Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

മഹാകവിയും വെറ്റിലച്ചെല്ലവും

കവിത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2020, 10:47 pm IST
inLiterature

സുകു മരുതത്തൂര്‍  

വെറ്റിലച്ചെല്ലത്തിനുള്ളില്‍ സ്ഫുരിക്കുന്ന

ഉറ്റബന്ധത്തിന്‍ കഥയൊന്നുചൊല്ലാം

ഒത്തിരികാലങ്ങള്‍ മുമ്പേ നടന്നൊരു

ഇഷ്ടാനുഭവത്തിന്‍ കഥയൊന്നു ചൊല്ലാം

നെയ്യാറിന്‍തീരത്തു നെയ്യാറ്റിന്‍കരയിലാ

നെയ്യുണ്ണി വാഴുന്ന കോവില്‍ തന്നില്‍

മധ്യാഹ്നനേരത്താകോവിലിന്‍ ചാരത്തു

എന്‍ ഗുരുനാഥനിരുന്നു മെല്ലെ

ഒത്തിരി കാര്യങ്ങള്‍ ചൊല്ലുന്ന കൂട്ടത്തില്‍

മറ്റൊരു കാര്യവും ചൊന്നു  വേഗം

‘കൃഷ്ണ ഭഗവാന്റെ മുമ്പിലിരുന്നുഞാനി –

ത്തിരി ശ്ലോകം രചിച്ചുപോയി

*കൃഷ്ണകഥയായ ഭാഗവതത്തിനു

ഒക്കുമീ ശ്ലോകമിന്നേറെ ഭാഗ്യം ‘!

ധന്യമുഹൂര്‍ത്തമാനേരം കഴിയവേ

ഒന്നുരിയാടിയാമാന്യദേഹം

അല്പംപ്രയാസം കലര്‍ന്നുള്ള വാക്കുകള്‍

ശ്രദ്ധയാല്‍ ഞാനും ശ്രവിച്ചുനിന്നു.

‘കണ്ടില്ലയെന്റെയാ വെറ്റിലച്ചെല്ലത്തെ

ഉണ്ടോ അതെങ്ങാനും;കണ്ടിട്ടുണ്ടോ ? ‘

ഞാനും തെരഞ്ഞുവാവെറ്റിലച്ചെല്ലത്തെ

കോവില്‍പരിസരമാകെയന്നു.

കാണാതിരുന്നപ്പോളെന്‍ മനമോടിയാ

‘ഊരുട്ടുകാലായി’ ല്‍ പെട്ടെന്നപ്പോള്‍

‘മാധവിമന്ദിര’മേറെ  പുകള്‍ കേട്ട

വീടാണു നാട്ടില്‍ സുപരിചിതം

ഗാന്ധിതന്‍ ശിഷ്യനാം ജി .രാമചന്ദ്രന്റെ

വീടന്നു കാണുവാന്‍ പോയകാര്യം

രാവിലെയെത്തിയാവീട്ടില്‍ ‘തപസ്യ’ തന്‍

അംഗങ്ങള്‍ക്കൊപ്പം അക്കിത്തവും

കാണാന്‍ കൊതിപൂണ്ട ഗേഹത്തിലിത്തിരി

നേരമിരുന്നതുമോര്‍ത്തുപോയി !

വെറ്റിലച്ചെല്ലമവിടെ മറന്നിട്ടു

കൃഷ്ണനെക്കാണാന്‍ വന്നതാണോ ?

സംശയമുള്ളിലുദിക്കവേ ഞാനന്നു

എത്തുവാന്‍ നോക്കിയാവീട്ടിലേയ്‌ക്കു.

പെട്ടെന്ന് ഞാനൊരു വാഹനമേറിയാ

‘മാധവി മന്ദിരം’ തന്നിലെത്തി

വീടിന്റെയുമ്മറ കോണതില്‍ കണ്ടു ഞാന്‍

നാടിന്റെ ‘പൈതൃകചെല്ല’ത്തിനെ !

ആമോദമേറെ മനസ്സില്‍ കയറ്റി ഞാന്‍

ആ ചെല്ലവും കൊണ്ടുടന്‍  കോവിലെത്തി

ആത്മസംതൃപ്തിയാല്‍ ‘വെറ്റിലച്ചെല്ല’ത്തെ-

യെന്‍ ഗുരു കൈകളിലേല്‍പ്പിച്ചു ഞാന്‍

സ്വായത്തമായൊരു പുഞ്ചിരിയേകിയാ

കാവ്യസാമ്രാട്ടാന്നു നിന്ന ചിത്രം !

ഓര്‍ത്തു മനസ്സില്‍ ഞാന്‍ സംതൃപ്തി നേടുന്നു.

ആ കാവ്യസൂര്യനെ പ്രണമിച്ചു നില്‍ക്കുന്നു .

Tags: കവിതഅക്കിത്തംഅക്കിത്തം അന്തരിച്ചു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: കായിക്കരയിലെ ആശാനും ശിഷ്യരും

Varadyam

കവിത: സൂത്രവാക്യം

Varadyam

കവിത: വെള്ളാരങ്കല്ലു തേടി

Varadyam

കവിത: ജീവിത സത്യത്തിന്റെ ചിരി

Literature

കവിത: വാമനത്വം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

യൂണിഫോമിനായി സഹപ്രവര്‍ത്തകരില്‍ നിന്ന് പണം തട്ടിയ പൊലീസ് ട്രെയിനിക്കെതിരെ നടപടി,തട്ടിയെടുത്ത 7 ലക്ഷം ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തി

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ “കേക്ക് യു വാക്ക് യു” ഗാനത്തിന് ആവേശകരമായ സോങ് ലോഞ്ച്

മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ‘ആലി ‘ട്രെയിലർ പുറത്തിറങ്ങി

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ രാവിലെ 10 മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.