Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

കോണ്‍ഗ്രസ്സ് നേതൃത്വത്തിലെ പാക്കിസ്ഥാന്‍ കരങ്ങള്‍

ജനങ്ങള്‍ തെരഞ്ഞെടുത്ത സ്വന്തം രാജ്യത്തെ സര്‍ക്കാരിനോടുള്ള കോണ്‍ഗ്രസ്സിന്റെ അസഹിഷ്ണുതയാണ് ശശി തരൂരിലൂടെ പുറത്തുവരുന്നത്. കോണ്‍ഗ്രസ്സിന്റെ 'കൈ' പാക്കിസ്ഥാനൊപ്പമാണെന്ന് പലയാവര്‍ത്തി തെളിഞ്ഞിട്ടുള്ളതാണ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2020, 03:00 am IST
inEditorial

ലാഹോര്‍ സാഹിത്യോത്സവത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി പങ്കെടുത്ത് ശശി തരൂര്‍ എംപി നടത്തിയ ഭാരത വിരുദ്ധ പരാമര്‍ശങ്ങള്‍ അത്യന്തം അപലപനീയമാണെങ്കിലും കോണ്‍ഗ്രസ്സിന്റെ പാക്കിസ്ഥാനോടുള്ള പ്രേമം അറിയാവുന്നവര്‍ക്ക് അദ്ഭുതം തോന്നില്ല. കൊവിഡ് പ്രതിരോധത്തില്‍ പാക്കിസ്ഥാന്‍ വിജയിക്കുകയാണെന്നും, ഭാരതത്തിന് ഇപ്പോഴും അതിന് കഴിഞ്ഞിട്ടില്ലെന്നുമാണ് തരൂര്‍ പറഞ്ഞത്. കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ് അവഗണിച്ചതാണ് രോഗം വ്യാപിക്കാന്‍ കാരണമെന്നും, ദല്‍ഹിയില്‍ രോഗം പരത്താനിടയാക്കിയ തബ്‌ലീഗ് സമ്മേളനം മുസ്ലിങ്ങളെ ഒറ്റപ്പെടുത്താനും കുറ്റപ്പെടുത്താനും ഉപയോഗിക്കുകയാണെന്നും തരൂര്‍ പറയുകയുണ്ടായി. രണ്ടു രാജ്യങ്ങളിലെയും സ്ഥിതിഗതികളെ അങ്ങേയറ്റം ഉപരിപ്ലവമായി സമീപിച്ച് ജന്മനാടിനെ ലോകത്തിനു മുന്നില്‍ ഇകഴ്‌ത്തിക്കാണിക്കുകയാണ് തരൂര്‍ ചെയ്തിരിക്കുന്നത്. കൊവിഡ് വ്യാപനം തടയുന്നതില്‍ പരാജയപ്പെട്ട ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാനിലെ സര്‍ക്കാര്‍ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് അവിടുത്തെ പ്രതിപക്ഷം സമരം നടത്തുമ്പോഴാണ്,  ഈ മഹാമാരിയെ നേരിടുന്നതില്‍ വന്‍തോതില്‍ വിജയിച്ചുവെന്ന് ലോകാരോഗ്യ സംഘടനയും പല ലോക രാഷ്‌ട്രങ്ങളും പ്രശംസിച്ചുകൊണ്ടിരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെ ദുഷ്ടലാക്കോടെ അപഹസിക്കാന്‍ തരൂര്‍ തയ്യാറായത്.

ജനങ്ങള്‍ തെരഞ്ഞെടുത്ത സ്വന്തം രാജ്യത്തെ സര്‍ക്കാരിനോടുള്ള കോണ്‍ഗ്രസ്സിന്റെ അസഹിഷ്ണുതയാണ് ശശി തരൂരിലൂടെ പുറത്തുവരുന്നത്. കോണ്‍ഗ്രസ്സിന്റെ ‘കൈ’ പാക്കിസ്ഥാനൊപ്പമാണെന്ന് പലയാവര്‍ത്തി തെളിഞ്ഞിട്ടുള്ളതാണ്. പൊഖ്‌റാന്‍ അണുപരീക്ഷണ സമയത്തും, കാര്‍ഗില്‍ യുദ്ധകാലത്തും, ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണമുണ്ടായപ്പോഴും പാക്കിസ്ഥാന്റെ വാദമുഖങ്ങളെ പിന്തുണയ്‌ക്കുന്ന നിലപാടുകളാണ് കോണ്‍ഗ്രസ്സ് എടുത്തത്. മോദി സര്‍ക്കാരിനെ മാറ്റാന്‍ പാക്കിസ്ഥാന്‍ സഹായിക്കണമെന്ന് ആ രാജ്യത്തുപോയി കോണ്‍ഗ്രസ്സ് നേതാവ് മണി ശങ്കരയ്യര്‍ ആവശ്യപ്പെട്ടത് വലിയ വിവാദമായതാണ്. ഇതേ അയ്യര്‍ തന്നെ പാക്കിസ്ഥാനില്‍ നടന്ന ‘തിങ്ക് ഫെസ്റ്റ്’ പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചെത്തി പൗരത്വ നിയമ ഭേദഗതിക്കെതിരെ ദല്‍ഹിയില്‍ മുസ്ലിം മതമൗലികവാദികള്‍ നടത്തിയ ഷഹീന്‍ബാഗ് സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി. കോണ്‍ഗ്രസ്സിന്റെ നേതാക്കളായിരിക്കുമ്പോള്‍ തന്നെ പാക്കിസ്ഥാന്റെ പിണിയാളുകളായി അയ്യരുമാരും തരൂരുമാരും പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇതില്‍ നിന്നൊക്കെ മനസ്സിലാക്കേണ്ടത്. പാക്കിസ്ഥാനോടൊപ്പം ചേര്‍ന്ന് ഇസ്ലാമിക ഭീകരതയെ ന്യായീകരിക്കുന്ന നേതാക്കളുടെ ഒരു നിരതന്നെ കോണ്‍ഗ്രസ്സിലുണ്ട്. രാജ്യദ്രോഹം കുറ്റമായി ഇവര്‍ കാണുന്നില്ല.

മുസ്ലിം വോട്ടുബാങ്കിന്റെ അനുഭാവം നേടുകയെന്നതാണ് കോണ്‍ഗ്രസ്സിന്റെ പാക്കിസ്ഥാന്‍ പ്രേമത്തിനു പിന്നിലുള്ളത്. മതേതരമായി ചിന്തിക്കുന്ന മുസ്ലിങ്ങള്‍ പോലും വര്‍ഗീയവാദികളാകുന്നതില്‍ കോണ്‍ഗ്രസ്സിന് സന്തോഷമാണ്. പാക്കിസ്ഥാനെ പിന്തുണയ്‌ക്കുകയും പ്രശംസിക്കുകയും ചെയ്യുന്ന പാര്‍ട്ടി നേതാക്കള്‍ക്ക് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ഗുഡ്ബുക്കില്‍ സ്ഥാനം ലഭിക്കുന്നു. ശശി തരൂരിനും ഇങ്ങനെയൊരു ലക്ഷ്യമുണ്ട്. നേതൃമാറ്റം ആവശ്യപ്പെട്ട്  സോണിയയ്‌ക്ക് കത്തെഴുതിയ കോണ്‍ഗ്രസ്സ് നേതാക്കളില്‍ തരൂരുമുണ്ടായിരുന്നുവല്ലോ. ഇതോടെ സോണിയയുടെയും രാഹുലിന്റെയും കണ്ണിലെ കരടായി താന്‍ മാറിയിട്ടുണ്ടെന്ന് തരൂരിന് നല്ലപോലെ അറിയാം. വീണ്ടും സോണിയ കോണ്‍ഗ്രസ്സിലെ വേണ്ടപ്പെട്ടവനായി മാറാനുള്ള അടവുനയമാണ് തരൂര്‍ പ്രയോഗിക്കുന്നത്. രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്റെ ഗൗരവം മനസ്സിലാക്കാതെ നിരുത്തരവാദിത്വത്തോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന രാഹുലിനെ വലിയ ബുദ്ധിമാനായി അവതരിപ്പിക്കുന്ന തരൂര്‍ സ്വയം വിഡ്ഢി വേഷം കെട്ടുകയാണ്. രാജ്യസ്‌നേഹത്തിന്റെ രാഷ്‌ട്രീയം കോണ്‍ഗ്രസ്സിന്റെ ഡിഎന്‍എയില്‍ ഇല്ലാത്തതാണ്. സ്വാര്‍ത്ഥമതികളായ നേതാക്കളിലൂടെ അത് ഇടക്കിടെ പുറത്തുവരുന്നു എന്നുമാത്രം. ഈ പരമാര്‍ത്ഥം ജനം തിരിച്ചറിയുന്നുവെന്നതിന്റെ ദൃഷ്ടാന്തമാണ് ആ പാര്‍ട്ടി നേരിടുന്ന തിരിച്ചടികള്‍.

Tags: 2020
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

World

ബൈഡന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

India

യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു; മരിച്ചത് സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി

India

2020 ദല്‍ഹി കലാപത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ ഹിന്ദുക്കളെ ലാക്കാക്കി ഗൂഢാലോചന നടത്തിയെന്ന് കോടതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പഴയ ബാധ്യതകളും വായ്‌പകളും പുനഃക്രമീകരിക്കും, വാണിജ്യ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ വലിയ മുന്നേറ്റം കൈവരിക്കും

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.