Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല തീര്‍ത്ഥാടനം; നീക്കം ആചാര ലംഘനത്തിന്; സര്‍ക്കാര്‍ ലക്ഷ്യം സാമ്പത്തിക സമാഹരണമെന്ന് സന്ന്യാസി സമൂഹം

മറ്റ് മതവിഭാഗങ്ങളുടെ വിഷയങ്ങളില്‍ ആ വിഭാഗത്തില്‍പ്പെട്ട പ്രമുഖന്മാരുമായും നേതാക്കന്മാരുമായും ചര്‍ച്ച നടത്തുകയും അവരുടെ ആരാധനാലയങ്ങളുടെ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഒഴിവാക്കി അവര്‍ക്ക് സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാന്‍ സ്വാതന്ത്ര്യം നല്‍കുകയുമാണ് ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2020, 08:03 am IST
inKerala
ശബരിമല സന്നിധാനത്തേക്ക് അതിക്രമിച്ച് കയറിയതിന് പിടിയിലായ യുവാക്കൾ, യുവാക്കൾ സഞ്ചരിച്ച സ്‌കൂട്ടർ

ശബരിമല സന്നിധാനത്തേക്ക് അതിക്രമിച്ച് കയറിയതിന് പിടിയിലായ യുവാക്കൾ, യുവാക്കൾ സഞ്ചരിച്ച സ്‌കൂട്ടർ

കൊച്ചി: ശബരിമല തീര്‍ത്ഥാടനത്തില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ നടപ്പാക്കരുതെന്ന് സന്ന്യാസി ശ്രേഷ്ഠന്മാരും പന്തളം കൊട്ടാര പ്രതിനിധികളും ഹൈന്ദവ സംഘടനകളും ഗുരുസ്വാമിമാരും യോഗം ചേര്‍ന്ന് ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡും സര്‍ക്കാരും കൈക്കൊണ്ടിട്ടുള്ള തീരുമാനങ്ങള്‍ ശബരിമലയുടെയും അയ്യപ്പന്മാരുടെയും സുരക്ഷ കണക്കിലെടുത്ത് പുനഃപരിശോധിക്കണം. കൊവിഡ് വ്യാപനം ശക്തമായിരിക്കെ അയ്യപ്പന്മാരെ മല കയറ്റിവിടാന്‍ അധികൃതര്‍ നടത്തുന്ന ശ്രമങ്ങള്‍ ആപല്‍ക്കരമായ സ്ഥിതിവിശേഷമാണ് ക്ഷണിച്ചുവരുത്തുന്നത്. ആയിരക്കണക്കിന് അയ്യപ്പന്മാരെ ഈ ഘട്ടത്തില്‍ പ്രവേശിപ്പിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും മാത്രമാണ്. അയ്യപ്പന്മാര്‍ എത്തുന്നത് നിരുത്സാഹപ്പെടുത്തണം. അതേസമയം, ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച് പൂജാദികര്‍മ്മങ്ങള്‍, അനുഷ്ഠാനങ്ങള്‍, തിരുവാഭരണ ഘോഷയാത്ര, പേട്ട തുള്ളല്‍ തുടങ്ങിയ ചടങ്ങുകള്‍ പാരമ്പര്യ സമ്പ്രദായങ്ങള്‍ക്ക് ഭംഗം വരാതെയും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും നിറവേറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം, യോഗം ആവശ്യപ്പെട്ടു.  

സര്‍ക്കാരിന്റെ ലക്ഷ്യം  സാമ്പത്തിക  സമാഹരണം മാത്രം  

നെയ്യഭിഷേകവും പമ്പാ സ്‌നാനവും പോലുള്ള ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ച് സാമ്പത്തിക സമാഹരണം മാത്രം ലക്ഷ്യമിട്ട് നടത്തുന്ന തീര്‍ത്ഥാടനം, സുപ്രീം കോടതി വിധിയുടെ പേരില്‍ മുന്‍പ് നടത്താന്‍ ശ്രമിച്ച ആചാര ലംഘനം ഇപ്പോള്‍ കൊവിഡിന്റെ മറവില്‍ നടപ്പിലാക്കാനുളള ശ്രമമാണോയെന്ന് സംശയമുണ്ട്. സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിച്ച് ആചാരങ്ങള്‍ പിന്തുടര്‍ന്ന് തീര്‍ത്ഥാടനം നടത്താന്‍ സാധ്യമല്ല. തീര്‍ത്ഥാടനത്തിന്റെ പവിത്രതയെത്തന്നെ ഇത്  ബാധിക്കും. ബഹുഭൂരിപക്ഷം ഗുരുസ്വാമിമാരും കോവിഡ് മാനദണ്ഡമനുസരിച്ച് പ്രവേശനത്തിന് അനുവദിക്കപ്പെട്ട ഉയര്‍ന്ന പ്രായപരിധിക്ക് മുകളിലുള്ളവരാണ്. ഗുരുസ്വാമിമാര്‍ക്കൊപ്പം തീര്‍ത്ഥാടനം നടത്തുന്ന അയ്യപ്പന്മാര്‍ക്ക് ഇത് തടസ്സമാകും. ഗുരുസ്വാമിമാരുടെ നേതൃത്വത്തിലല്ലാതെയുള്ള യാത്ര അപൂര്‍ണവും ഒരു സാധാരണ ക്ഷേത്രത്തിലേക്കുള്ള യാത്ര പോലെയായി മാറുകയും ചെയ്യും. ക്ഷേത്രം തന്ത്രിയുമായോ പന്തളം രാജപ്രതിനിധിയുമായോ ഹൈന്ദവ സംഘടനകളുമായോ ഭക്തജന സംഘടനകളുമായോ ചര്‍ച്ച ചെയ്യാതെ മന്ത്രിമാരും സെക്രട്ടറിമാരും തീരുമാനമെടുത്തു നടപ്പാക്കുന്നത് ഭരണഘടനാ ലംഘനമാണ്.  

മതനിരപേക്ഷ സര്‍ക്കാരിന്റെ  ഹിന്ദുവിരുദ്ധ നിലപാട്

മറ്റ് മതവിഭാഗങ്ങളുടെ വിഷയങ്ങളില്‍ ആ വിഭാഗത്തില്‍പ്പെട്ട പ്രമുഖന്മാരുമായും നേതാക്കന്മാരുമായും ചര്‍ച്ച നടത്തുകയും അവരുടെ ആരാധനാലയങ്ങളുടെ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഒഴിവാക്കി അവര്‍ക്ക് സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാന്‍ സ്വാതന്ത്ര്യം നല്‍കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഹൈന്ദവ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന നടപടി മതനിരപേക്ഷ സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ നിലപാടാണ് വ്യക്തമാക്കുന്നത്.  

ഓണ്‍ലൈന്‍ യോഗത്തില്‍ സ്വാമി ചിദാനന്ദപുരി, സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, സ്വാമി വിവിക്താനന്ദ സരസ്വതി, സ്വാമി ജ്ഞാനാമൃതാനന്ദപുരി, സ്വാമി പ്രജ്ഞാനന്ദതീര്‍ത്ഥപാദര്‍, സ്വാമി നിത്യാനന്ദ, സ്വാമി അയ്യപ്പദാസ്, ശ്രീമൂലം തിരുനാള്‍ പി.ആര്‍. ശശികുമാരവര്‍മ്മ, സര്‍വ്വശ്രീ രാജേഷ്‌കളരിയില്‍ (ആലങ്ങാട്ടു യോഗം), ഹരി (അമ്പലപ്പുഴ യോഗം), അയ്യപ്പദാസ് (അഖിലഭാരത അയ്യപ്പ ധര്‍മ്മ പ്രചാര സഭ), എസ്. സേതുമാധവന്‍, കുമ്മനം രാജശേഖരന്‍, എ.ആര്‍. മോഹനന്‍, വി.കെ. വിശ്വനാഥന്‍, എസ്.ജെ.ആര്‍. കുമാര്‍, ഈറോഡ് രാജന്‍, അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട്, ഇ.എസ്. ബിജു, വി.ആര്‍. രാജശേഖരന്‍, എം.കെ. അരവിന്ദാക്ഷന്‍, ടി.യു.മോഹനന്‍, ടി.കെ. കുട്ടന്‍, എസ്. വിനോദ്കുമാര്‍, അഡ്വ. സന്ദീപ് എന്നിവര്‍ പങ്കെടുത്തു.

Tags: കേരള സര്‍ക്കാര്‍സര്‍ക്കാര്‍travancore devaswom boardശബരിമല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

Kerala

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

Kerala

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

പുതിയ വാര്‍ത്തകള്‍

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.