Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബിജെപി കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു; കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ സത്യഗ്രഹം

പ്രതിഷേധത്തിന്റെ ഭാഗമായി ബിജെപി കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ സത്യഗ്രഹം സംഘടിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2020, 02:58 pm IST
inKerala
മാവൂര്‍ റോഡ് ചാളത്തറ ശ്മശാനത്തില്‍ പരമ്പരാഗത ചൂള സംവിധാനം നിലനിര്‍ത്തില്ലെന്ന കോര്‍പറേഷന്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ച ബിജെപി കൗണ്‍സിലര്‍മാര്‍ കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ നടത്തിയ സത്യഗ്രഹം സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് ഉദ്ഘാടനം ചെയ്യുന്നു

മാവൂര്‍ റോഡ് ചാളത്തറ ശ്മശാനത്തില്‍ പരമ്പരാഗത ചൂള സംവിധാനം നിലനിര്‍ത്തില്ലെന്ന കോര്‍പറേഷന്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ച ബിജെപി കൗണ്‍സിലര്‍മാര്‍ കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ നടത്തിയ സത്യഗ്രഹം സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: മാവൂര്‍ റോഡ് ചാളത്തറ ശ്മശാന നവീകരണത്തിന്റെ ഭാഗമായി പരമ്പരാഗത ആചാരപ്രകാരം മൃതദേഹം സംസ്‌കരിക്കുന്നതിനാവശ്യമായ ചൂള സംവിധാനം നിലനിര്‍ത്തില്ലെന്ന മേയര്‍ ഉള്‍പ്പെടെയുള്ള സ്റ്റിയറിംഗ് കമ്മറ്റി യോഗ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു. 

തിങ്കളാഴ്ച രാവിലെ ഓണ്‍ലൈനായി നടന്ന കൗണ്‍സില്‍ യോഗ നടപടികളാണ് ബിജെപി കൗണ്‍സിലര്‍മാരായ നമ്പിടി നാരായണന്‍, ഇ. പ്രശാന്ത്കുമാര്‍, നവ്യ ഹരിദാസ്, നെല്ലിക്കോട്ട് സതീഷ് കുമാര്‍, പൊന്നത്ത് ഷൈമ എന്നിവര്‍ ബഹിഷ്‌കരിച്ചത്. ഓണ്‍ലൈനില്‍ യോഗം ആരംഭിച്ച ഉടന്‍ ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്‍ വിഷയം ഉന്നയിക്കുകയായിരുന്നു. കഴിഞ്ഞ കൗണ്‍സില്‍ യോത്തില്‍ ഉന്നയിച്ച മാവൂര്‍ റോഡ് ശ്മശാനവിഷയത്തിന് വ്യക്തമായ മറുപടി നല്‍കണമെന്നും അല്ലാത്തപക്ഷം യോഗന ടപടികളുമായി സഹകരിക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു. തുടര്‍ന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിഷേധ മുദ്രാവാക്യം വിളിക്കുകയും യോഗം ബഹിഷ്‌കരിക്കുകയും ചെയ്തു.  

പ്രതിഷേധത്തിന്റെ ഭാഗമായി, ക്വാറന്റൈനിലുള്ള തോട്ടപ്പായില്‍ അനില്‍കുമാര്‍, ജിഷ ഗിരീഷ് എന്നിവര്‍ ഒഴികെയുള്ള ബിജെപി കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ സത്യഗ്രഹം സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് സമരം ഉദ്ഘാടനം ചെയ്തു. മാവൂര്‍ റോഡിലെ വന്‍കിട വ്യവസായികള്‍ക്കും ചില മതസ്ഥാപനങ്ങള്‍ക്കും വേണ്ടി ഹൈന്ദവ സമൂഹത്തിന്റെ വികാരം മാനിക്കാതെ ചാളത്തറ ശ്മശാനം അടച്ചുപൂട്ടാനുള്ള കോര്‍പ്പറേഷന്‍ അധികാരികളുടെ ഗൂഢനീക്കത്തെ എന്തുവില കൊടുത്തും നേരിടുമെന്നും ഹൈന്ദവ സംഘടനകള്‍ നടത്തുന്ന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ബിജെപി തയ്യാറാകുമെന്നും രഘുനാഥ് പറഞ്ഞു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്‍, വൈസ് പ്രസിഡന്റ് അഡ്വ. കെ.വി. സുധീര്‍, മേഖലാ സെക്രട്ടറി അജയ് നെല്ലിക്കോട്, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു എന്നിവര്‍ സംസാരിച്ചു.  

ബിജെപി നേതാക്കള്‍ പി. രഘുനാഥിന്റെ നേതൃത്വത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനെ ചേംബറില്‍ എത്തി കാണുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. കോഴിക്കോട്ടെ ഹൈന്ദവ നേതാക്കളുടേയും രാഷ്‌ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിച്ചു ചേര്‍ത്ത് ശ്മശാന കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന നേതാക്കളുടെ ആവശ്യം മേയര്‍ അംഗീകരിച്ചതിന്റെ  അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാര്‍ സമരം അവസാനിപ്പിക്കുകയും ചെയ്തു.  

Tags: bjpkozhikodeസെമിത്തേരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.