ഭിണിയായി, ലക്ഷണമൊത്ത ഒരു കുഞ്ഞിനെ പ്രസവിച്ചു. എന്നാല്‍ കഷ്ടമെന്നുപറയട്ടെ കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല. ദുഃഖം സഹിക്കാതെ രാജാവ് ആത്മഹത്യചെയ്യാനൊരുങ്ങി. അപ്പോള്‍ രാജാവിന്റെ മുന്‍പി

ല്‍ ദേവി പ്രത്യക്ഷപ്പെട്ടു. കുഞ്ഞിന്റെ മൃതശരീരത്തെ ദേവി ഏറ്റുവാങ്ങി. അതോടെ കുഞ്ഞിന് പ്രാണന്‍ തിരിച്ചുകിട്ടി. എന്നാല്‍ അടുത്ത നിമിഷം കുഞ്ഞിനെയും എടുത്ത് ദേവി യാത്രയായി. ”എന്റെ കുഞ്ഞിനെ തരണേ” എന്ന് രാജാവ്  നിലവിളിച്ചെങ്കിലും ഫലമുണ്ടായില്ല. അപ്പോഴാണ് രാജാവിന് തന്റെ തെറ്റ് മനസ്സിലായത്. കുഞ്ഞിനു പ്രാണന്‍ തിരിച്ചുകൊടുത്തത് ദേവിയാണെങ്കില്‍ കുഞ്ഞ് ദേവിയുടേതല്ലേ? ”അമ്മേ ഈ കുഞ്ഞ് അവിടുത്തേതാണ്. അവിടുത്തെ ഇച്ഛ നടക്കട്ടെ.” എന്നു പറഞ്ഞ് രാജാവ് ദേവിയെ സ്തുതിച്ചു. അപ്പോള്‍ ദേവി സന്തോഷത്തോടെ ആ കുഞ്ഞിനെ തിരികെ നല്‍കി. ”ഈ കുഞ്ഞ് കീര്‍ത്തിമാനും ഗുണവാനും മഹാത്മാവുമായിത്തീരും” എന്ന് അരുളിച്ചെയ്ത് ദേവി മറയുകയും ചെയ്തു.

ഈ ലോകത്തിലെ എല്ലാം തന്നെ ഈശ്വരന്റേതാണ്. അവ നമ്മുടെതായിരുന്നെങ്കില്‍ എപ്പോഴും നമ്മുടെ നിയന്ത്രണത്തില്‍ ഇരിക്കേണ്ടെ? എന്നാല്‍ ഒന്നും നമ്മുടെ നിയന്ത്രണത്തിലല്ല. എല്ലാം അവിടുത്തെ ഇച്ഛയനുസരിച്ച് നടക്കുന്നു. അതിനാല്‍ ഒന്നിനോടും മമതയില്ലാതെ ഈശ്വരന്‍ എല്പിച്ച ഒരു ചുമതലയായി കരുതി നമ്മുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുകയാണ് വേണ്ടത്. അപ്പോള്‍ അവിടുത്തെ അനുഗ്രഹം തീര്‍ച്ചയായും ഉണ്ടാകും.  

അച്ഛനമ്മമാരും മക്കളും തമ്മിലുള്ള ബന്ധവുമൊക്കെ ക്ഷയിച്ചു വരുന്ന ഈ കാലത്ത് മാതൃരൂപത്തിലുള്ള ഈശ്വര ആരാധനയ്‌ക്ക് പ്രത്യേകിച്ചും പ്രസക്തിയുണ്ട്. നമ്മുടെ നഷടപ്പെട്ടുപോയ മൂല്യങ്ങളെ തിരിച്ചുകൊണ്ടുവരുവാന്‍ അത് തീര്‍ച്ചയായും സഹായിക്കും.                                                

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.