Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മുസ്ലിം തീവ്രവാദികളുടെ മുന്നണി രാഷ്‌ട്രീയം

ജമാഅത്തെ ഇസ്ലാമിയായാലും പോപ്പുലര്‍ ഫ്രണ്ടായാലും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളാണ്. മതത്തിന്റെ പേരില്‍ മനുഷ്യരെ കൊന്നൊടുക്കുന്നത് പൂര്‍ണമായും ശരിയാണെന്ന് വിശ്വസിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളില്‍നിന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ആവിര്‍ഭാവം. ജമ്മുകശ്മീരിലും ബംഗ്ലാദേശിലും പാക്കിസ്ഥാനിലുമൊക്കെ വ്യത്യസ്ത പേരുകളില്‍ പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ പൈശാചിക മുഖം പലയാവര്‍ത്തി വെളിപ്പെട്ടിട്ടുള്ളതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2020, 03:00 am IST
in Editorial

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മുന്‍നിര്‍ത്തി, മുസ്ലിം വര്‍ഗീയതയും മതമൗലികവാദവും പ്രചരിപ്പിക്കുന്ന സംഘടനകളെ മുന്നണികളിലെടുക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും പരസ്പരം മത്‌സരിക്കുകയാണ്. യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വവുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തി ധാരണയിലെത്തിയിരിക്കുന്നത് വളരെ ആപല്‍ക്കരമായ ഒരു സ്ഥിതിവിശേഷത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയപാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയെ യുഡിഎഫിന്റെ ഭാഗമാക്കാനായിരുന്നു ഈ ചര്‍ച്ച. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് ഒപ്പമായിരുന്ന ജമാഅത്തെ ഇസ്ലാമിയെ കൂടുതല്‍ വാഗ്ദാനങ്ങള്‍ നല്‍കി മറുകണ്ടം ചാടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്സ്. തെറ്റും കാലഹരണപ്പെട്ടതുമായ നയങ്ങള്‍ പിന്‍പറ്റുക വഴി വിശ്വാസ്യതയും ജനപിന്തുണയും നഷ്ടമായ കോണ്‍ഗ്രസ്സും സിപിഎമ്മും മതവര്‍ഗീയതയുടെ പുലിപ്പുറത്തു കയറി രാഷ്‌ട്രീയനേട്ടം കൊയ്യാനാണ് നോക്കുന്നത്. മുസ്ലിം പാര്‍ട്ടികളുടെ വര്‍ഗീയമായ വിലപേശലിനു മുന്നില്‍ ഇടതു-വലതു മുന്നണി നേതൃത്വം മുട്ടുമടക്കിയിരിക്കുകയാണ്. കേരളത്തില്‍ ആര് അധികാരത്തില്‍ വന്നാലും തങ്ങളുടെ വിധ്വംസക രാഷ്‌ട്രീയം വിജയിപ്പിച്ചെടുക്കാനുള്ള അടവുനയമാണ് മുസ്ലിം മതതീവ്രവാദികള്‍ പ്രയോഗിക്കുന്നത്. ഇതിനുവേണ്ടിയുള്ള എല്ലാ ഒത്താശകളും മുസ്ലിംലീഗ് ചെയ്തുകൊടുക്കുന്നു.  

മതതീവ്രവാദ സംഘടനയായ  പോപ്പുലര്‍ ഫ്രണ്ടും അവരുടെ രാഷ്‌ട്രീയപാര്‍ട്ടിയായ എസ്ഡിപിഐയും കേരളത്തില്‍ സിപിഎമ്മിനും ഇടതുമുന്നണിക്കുമൊപ്പമാണ്. ഇതുവഴി തങ്ങള്‍ക്ക് ലഭിക്കുന്ന രാഷ്‌ട്രീയ-ഭരണ പിന്തുണ ഉപയോഗിച്ച് സമൂഹത്തില്‍ ദേശവിരുദ്ധമായ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുകയും, കൊലപാതകമുള്‍പ്പെടെയുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുകയുമാണ് ഇക്കൂട്ടര്‍. പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യദ്രോഹപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രക്ഷോഭം നടത്തിയ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് നിര്‍ബാധമായ പിന്തുണയാണ് സിപിഎമ്മും പിണറായി സര്‍ക്കാരും നല്‍കിയത്. കര്‍ണാടകയില്‍ ഇവര്‍ ഇതേ പ്രക്ഷോഭം നടത്തിയത് കോണ്‍ഗ്രസ്സിന്റെ തോളില്‍ കയറിയാണ്. ഇതിന്റെ പരിണിതഫലമായിരുന്നു പ്രവാചകനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ മറവില്‍ ബെംഗളൂരുവില്‍ അരങ്ങേറിയ വര്‍ഗീയ കലാപം. ഓരോ സംസ്ഥാനത്തും തരാതരം പോലെ രാഷ്‌ട്രീയ വിലപേശല്‍ നടത്തി തങ്ങളുടെ ദേശവിരുദ്ധമായ അജണ്ട മുന്നോട്ടുകൊണ്ടുപോവുകയെന്നതാണ് മുസ്ലിം തീവ്രവാദികളുടെ തന്ത്രം. ഉത്തര്‍പ്രദേശിലെ ഹഥ്‌രാസില്‍ ദളിത് പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ടതിന്റെ പേരില്‍ കലാപത്തിന് ശ്രമിച്ച മാധ്യമപ്രവര്‍ത്തകന്റെ പരിവേഷമുള്ള മതതീവ്രവാദിയെ  പിന്തുണച്ച് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ രംഗത്തുവരികയുണ്ടായല്ലോ.

ജമാഅത്തെ ഇസ്ലാമിയായാലും പോപ്പുലര്‍ ഫ്രണ്ടായാലും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളാണ്. മതത്തിന്റെ പേരില്‍ മനുഷ്യരെ കൊന്നൊടുക്കുന്നത് പൂര്‍ണമായും ശരിയാണെന്ന് വിശ്വസിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളില്‍നിന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ആവിര്‍ഭാവം. ജമ്മുകശ്മീരിലും ബംഗ്ലാദേശിലും പാക്കിസ്ഥാനിലുമൊക്കെ വ്യത്യസ്ത പേരുകളില്‍ പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ പൈശാചിക മുഖം പലയാവര്‍ത്തി വെളിപ്പെട്ടിട്ടുള്ളതാണ്. ഈ ചരിത്രമൊക്കെ മൂടിവച്ചുകൊണ്ടാണ് ഇക്കൂട്ടരുമായി സിപിഎമ്മും കോണ്‍ഗ്രസ്സും സൗകര്യംപോലെ സഖ്യമുണ്ടാക്കുന്നത്. ഇസ്ലാമിക രാജ്യമായ ബംഗ്ലാദേശില്‍പോലും നിരോധിക്കപ്പെട്ടിട്ടുള്ള ജമാഅത്തെ ഇസ്ലാമിയുമായി ഭാരതം പോലുള്ള ഒരു മതേതര രാജ്യത്ത് അതിന്റെ പേരില്‍ ആണയിടുന്നവര്‍ രാഷ്‌ട്രീയ സഖ്യത്തിലേര്‍പ്പെടുന്നതിന്റെ അപകടവും കാപട്യവും ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. പരിഷ്‌കൃത സമൂഹം പൊതുവിടങ്ങളില്‍നിന്ന് ആട്ടിപ്പായിച്ചുകൊണ്ടിരിക്കുന്ന മതഭ്രാന്തന്മാരെ ഒറ്റപ്പെടുത്താനും, ഇവരെ കൂട്ടുപിടിച്ച് രാഷ്‌ട്രീയനേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ പാഠം പഠിപ്പിക്കാനുമുള്ള കടമ യഥാര്‍ത്ഥ മതേതരവിശ്വാസികള്‍ക്കും ജനാധിപത്യവാദികള്‍ക്കുമുണ്ട്.

Tags: 2020
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

World

ബൈഡന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

India

യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു; മരിച്ചത് സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി

India

2020 ദല്‍ഹി കലാപത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ ഹിന്ദുക്കളെ ലാക്കാക്കി ഗൂഢാലോചന നടത്തിയെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 12 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 10 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.