Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സാമ്പത്തിക ആരോപണങ്ങളില്‍ കുടുങ്ങി 2 എംഎല്‍എമാര്‍ പ്രതിക്കൂട്ടില്‍; മുസ്ലീം ലീഗ് നേതൃത്വം വെട്ടില്‍

സാമ്പത്തിക ആരോപണങ്ങളില്‍ കുടുങ്ങി 2 എംഎല്‍എമാര്‍ പ്രതിക്കൂട്ടില്‍; മുസ്ലീം ലീഗ് നേതൃത്വം വെട്ടില്‍

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Oct 25, 2020, 10:34 pm IST
inKerala

കണ്ണൂര്‍: മുസ്ലീം ലീഗിന്റെ  ഉത്തര മലബാറില്‍ നിന്നുള്ള രണ്ട് എംഎല്‍എമാര്‍ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കുരുക്കിലായതോടെ പ്രതിരോധിക്കാനാവാതെ നേതൃത്വം. പാര്‍ട്ടിയിലെ മുന്‍നിര നേതാക്കളായ രണ്ടുപേരാണ്  വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതായ ആരോപണത്തിന് വിധേയരായിരിക്കുന്നത്. കാസര്‍കോട് ജില്ലയിലെ മുസ്ലീം ലീഗിന്റെ മുന്‍നിര നേതാക്കളിലൊരാളായ മഞ്ചേശ്വരം എംഎല്‍എ  എം.സി. കമറുദ്ദീന്‍ നൂറുകോടിയില്‍പ്പരം രൂപ നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ട ഫാഷന്‍ ഗോള്‍ഡ് ജുവലറി തട്ടിപ്പുകേസില്‍ പ്രതിക്കൂട്ടിലാണ്. ഇതിന് തൊട്ടു പിന്നാലെയാണ് പ്ലസ്ടു കോഴ്‌സ് അനുവദിക്കാന്‍ അഴീക്കോട്ടെ സ്‌കൂള്‍ മാനേജ്മെന്റില്‍ നിന്നും 25 ലക്ഷം കോഴവാങ്ങിയെന്ന കേസിലും അനുമതിയില്ലാതെ  ആഢംബര വീട് നിര്‍മ്മിച്ചതിനും നികുതി വെട്ടിച്ചതിനും മറ്റൊരു നേതാവും എംഎല്‍എയുമായ കെ.എം. ഷാജി എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണത്തില്‍പ്പെട്ട് പ്രതിക്കൂട്ടിലായിരിക്കുന്നത്. .

തലശേരി മുതല്‍ കര്‍ണാടകയിലെ മംഗളൂര് വരെ നീണ്ടു നില്‍ക്കുന്ന സാമ്പത്തിക ക്രമക്കേടുകളാണ് കമറുദ്ദീന്‍ ചെയര്‍മാനായ കാസര്‍കോഡെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ശൃംഖലകളുമായി ബന്ധപ്പെട്ട് നടന്നതെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. ജ്വല്ലറിയില്‍ ഷെയര്‍ വാഗ്ദാനം ചെയ്ത് പണം നിക്ഷേപിച്ച വ്യക്തികള്‍ എണ്‍പതിലധികം പരാതിയാണ് കമറുദ്ദീനെതിരെ കാസര്‍കോഡും കണ്ണൂരുമായി പോലീസിന് ലഭിച്ചിരിക്കുന്നത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ ലീഗിന്റെ മറ്റ് നേതാക്കള്‍ക്കും പങ്കുണ്ടെന്ന ആരോപണം നിലനില്‍ക്കെ ഒത്തുതീര്‍പ്പാക്കാനുളള തിരക്കിട്ട ശ്രമങ്ങളും നടക്കുന്നുണ്ട്. ഒടുവില്‍ കേസില്‍ നിന്നും രക്ഷപ്പെടാനായി തനിക്കു കേസുമായി യാതൊരു ബന്ധവുമില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ വിടുതല്‍ ഹരജി നല്‍കിയിരിക്കുകയാണ് കമറുദ്ദീന്‍.  

മുസ്ലീം ലീഗിന്റെ സംസ്ഥാനത്തെ തന്നെ പ്രധാന നേതാക്കളിലൊരാളാണ് കെ.എം. ഷാജി എംഎല്‍എ. സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ അഴീക്കോട് മണ്ഡലത്തില്‍ നിന്നും രണ്ടുതവണ വിജയിച്ച കെ.എം. ഷാജി ഒരേസമയം രണ്ടു കേസുകളില്‍ അന്വേഷണം നേരിടുകയാണ്. സംസ്ഥാനസര്‍ക്കാരിന്റെ വിജിലന്‍സും കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റുമാണ് ഷാജിക്കെതിരെയുള്ള അഴീക്കോട് സ്‌കൂള്‍ മാനേജ്മെന്റില്‍ നിന്നും 25 ലക്ഷം കോഴവാങ്ങിയെന്നകേസ് അന്വേഷിക്കുന്നത്. അതിനിടയില്‍ എംഎല്‍എയുടേയും ഭാര്യയുടേയും ഉടമസ്ഥതിയിലുളള കോഴിക്കോടും കണ്ണൂരുമുളള രണ്ട് ആഢംബര വീടുകളുടെ നിര്‍മ്മാണത്തിലെ സാമ്പത്തിക ഉറവിടവും ചട്ടലംഘനവും ഉള്‍പ്പെടെ അന്വേഷണസംഘം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.  മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി എന്നിവരില്‍ നിന്നും കഴിഞ്ഞ ദിവസം കേസുമായി  ബന്ധപ്പെട്ട് മൊഴിയെടുക്കുകയുണ്ടായി.  

ഷാജിക്കെതിരെയുള്ള അന്വേഷണം പാര്‍ട്ടിയിലേക്കു നീളുമെന്ന ആശങ്കയിലാണ് മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം. അതു കൊണ്ടു തന്നെ ഷാജിയെ കൊള്ളാനും തള്ളാനുമാവാത്ത സ്ഥിതിയിലാണ് പാര്‍ട്ടി. കമറുദ്ദീനെതിരെ നാമമാത്രമായ നടപടികളെടുത്തെങ്കിലും ഷാജിക്കെതിരെ നേതൃത്വം ചെറുവിരലനക്കാന്‍ തയ്യാറാവാത്തതും ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാണ്. ഇതെല്ലാം കേസിന്റെ സ്വാഭാവിക നടപടിയെന്ന് പറഞ്ഞ് ലഘൂകരിക്കാന്‍ മുസ്ലീം ലീഗ് നേതാക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും രാഷ്‌ട്രീയ ആരോപണങ്ങള്‍ നേരിടാനാവാതെ ഉഴറുകയാണ് നേതാക്കള്‍. പ്രധാനപ്പെട്ട രണ്ട് നേതാക്കളും എംഎല്‍എമാരും കോഴയാരോപണങ്ങളില്‍പ്പെട്ടത് മുസ്ലീംലീഗിനകത്തും യുഡിഎഫ് മുന്നണിക്കകത്തും ഒരു പോലെ ചര്‍ച്ചയാവുകയും ഇതേ ചൊല്ലി ഭിന്നതയും രൂക്ഷമാവുകയും ചെയ്തിട്ടുണ്ട്. സംഘടനാപരമായ നടപടികളെടുക്കാതെ രണ്ട് നേതാക്കളേയും സംരക്ഷിക്കുന്നതിനെതിരെ പാര്‍ട്ടിക്കുളളില്‍ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മലബാറില്‍ നിന്നുള്ള പാര്‍ട്ടിയുടെ പ്രധാന നേതാക്കളായ രണ്ട് എംഎല്‍എമാര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ സംസ്ഥാനത്താകെ മുസ്ലീം ലീഗിനെ  പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Tags: Muslim Leagueഎംഎല്എ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്‌ലിം ലീഗിന്റെ ക്യാബിനറ്റ് പദവി; സതീശനെതിരെ വിമർശനം ഉന്നയിച്ച അടൂർ പ്രകാശിനെതിരെ അച്ചടക്ക നടപടിക്ക് നീക്കം

Kerala

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Kerala

മുസ്ലിം ലീഗ് ശഠിച്ചു, കോണ്‍ഗ്രസ് വഴങ്ങി, എം.കെ. മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.