Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

‘മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ബന്ധം; പിണറായി വിജയന്‍ രാജിവെയ്‌ക്കണം’; സ്വര്‍ണ്ണക്കടത്ത് കേസ് ദേശീയ തലത്തില്‍ ചര്‍ച്ചയാക്കി ബിജെപി കേന്ദ്രനേതൃത്വം

കേരളത്തിലെയോ ഇന്ത്യയിലെയോ ആദ്യ സ്വര്‍ണ്ണക്കടത്ത് കേസല്ല ഇതെന്നും എന്നാല്‍ ഒരു മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആദ്യ സ്വര്‍ണ്ണക്കടത്ത് കേസാണിതെന്നും വി. മുരളീധരന്‍ പറഞ്ഞു. കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് കേന്ദ്രഏജന്‍സികളുടെ അന്വേഷണം ആരംഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2020, 06:44 pm IST
inBJP

ന്യൂദല്‍ഹി: കേരളത്തിലെ വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസ് ദേശീയ തലത്തില്‍ ചര്‍ച്ചയാക്കി ബിജെപി കേന്ദ്രനേതൃത്വം. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളുടെയെല്ലാം ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെയ്‌ക്കണമെന്ന് ബിജെപി ദേശീയ നേതാക്കള്‍ ആവശ്യപ്പെട്ടു. സ്വപ്ന സുരേഷിന്റെ മൊഴികള്‍ ഗൗരവകരമാണെന്ന് ദേശീയ വക്താവ് സമ്പിത് പാത്രയും സിബിഐ അന്വേഷണത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭയക്കുന്നതെന്തിനെന്ന് കേന്ദ്രമന്ത്രി വി. മുരളീധരനും ബിജെപി കേന്ദ്രആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ ചോദിച്ചു.

കേരളത്തിലെയോ ഇന്ത്യയിലെയോ ആദ്യ സ്വര്‍ണ്ണക്കടത്ത് കേസല്ല ഇതെന്നും എന്നാല്‍ ഒരു മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആദ്യ സ്വര്‍ണ്ണക്കടത്ത് കേസാണിതെന്നും വി. മുരളീധരന്‍ പറഞ്ഞു. കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് കേന്ദ്രഏജന്‍സികളുടെ അന്വേഷണം ആരംഭിച്ചത്. എന്നാല്‍ അതേ സംസ്ഥാന സര്‍ക്കാര്‍ തന്നെ ഇപ്പോള്‍ ഏജന്‍സികള്‍ക്കെതിരെ കോടതിയെ സമീപിക്കുകയാണ്. എന്‍ഫോഴ്സ്മെന്റിന്റെ ചാര്‍ജ് ഷീറ്റില്‍ സര്‍ക്കാരിലെ പ്രമുഖര്‍ക്ക് കേസുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നുമാസമായി കസ്റ്റംസും ഇഡിയും എന്‍ഐയും സിബിഐയും അടക്കമുള്ള ഏജന്‍സികള്‍ കേരളത്തിലെ കേസുകള്‍ അന്വേഷിക്കുന്നുണ്ട്.  

യുഎഇ കോണ്‍സുലേറ്റും ഒരു കെട്ടിട നിര്‍മ്മാതാവും തമ്മിലുള്ള കരാര്‍ അന്വേഷണ പരിധിയിലാണ്. ലൈഫ് മിഷന്‍ പദ്ധതി നടത്തിപ്പില്‍ സ്വപ്ന സുരേഷ് ഒരു കോടി രൂപ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണം കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം.

പ്രിന്‍സിപ്പല്‍ സെക്രട്ടറിയില്‍ ഒതുങ്ങുന്ന കേസല്ല ഇത്. അതിനും മുകളിലുള്ള ആളുകളുടെ പങ്കുകള്‍ പുറത്തുവരും. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സാധാരണ മറ്റു വകുപ്പുകളുടെ ചുമതലകള്‍ വഹിക്കാറില്ല. എന്നാല്‍ ഐടി വകുപ്പിന്റെ സെക്രട്ടറി സ്ഥാനം കൂടി ശിവശങ്കറിന് നല്‍കിയത് ഇത്തരം അഴിമതികളുടെ ഭാഗമായാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന കാര്യങ്ങളതടക്കമുള്ള എല്ലാത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെയ്‌ക്കണം.  

സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കിക്കഴിഞ്ഞു. ബോധപൂര്‍വ്വം തീ കൊളുത്തിയതാണെന്ന് വ്യക്തം. മുഖ്യമന്ത്രിയുടെ വീട്ടിലേയും സെക്രട്ടേറിയറ്റിലെയും സിസിടിവി ദൃശ്യങ്ങളും നഷ്ടമായെന്നാണ് ഇപ്പോള്‍ പറയുന്നത്, വി മുരളീധരന്‍ പറഞ്ഞു.  ജൂലൈ 5 മുതല്‍ മുഖ്യമന്ത്രി നടത്തുന്ന പ്രസ്താവനകള്‍ ശ്രദ്ധിച്ചാല്‍ അദ്ദേഹം നിലപാട് മാറ്റുന്നത് മനസ്സിലാവും. മറയ്‌ക്കാനൊന്നുമില്ലെങ്കില്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്തിനാണ്.

കള്ളക്കടത്തിലൂടെ സമാഹരിച്ച പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു എന്നതാണ് എന്‍ഐഎ അന്വേഷണ പരിധിയിലുള്ളത്. കേരള സര്‍ക്കാരിലെ ഒരുദ്യോഗസ്ഥന്റെയും പേര് സിബിഐ എഫ്ഐആറില്‍ ഇല്ല. എന്നിട്ടും യൂണിടാക്കിനെ സംരക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. യൂണിടാക് മേധാവിയുടെ മൊഴിയാണ് മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനും വിനയായിരിക്കുന്നത്. ആരന്വേഷിച്ചാലും ഭയമില്ലെന്ന് പറയുന്ന സര്‍ക്കാര്‍ എന്തിന് സിബിഐ അന്വേഷണത്തെ എതിര്‍ക്കണം. അറിയില്ല എന്നു പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ നിരവധി തവണ സ്വപ്ന തന്നെ കണ്ടിട്ടുണ്ടെന്ന് സമ്മതിച്ചിട്ടുണ്ടെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Tags: Pinarayi Vijayanbjpവി മുരളീധരന്‍സ്വര്‍ണകടത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

News

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.